Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍
Damam, gulf, Jeddah, Riyad

ജസാനില്‍ ഔട്‌സോഴ്‌സിംഗ് കേന്ദ്രം; ആവശ്യം പരിഗണിക്കും: അംബാസഡര്‍

റിയാദ്: സൗദിയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായ ജസാനില്‍ ഇന്ത്യന്‍ എംബസി ഔട്ട് സോഴ്‌സിംഗ് കേന്ദ്രമായ വി എഫ് എസ് ഗ്ലോബല്‍ ശാഖ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ്. വിഷയം പഠിച്ച് ആവശ്യമായത് ചെയ്യാമെന്ന് ജസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫയര്‍ വളന്റിയറുമായ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചു. ജസാന്‍ സന്ദര്‍ശിക്കാനുള്ള ജിസാനിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടിയുള്ള ക്ഷണം അംബാസഡര്‍ സ്വീകരിച്ചു. കോവിഡ് പ്രതിസന്ധിയുടെ ഘട്ടം […]

Damam, gulf, Jeddah, Riyad

റിയാദ് – ജിദ്ദ റെയില്‍ പദ്ധതി ചൈനീസ് കമ്പനിക്ക്

റിയാദ്: റിയാദ്-ജിദ്ദ റെയില്‍വേ ശൃംഖല ചൈനീസ് കമ്പനിയുമായി സഹകരിച്ചു നടപ്പിലാക്കുമെന്ന് പൊതു ഗതാഗത അതോറിറ്റി. സൗദിയിലെ രണ്ട് റെയില്‍വേ കമ്പനികള്‍ ലയിപ്പിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ദമ്മാം – ജിദ്ദ എന്നീ നഗരങ്ങളെ റിയാദ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് 5000 കോടി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്നതായും പൊതു ഗതാഗത അതോറിറ്റി ചെയര്‍മാന്‍ റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു. യാംബു, ജിദ്ദ എന്നിവിടങ്ങളിലെ തുറമുഖങ്ങളും റാജബിഗ് ഇക്കണോമിക് സിറ്റിയും പുതിയ റെയില്‍ ശൃംഖലയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ്-ദമാം ട്രെയിന്‍ സര്‍വീസ്

Damam, gulf, Jeddah, Riyad

മനുഷ്യക്കടത്ത് ഇരകളായ ഡോക്ടര്‍മാര്‍ക്ക് വര്‍ക് പെര്‍മിറ്റ്

റിയാദ്: മനുഷ്യക്കടത്ത് ഇരകളായി സൗദിയിലെത്തുന്ന വിദേശികള്‍ക്ക് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. വിസ തട്ടിപ്പു കേസുകളില്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമാണ് ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നത്. വിസ തട്ടിപ്പു കേസുകളിലെ ഇരകള്‍ക്ക് താമസാനുമതി രേഖയായ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ ജോലി ചെയ്യാന്‍ കഴിയാതെ ദുരിതത്തിലാവുക പതിവാണ്. ഇതു ഒഴിവാക്കുന്നതിനാണ് മാനുഷിക പരിഗണന നല്‍കി മനുഷ്യക്കടത്ത് ഇരകള്‍ക്ക് താല്‍ക്കാലിക വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇതുസംബന്ധിച്ച് ലേബര്‍ ഓഫീസ് ഡയറക്ടര്‍മാര്‍ക്ക്

Damam, gulf, Jeddah, Riyad

ധാതു ഖനനം; കുതിപ്പിനൊരുങ്ങി സൗദി

അബ്ദുല്‍ബഷീര്‍ ഫത്തഹുദ്ദീന്‍ റിയാദ്: കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നു കരകയറാന്‍ ധാതുഖനന രംഗത്ത് സവിശേഷ ശ്രദ്ധ നല്‍കുകയാണ് സൗദി അറേബ്യ. എണ്ണ ഖനനത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കും പുറമെ ധാതു ഖനനം സമ്പദ് വ്യവസ്ഥയുടെ മൂന്നാമത്തെ നെടുംതൂണായി മാറ്റാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ ജിയോളജിക്കല്‍ മാപ്പ തയ്യാറാക്കുന്നതിനു വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ഒപ്പു വച്ചു. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ സൗദി ജിയോളജിക്കല്‍ സര്‍വേ (എസ്ജിഎസ്) ബോര്‍ഡും വിവിധ അന്തര്‍ദേശീയ ഏജന്‍സികളുമായാണ് കരാര്‍. 150 ദശലക്ഷം

Damam, gulf, Jeddah, Riyad

കെഎംസിസി സുരക്ഷാ പദ്ധതി; പ്രചാരണവുമായി വനിതകളും

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് സൗദി നാഷണല്‍ കമ്മിറ്റി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതി അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. ഏഴു വര്‍ഷമായി പ്രവാസി കുടുംബങ്ങള്‍ക്ക് തുണയയായ സാമൂഹ്യ സുരക്ഷ പദ്ധതിയുടെ അംഗത്വ ക്യാമ്പയിന്‍ കാലയളവില്‍ കൂടുതല്‍ പ്രവാസി കുടുംബിനികളെ ചേര്‍ക്കാനും യോഗം തീരുമാനിച്ചു.ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കി. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉത്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് സല്‍വ സുല്‍ഫീക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ്

Damam, gulf, Jeddah, Riyad

കെഎംസിസി സാമൂഹിക സുരക്ഷ പദ്ധതി കാമ്പയിന്‍

റിയാദ്: കെഎംസിസി ദേശീയ സമിതി സാമൂഹിക സുരക്ഷ പദ്ധതി പ്രചാരണവും അംഗത്വ വിതരണ ക്യാമ്പയിനും നടന്നു. ഇതിന്റെ ഭാസമായി റിയാദ് തരൂര്‍ മണ്ഡലം കമ്മിറ്റി ബത്ഹ അപ്പൊളോ ഡിമോറ ഹോട്ടലില്‍ കണ്‍വെന്‍ഷന്‍ നടന്നു. പ്രവാസ ലോകത്ത് അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണങ്ങള്‍, രോഗങ്ങള്‍ എന്നിവയെ തുടര്‍ന്ന് കുടുംബത്തിന് ഉണ്ടാകുന്ന പ്രതിസന്ധിക്കു സഹായകമാണ് സുരക്ഷാ പദ്ധതി. ഏഴു വര്‍ഷമായി വിജയകരമായി നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. കാമ്പയിന്റെ ഉദ്ഘടനം പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് മുത്തുകുട്ടി തരൂര്‍, മണ്ഡലം

Damam, gulf, Jeddah, Riyad

സുരേഷ് ബാബുവിന് റിവ യാത്ര അയപ്പ്

റിയാദ്: വഴിക്കടവ് നിവാസികളുടെ കൂട്ടയിമ റിവ യാത്രയയപ്പ് നല്‍കി. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സുരേഷ് ബാബു വലിയപുരക്കലിനാണ് യാത്ര അയപ്പ് നല്‍കിയത്. റിവ നിര്‍വ്വാഹക സമതി അംഗമായിരുന്നു. ദാറുല്‍ ബൈദയില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സൈനുല്‍ ആബിദ്, സലാഹുദീന്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. അബ്ദുസലാം പൂവന്‍കാവില്‍, ഇസ്ഹാക്ക് ചേരൂര്‍ ,അന്‍സാര്‍ ചരലന്‍,നിസാബ്, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ നാസര്‍ എടക്കണ്ടി, ചെറിയാപ്പു കടൂരാന്‍, റഷീദ് തമ്പലക്കോടന്‍, വാപ്പു പുതിയാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യാത്രയയപ്പിന് സുരേഷ് നന്ദി

Damam, gulf, Jeddah, Riyad

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; പ്രതിഷേധ സംഗമം

അല്‍ ഖോബാര്‍: യു പിയില്‍ അരങ്ങേറുന്നത് ഹിന്ദുത്വ രാഷ്ട്രത്തിന്റെ പരീക്ഷണമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍.സി.എച്ച്.ആര്‍.ഒ ദേശീയ സെക്രട്ടറിയുമായ റെനി ഐലിന്‍. മാധ്യമ പ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനേയും കാംപസ്ഫ്രണ്ട് നേതാക്കളായ അതീഖുറഹ്മാന്‍, മസൂദ് അഹമ്മദ് എന്നീ വിദ്യാര്‍ത്ഥി നേതാക്കളെയും യുഎപിഎ ചുമത്തി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിനെതിരെ ഭിന്നിപ്പില്ലാതെ യോജിച്ച മുന്നേറ്റം മാത്രമാണ് പരിഹാരമെന്നു പരിപാടിയില്‍ പങ്കെടുത്ത രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗത്തെ

Damam, gulf, Jeddah, Riyad

റിയാദില്‍ റെയ്ഡ്: നിയമ ലംഘകരായ വിദേശികള്‍ പിടിയില്‍

റിയാദ്: അനധികൃതമായി പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ മാനവ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിലെ ലേബര്‍ വിഭാഗം അടപ്പിച്ചു. നിയമ ലംഘകരായ വിദേശ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 180 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ഷോപിംഗ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും നടന്ന പരിശോധനകളില്‍ നിയമ ലംഘകരായ 44 വിദേശ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങളാണ് അടപ്പിച്ചത്. സ്വദേശിവത്ക്കരിച്ച തസ്തികയില്‍ ജോലി ചെയ്ത വിദേശ തൊഴിലാളികളെയും താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരെയും പരിശോധനയില്‍

Damam, gulf, Jeddah, Riyad

റിയാദില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം 30ന്

റിയാദ്: പ്രവേശനോത്സവത്തിനൊരുങ്ങി റിയാദ് മലയാളം മിഷന്‍. ഈ മാസം 30ന് വെളളി 3.30ന് ഓണ്‍ലