ബാച് നമ്പര് ചേര്ത്ത കൊവിഡ് സര്ട്ടിഫിക്കേറ്റ് ഉടന് ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്ക്ക് നല്കുന്ന വാക്സിനേഷന് സര്ട്ടിഫിക്കറ്റില് ബാച്ച് നമ്പരും തീയതിയും ചേര്ത്ത പരിഷ്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള് വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്ട്ടിഫിക്കറ്റില് ഇവകൂടി ചേര്ക്കാന് സര്ക്കാര് നിര്ദേശം നല്കിയത്. ഇതിനുള്ള ഇ ഹെല്ത്തിന്റെ പോര്ട്ടലില് അപ്ഡേഷന് നടത്തിവരികയാണ്. അടുത്ത ദിവസം മുതല് ബാച്ച് നമ്പരും തീയതിയും ചേര്ത്ത പുതിയ സര്ട്ടിഫിക്കറ്റ് ലഭിക്കും. നേരത്തെ സര്ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും […]













