Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍
Damam, gulf, Jeddah, Riyad

കരുനാഗപ്പളളി കൂട്ടായ്മ ‘നന്മ’ ചികിത്സാ സഹായം കൈമാറി

റിയാദ്: റിയാദിലെ കരുനാഗപ്പളളി നിവാസികളുടെ കൂട്ടായ്മ നന്മ ചികിത്സാ സഹായം കൈമാറി. കരുനാഗപ്പള്ളി ഇരുപത്തിയെട്ടാം ഡിവിഷനില്‍ താമസിക്കുന്ന അര്‍ബുദത്തിന് ചികിത്സയിലുളള രോഗിയ്ക്കും ആംബുലന്‍സ് അപകടത്തില്‍ പരിക്കേറ്റ് തുടര്‍ചികിത്സ ആവശ്യമായ ചവറ മുക്കുതോട് സ്വദേശിയ്ക്കും കരുനാഗപ്പള്ളി കോഴിക്കോട്ടുള്ള നിര്‍ദ്ധന യുവതിയ്ക്കുമാണ് ചികിത്സാ സഹായം കൈമാറിയത്. പ്രസിഡന്റ് മന്‍സൂര്‍ കല്ലൂര്‍, രക്ഷാധികാരിമാരായ നൗഫല്‍ കോടിയില്‍, സലീം കുനിയത്ത് എന്നിവരുടെ നേതൃത്വത്തിലുളള പ്രവര്‍ത്തകര്‍ ഇവരുടെ വീടുകളിലെത്തി സഹായ ധനം കൈമാറി.

Damam, gulf, Jeddah, Riyad

ചികിത്സയിലായിരുന്ന മലയാളി മരിച്ചു; അവയവങ്ങള്‍ ദാനം ചെയ്യും

റിയാദ്: ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം ചെമ്മാട് ഫൈസല്‍ പറമ്പന്‍ (42) മരിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഫൈസലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സമ്മതപത്രം നല്‍കിയിരുന്നു. ഇന്നാണ് മരണം സ്ഥിരീകരിച്ചത്. ഫൈസല്‍ പറമ്പന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവന്‍ സമ്മാനിക്കും. സിസിടിവി ടെക്‌നീഷ്യനായിരുന്ന ഫൈസല്‍ ജോലിക്കിടെ ഏണിയില്‍ നിന്ന് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റിയാദ് അല്‍ ഈമാന്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം. പിതാവ്: പറമ്പന്‍ മൊയ്ദീന്‍, മാതാവ് ഫാത്തിമാബി,

Damam, gulf, Jeddah, Riyad

പി എസ് വി മാധ്യമ പുരസ്‌കാരം സുബൈര്‍ ഉദിനൂരിന്

ദമ്മാം: പയ്യന്നൂര്‍ സൗഹൃദ വേദി ദമ്മാം ചാപ്റ്റര്‍ മാധ്യമ പുരസകാരം 24 ന്യൂസ് ദമ്മാം റിപ്പോര്‍ട്ടര്‍ സുബൈര്‍ റദിനൂരിന് സമ്മാനിക്കും. കൊവിഡ് കാലത്തെ സമഗ്രാ വാര്‍ത്താ റിപ്പോര്‍ട്ടിംഗ് പരിഗണിച്ചാണ് അവാര്‍ഡ്. പി എസ് വി നിര്‍വാഹക സമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 11ന് ദമ്മാം ഹോളിഡെയ്‌സ് റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഉപഹാരം സമ്മാനിക്കും. നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് അനീഷ് കെ വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകാന്ത് വാരണാസ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ശങ്കര്‍

Damam, gulf, Jeddah, Riyad

ബഖാലകള്‍ക്ക് പുതിയ വ്യവസ്ഥകള്‍; നിയമ ലംഘനം കണ്ടെത്തിയാല്‍ പിഴ

റിയാദ്: സൗദി അറേബ്യയില്‍ ഗ്രോസറി ഷോപ്പുകള്‍ക്ക് (ബഖാല) ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം. ഉടമകള്‍ക്ക് സാവകാശം നല്‍കി രണ്ടു ഘട്ടങ്ങളിലായാണ് പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത്. ഗ്രോസറി ഷോപ്പുകള്‍ക്കുളള മാര്‍ഗ നിര്‍ദേശങ്ങള്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിനുളള ഒന്നാം ഘട്ട സമയ പരിധി ഇന്നലെ അവസാനിച്ചു. ഇതു പ്രകാരം ഉല്‍പ്പന്നങ്ങളില്‍ വില രേഖപ്പെടുത്തണം. ഇലക്‌ട്രോണിക് പേയ്‌മെന്റ് സിസ്റ്റവും ആവശ്യമാണ്. സ്‌റ്റോറുകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുക, ജീവനക്കാര്‍ക്ക് ഹെല്‍ത്

Damam, gulf, Jeddah, Riyad

മോണിറ്ററി ഏജന്‍സിയുടെ പേര് മാറ്റി; സൗദി സെന്‍ട്രല്‍ ബാങ്ക്

റിയാദ്: സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ പേര് മാറ്റാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. സൗദി സെന്‍ട്രല്‍ ബാങ്ക് എന്നായിരിക്കും ഇനി അറിയപ്പെടുക. 1952 ഏപ്രില്‍ 20നാണ് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി സ്ഥിപിച്ചത്. ഇതിന്റെ ചുരുക്കെഴുത്തായ സാമ എന്നത് നിലനിര്‍ത്തിയാണ് സൗദി സെന്‍ട്രല്‍ ബാങ്ക് എന്ന് പുനര്‍നാമകരണം ചെയ്യുന്നത്. സാമ എന്ന പേരിന് അന്താരാഷ്ട്ര തലത്തില്‍ ഏറെ സ്ഥാനമുണ്ട്. മാത്രമല്ല ചരിത്രപരമായ പ്രസക്തിയും പ്രാധാന്യവുമുണ്ട്. ഈ സാഹചര്യത്തിലാണ് ചുരുക്കെഴുത്തില്‍ മാറ്റം ആവശ്യമില്ലെന്ന് തീരുമാനിച്ചത്.

Damam, gulf, Jeddah, Riyad

റിയാദ് അരിപ്ര കൂട്ടായ്മ ചികിത്സാ സഹായം

റിയാദ്: മസ്തിഷ്‌ക അര്‍ബുദം ബാധിച്ച യുവാവിന് പ്രവാസി കൂട്ടായ്മയുടെ സഹായ ഹസ്തം. അരിപ്ര സ്വദേശി റഫീഖിന്് റിയാദ് അരിപ്ര പ്രവാസി സംഘം ഒന്നര ലക്ഷം രൂപ അടിയന്തിര ചികിത്സാ സഹായം നല്‍കും. തുടര്‍ ചികിത്സക്കുളള സഹായം വിതരണം ചെയ്യാനും മുഖ്യ രക്ഷാധികാരി ഷാജി അരിപ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു. ചികിത്സ, വിദ്യാഭ്യാസം, ഭക്ഷണം എന്നിവക്ക് അരിപ്ര പ്രദേശത്ത് ആരും ബുദ്ധിമുട്ടരുത്. സമൂഹത്തിന്റെ ക്ഷേമവും അഭിവൃദ്ധിയുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഷാജി അരിപ്ര പറഞ്ഞു. പ്രസിഡന്റ് ഷബീര്‍ അലി

Damam, gulf, Jeddah, Riyad

അല്‍ഖസീം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്; അമിഗോസ് ജേതാക്കള്‍

