Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍
Damam, gulf, Jeddah, Riyad

സര്‍ഗ സംവാദം സാര്‍ത്ഥകമാക്കി ‘ചില്ല’; ‘എന്റെ വായന’ 70 കടന്നു

റിയാദ്: ചില്ല സര്‍ഗ വേദി പ്രതിമാസ വായന 70 ലക്കം പിന്നിട്ടു. 2015ല്‍ ആരംഭിച്ച ‘എന്റെ വായന’യുടെ എഴുപതാമത് ലക്കം വെര്‍ച്വല്‍ ഒത്തുചേരലായി സംഘടിപ്പിച്ചു. കെ ആര്‍ മീരയുടെ നോവല്‍ ‘ഖബര്‍’ പ്രിയ സന്തോഷ് അവതരിപ്പിച്ചു. അഞ്ചു വര്‍ഷം മുടങ്ങാതെ എല്ലാ മാസവും ചില്ല പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ വെര്‍ച്വല്‍ പ്ലാറ്റുഫോമിലായിരുന്നു പരിപാടികള്‍. ലോക്‌ഡോണ്‍ കാലത്ത് പ്രതിവാര വെര്‍ച്വല്‍ സംവാദങ്ങളും നടന്നു. സാറാ ജോസഫ്, ബെന്യാമിന്‍, എസ് ഹരീഷ്, […]

Damam, gulf, Jeddah, Riyad

മൈത്രി ചികിത്സാ സഹായം കൈമാറി.

റിയാദ്: സാമൂഹിക ജീവകാരുണ്യ കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളി ചികിത്സാ ധനസഹായം കൈമാറി. നാലുമാസമായി ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന 9 വയസുള്ള മുഹമ്മദ് അല്‍ത്താഫിന്റെ മജ്ജ മാററി വെക്കല്‍ ശാസ്ത്രക്രിയക്കാണ് സഹായം കൈമാറിയത്. മൈത്രി അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച സഹായം പ്രസിഡന്റ് സക്കീര്‍ ഷാലിമാര്‍ ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ഖാന് കൈമാറി. ഷാലിമാര്‍ വില്ലയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സക്കീര്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ് മുനമ്പത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്‍ മജീദ്, നാസര്‍ ലെയ്‌സ്, ഷാജഹാന്‍, ഫത്തഹുദ്ദീന്‍,

Damam, gulf, Jeddah, Riyad

റിയാദില്‍ ഓ ഐ സി സി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

റിയാദ്: മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തുന്ന കള്ളക്കടത്താണ് കേരളത്തില്‍ അരങ്ങേറുന്നതെന്ന് ഓ ഐ സി സി എറണാകുളം ജില്ലാ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ഭരണകൂട ഭീകരതയും അഴിമതിയും നിറഞ്ഞ ഭരണത്തില്‍ ജനം പൊറുതിമുട്ടി. ഐക്യ ജനാധിപത്യമുന്നണിക്ക് വിജയം ഉറപ്പാണെങ്കിലും വാര്‍ഡുകളിലെ വോട്ടുകള്‍ ഏകോപിപ്പിക്കണം. രാഷ്ട്രീയ കരുനീക്കങ്ങളെ ം കരുതിയിരിക്കണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുംബള പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം അറിയിച്ചു. വൈസ് പ്രസിഡണ്ട് ജാഫര്‍ഖാന്‍ ആമുഖ

Damam, gulf, Jeddah, Riyad

തൃത്താല മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

റിയാദ്: തൃത്താല മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥികളെ വിജയം സുനിശ്ചിതമാക്കി പ്രവാസ ലോകത്തെ പ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി തൃത്താല മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഇടതു ഭരണം ജീവിതം ദുസ്സഹമാക്കി. നിഷ്പക്ഷരായ ജനവിഭാഗത്തിന്റെ മുഴുവന്‍ പിന്തുണയും ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. -കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത ഉസ്മാനലി പാലത്തിങ്ങല്‍ പറഞ്ഞു. പ്രസിഡന്റ് ഹസ്സൈനാര്‍ അധ്യക്ഷത വഹിച്ചു. ഷാഫി ചേറ്റുപാറ മുഖ്യ പ്രഭാഷണം നടത്തി. ശുഹൈബ് പനങ്ങാങ്ങര, ഹനീഫ പട്ടാമ്പി, മുനീര്‍, ഷൊര്‍ണുര്‍, മുത്തുക്കുട്ടി

Damam, gulf, Jeddah, Riyad

ഓ. ഐ. സി. കൊല്ലം ജില്ലാ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍

റിയാദ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കൊല്ലം ജില്ലയിലെ യു. ഡി. എഫ്. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ഓ. ഐ. സി. സി. കൊല്ലം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. നാട്ടിലും റിയാദിലും സബ് കമ്മിറ്റികള്‍ ഉണ്ടാക്കി വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. റിയാദിലുള്ള കൊല്ലം നിവാസികളുടെ വീടുകള്‍ സന്ദര്‍ശിച്ചു നാട്ടിലെ വോട്ടുകള്‍ ഉറപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. അല്‍ മാസ് ആഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ഓ ഐ സി കൊല്ലം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷെഫീക്ക്

Damam, gulf, Jeddah, Riyad

മറഡോണ സ്മരണയില്‍ യു സി എല്‍ ഫുട്‌ബോള്‍ മേള

ദമാം: വിടപറഞ്ഞ ഇതിഹാസ താരം ഡീഗോ മറഡോണക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി ഇന്റേര്‍ണല്‍ ഫുട്‌ബോള്‍ മേളക്ക് തുടക്കം. നിരവധി ഡിഫന്റര്‍മാരെ കബളിപ്പിച്ച മഹാമാന്ത്രികന്‍ ഒടുവില്‍ മരണമെന്ന നിത്യസത്യത്തിന് മുമ്പില്‍ ജീവിതമെന്ന പന്ത് വെച്ച് കീഴടങ്ങിയത് ദമാമിലെ കായിക പ്രേമികള്‍ക്കും ദുഖമായി. പ്രതിഭയുണ്ടെങ്കില്‍ ഉയരക്കുറവ് കളികളത്തില്‍ പ്രശ്‌നമല്ലെന്ന് തെളിയിച്ച വിസ്മയമായിരുന്നു ഡിഗോ മറഡോണ. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുജീബ് കളത്തില്‍ മറഡോണയെ അനുസ്മരിച്ചു. ഫുട്‌ബോള്‍ കോച്ച് മംദൂഹ് സാലിഹ് ബസാറിഹ് (അല്‍

Damam, gulf, Jeddah, Riyad

അപകടത്തില്‍ പരിക്കേറ്റ യുവാവിന് സാന്ത്വനവുമായി സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍

ദമ്മാം: ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ അരക്കു താഴെ ചലനം നഷ്ടപ്പെട്ട മലയാളി യുവാവിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന സന്ദര്‍ശിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഐദാന്‍ ആണ് ഒരു വര്‍ഷമായി ദമ്മാമിലെ മുവാസാത് ആശുപത്രിയില്‍ കഴിയുന്നത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാരമുള്ള യന്ത്രഭാഗം ശരീരത്തില്‍ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. കമ്പനിയും ഇന്ത്യന്‍ എംബസിയും നാട്ടിലേക്ക് അയക്കാന്‍ സൗകര്യം ഒരുക്കിയെങ്കിലും കൊവിഡ് പടര്‍ന്നതോടെ യാത്ര മുടങ്ങി. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ തടസ്സമില്ലെന്നു ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍

Damam, gulf, Jeddah, Riyad

റിയാദ് പാലക്കാട് ജില്ലാ കെഎംസിസി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

റിയാദ്: കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ ആക്ടിംങ് പ്രെസിഡന്റ് മുസ്തഫ വെളൂരാന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോയ വാഫി മുഖ്യ പ്രഭാഷണം നടത്തി. നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രെസിഡന്റ് അഷ്‌റഫ് വെങ്ങാട്ട്, ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ മുഹമ്മദാലി കാഞ്ഞിരപ്പുഴ, കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അബ്ദുസ്സലാം, തൃക്കരിപ്പൂര്‍ ജലീല്‍ തിരൂര്‍, യു

