പതിനാറ് മിനികൂപ്പറുകള്‍ സമ്മാനം; ലുലു ഹൈപ്പറില്‍ ‘ഡ്രീം ഡ്രൈവ്’ പ്രമോഷന്‍
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ‘ഡ്രീം ഡ്രൈവ്’ പ്രമോഷന്‍ ആരംഭിച്ചു. സൗദിയിലെ ഉപഭോക്താക്കള്‍ക്ക് 16 മിനി കൂപ്പര്‍ കാറുകള്‍ ഉപഹാരമായി സമ്മാനിക്കും. പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വന്‍ വിലക്കിഴിവും പ്രഖ്യാപിച്ചു. ഇലക്‌ട്രോണിക്‌സ്, മൊബൈല്‍ ഫോണുകള്‍, ഫാഷന്‍, പലചരക്ക് തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും പ്രമോഷന്‍ ബാധകമാണെന്ന് വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ലുലു ഹൈപ്പറിന്റെ ഏറ്റവും വലിയ പ്രൊമോഷനാണ് പതിനൊന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രത്യേകതയെന്ന് ലുലു ഹൈപ്പര്‍ സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. […]