മിദിലാജ് വലിയന്നൂര്‍ റിയാദ്: അല്‍ഖസീം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഖിഫ) ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്സം ഘടിപ്പിച്ചു. പ്രവിശ്യയിലെ നൂറിലധികം ഫുട്‌ബോള്‍ കളിക്കാരെ ഉള്‍പ്പെടുത്തി പത്തു ടീമുകള്‍ രൂപീകരിച്ചിരുന്നു. ഇവരാണ് മത്സരത്തില്‍ മാറ്റുരച്ചത്. മത്സരം ഖിഫ രക്ഷാധികാരി നൂഹ് ബുറൈദ ഉദ്ഘാടനം ചെയ്തു. ഫൈനല്‍ മല്‍സരത്തില്‍ അമിഗോസ് എഇയും ഹസ്റ്റ്‌ലേസ് അല്‍ഖസീമും ഏറ്റുമുട്ടു. ഹസ്റ്റ്‌ലേസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഖിഫ ലീഗ് ചാമ്പ്യന്‍മാരായി. വിജയികള്‍ക്കുള്ള ട്രോഫി റിയല്‍സ്റ്റാര്‍ ബുറൈദ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സമ്മാനിച്ചു. ടൂര്‍ണ്ണമെന്റില്‍ നിന്നു ലഭിച്ച

Damam, gulf, Jeddah, Riyad

സ്വദേശികളുടെ മിനിമം വേതനം; 40 ശതമാനം ജീവനക്കാര്‍ക്ക് ഗുണം ചെയ്യും

റിയാദ്: സൗദി അറേബ്യയില്‍ മിനിമം വേതനം വര്‍ധിപ്പിച്ചത് 40 ശതമാനം സ്വദേശികള്‍ക്ക് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വദേശി ജീവനക്കാരുടെ മിനിമം വേതനം 3,000 റിയാലില്‍ നിന്ന് 4,000 ആയി ഉയര്‍ത്താന്‍ മാനവ വിഭവശേഷി, സാമൂഹിക വികസനാര്യ മന്ത്രി അഹമ്മദ് അല്‍ രാജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെ സ്വകാര്യ തൊഴില്‍ വിപണിയില്‍ 17.59 ലക്ഷം സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 24,687 പേര്‍ക്ക് പ്രതിമാസ ശമ്പളം 1,500 റിയാലാണ്. 30,216 പേരുടെ

Damam, gulf, Jeddah, Riyad

ജസാനില്‍ കാപ്പിക്കുരു വിളവെടുപ്പ്

റിയാദ്: സൗദിയിലെ ജസാനില്‍ കാപ്പിക്കുരു വിളവെടുപ്പ് ആരംഭിച്ചു. കാര്‍ഷിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് വിളവെടുപ്പും വിപണനവും നടക്കുന്നത്. അല്‍ ദയര്‍ ബാനി മാലിക് പ്രദേശങ്ങളില്‍ ജനുവരി മാസം വരെ കാപ്പിക്കുരു വിളവെടുപ്പ് തുടരും. സൗദി യമന്‍ അതിര്‍ത്തി പ്രദേശമായ ഇവിടെ പര്‍വത നിരകളിലാണ് കാപ്പിച്ചെടി സമൃദമായി വളരുന്നത്. ഖവ്‌ലാനി ഇനത്തിലുളള കാപ്പിക്കുരു ഈ പ്രദേശത്തെ ജനങ്ങളുടെ പാരമ്പര്യ കൃഷിയാണ്. ജസാന്‍ മൗണ്ടന്‍ ഡവലപ്‌മെന്റ് ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 1060 കാപ്പി കര്‍ഷകരില്‍ 657 പേര്‍ അല്‍ദയറിലും

Damam, gulf, Jeddah, Riyad

വന്‍കിട ഐ ടി കമ്പനികളില്‍ നിന്ന് നികുതി ഈടാക്കാന്‍ ജി20 രാജ്യങ്ങള്‍

റിയാദ്: അന്താരാഷ്ട്ര ഐ ടി കമ്പനികളില്‍ നിന്നു ലാഭത്തിനനുസരിച്ച് നികുതി ഈടാക്കാന്‍ ജി20 രാജ്യങ്ങള്‍. ഓരോ രാജ്യത്തെയും ലാഭം കണക്കാക്കി നികുതി തീരുമാനിക്കും. കൊവിഡിനെ തുടര്‍ന്ന് ഐടി മേഖല വന്‍ ലാഭം നേടുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊവിഡിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത് ഗൂഗിള്‍, ഫേസ് ബുക്ക്, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ഐടി കമ്പനികളാണ്. ഇവര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് നിലനില്‍ക്കുന്ന രാജ്യത്ത് മാത്രമാണ് നികുതി അടക്കുന്നത്. ബഹു ഭൂരിപക്ഷം കമ്പനികളുടേയും ആസ്ഥാനം അമേരിക്കയാണ്. എന്നാല്‍

Damam, gulf, Jeddah, Riyad

ജി20 ഉച്ചകോടി വര്‍ഷം രണ്ടുതവണ ചേരണമെന്ന് സൗദി

റിയാദ്: ജി20 ഉച്ചകോടി വര്‍ഷം രണ്ടുതവണ ചേരണമെന്ന് സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. റിയാദില്‍ സമാപിച്ച ജി20 ഉച്ചകോടിയിലാണ് സൗദി അറേബ്യയുടെ നിര്‍ദേശം മുന്നോട്ടുവെച്ചത്. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വെര്‍ച്വല്‍ ഉച്ചകോടിയും അവസാനം ഫിസിക്കല്‍ ഉച്ചകോടി ചേരാമെന്നും കിരീടാവകാശി നിര്‍ദേശിച്ചു. 1999ല്‍ ജി20 രൂപീകൃതമായതിന് ശേഷം ആദ്യമായി ഈ വര്‍ഷം രണ്ടുതവണ ജി20 ഉച്ചകോടി ചേര്‍ന്നിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ചില്‍ ജി20 ഭരണാധികാരികള്‍ സൗദിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ഒരേ വര്‍ഷം നടന്ന

Damam, gulf, Jeddah, Riyad

നാലുവര്‍ഷത്തെ ദുരിതപര്‍വം; മലയാളിയുവാവ് നാടണഞ്ഞു

അല്‍റസ്: നാലു വര്‍ഷം ഇഖാമ പുതുക്കാതെ ദുരിതത്തില്‍ കഴിഞ്ഞ മലയാളി യുവാവിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നിയമ സഹായം തുണയായി. മലപ്പുറം മേല്‍മുറി മുജീബ് ആണ് ദുരിതപര്‍വത്തിനൊുെവില്‍ നാട്ടിലേക്ക് മടങ്ങി. സൗദിയിലെ അല്‍റാസില്‍ സലൂണ്‍ ജീവനക്കാരനായിരുന്നു. കാലാവധി കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍ ഇഖാമ പുതുക്കി നല്‍കിയില്ല. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയും രല്ലാതായി. ഇതോടെയാണ് മുജീബിന്റെ ജീവിതം ദുരിതത്തിലായത്. അല്‍റസ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയും ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഫൈനല്‍

Damam, gulf, Jeddah, Riyad

അംഗത്തട്ടില്‍ കേളി മുന്‍ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികള്‍

റിയാദ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരും മത്സര രംഗത്ത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടി എട്ട് പേര്‍ മത്സരിക്കുമെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ പറഞ്ഞു. കേളി നടത്തിയ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥികളെ രക്ഷാധികാരി കണ്‍വീനര്‍ കെപിഎം സാദിഖ് പരിചയപ്പെടുത്തി. മൊകേരി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കേളിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും പ്രഥമ മുഖ്യ രക്ഷാധികാരിയുമായിരുന്ന പി.വത്സന്‍ മത്സരിക്കും. രക്ഷാധികാരി സമിതി മുന്‍ അംഗവും കേന്ദ്ര

Damam, gulf, Jeddah, Riyad

സേവനം ആത്മ സമര്‍പ്പിതമാവുക: ഫൈസല്‍ ആലത്തൂര്‍

റിയാദ്: സാമൂഹ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ ആത്മസമര്‍പ്പിതമാകണമെന്നു അല്‍ഖസീം പ്രവിശ്യ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍. ഒഴിവുസമയങ്ങളില്‍ പ്രയാസമനുഭവിക്കുന്ന സഹജീവികളിലേക്ക് ഇറങ്ങണം. അവര്‍ക്ക് സാന്ത്വനം നല്‍കാന്‍ സാധിക്കണം. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് സംഘടിപ്പിച്ച വളണ്ടിയര്‍ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു, ‘സേവനം ആത്മസമര്‍പ്പണം’ എന്ന വിഷയം ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട് അവതരിപ്പിച്ചു. സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ്

Scroll to Top