Damam, gulf, Jeddah, Riyad

തൃശൂര്‍ ജില്ല സൗഹൃദവേദി അംഗത്വ കാമ്പയിന്‍

റിയാദ്: തൃശൂര്‍ ജില്ലാ സൗഹൃദവേദി അംഗത്ത കാമ്പയിന് തുടക്കം. വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി പോള്‍ ചിറ്റിലപിള്ളിക്കു അംഗത്വം നല്‍കി കാമ്പയിന്‍ ശരത് ജോഷി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. ഷാഹിദ് അറക്കല്‍, ശശീന്ദ്രന്‍, മാള മുഹ്‌യുദ്ധീന്‍, നന്ദു കൊട്ടാരത്തു, പങ്കജാക്ഷന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജീവകാരുണ്യ, കലാ, സാംസ്‌കാരിക രംഗങ്ങളില്‍ 11 വര്‍ഷമായി സൗദിയിലും ഖത്തറിലും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൗഹൃദവേദി. എന്‍ ആര്‍ ഐ സൊസൈറ്റി രജിസ്റ്റര്‍

Damam, gulf, Jeddah, Riyad

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: സോഷ്യല്‍ ഫോറം

ഹായില്‍: സ്വകാര്യ കുത്തകകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുട്ടെടുത്ത കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തു ഉയര്‍ന്നു വരുന്ന പ്രക്ഷോഭങ്ങള്‍ക്കു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം അറിയിച്ചു. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും എന്ന് പറഞ്ഞു അധികാരത്തില്‍ കയറിയ മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കുവേണ്ടി പാവപെട്ട കര്‍ഷകരെ ചതികുഴിയിലേക്ക് തള്ളി വിടുകയാണ് പുതിയ നിയമം ചെയ്യുന്നത്. രാജ്യത്തെ അഗ്രിബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കര്‍ഷകരുടെ മേല്‍ കൂടുതല്‍ അധികാരവും അവകാശവും കൊടുക്കുന്നതാണ് പുതിയ നിയമം. അവശ്യ വസ്തുക്കള്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ അഴിമതി കേസുകളില്‍ 226 പേര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി. പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളളവര്‍ അറസ്റ്റിലായിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ വിവധ പ്രവിശ്യകളിലുളള സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സാമ്പത്തിക വഞ്ചന, കൈക്കൂലി എന്നിവക്കാണ് അഴിമതി വിരുദ്ധ നിയമ പ്രശാരം കേസ് രജിസ്റ്റര്‍ ചെയ്തത്. 150 കേസുകളില്‍ 226 പേര്‍ പ്രതികളാണ്. വിദേശികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍, അധികാര ദുരുപയോഗം, അനധികൃതമായ സ്വത്ത് സമ്പാദനം എന്നീ കുറ്റങ്ങള്‍

Damam, gulf, Jeddah, Riyad

ദന്ത ചികിത്സക്ക് ഇന്‍ഷുറന്‍സ് ലഭിക്കും; ദന്ത സൗന്ദര്യ ചികിത്സ ഇല്ല

റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉടമകള്‍ക്ക് ദന്ത ചികിത്സക്ക് അര്‍ഹതയുണ്ടെന്ന് കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍. എന്നാല്‍ ദന്ത സൗന്ദര്യ ചികിത്സക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമല്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് 2000 റിയാല്‍ വരെയുളള ദന്ത ചികിത്സക്ക് അര്‍ഹതയുണ്ട്. പല്ല്, മോണ എന്നിവയുടെ ചികിത്സയും ഇതില്‍ ഉള്‍പ്പെടും. വര്‍ഷം ഒരു തവണ ദന്ത ശുചീകരണത്തിനും ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. പോളിസി ഉടമകള്‍ക്ക് ദന്ത ചികിത്സ നിഷേധിക്കുന്നതായി പരാതി ഉയന്നതിനെ തുടര്‍ന്നാണ്

Damam, gulf, Jeddah, Riyad

കൊവിഡ്: സുരക്ഷിത രാജ്യങ്ങളില്‍ സൗദിക്ക് ആറാം സ്ഥാനം

റിയാദ്: ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ സൗദി അറേബ്യക്ക് ആറാം സ്ഥാനം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് സൗദിക്ക് നേട്ടം. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും മികച്ച നിലയില്‍ പ്രതിരോധിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പശ്ചിമേഷ്യയിലെ ഏറ്റവും സുരക്ഷിതമായ രാജ്യവും സൗദി അറേബ്യ ആണ്. കൊവിഡ് കാലത്ത് യാത്ര ചെയ്യാന്‍ സുരക്ഷിത സ്ഥലങ്ങള്‍ എന്ന പേരില്‍ വെഗോ ട്രാവല്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് സൗദിക്ക് അംഗീകാരം. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ രാജ്യങ്ങളുടെ കഴിവ്,

Scroll to Top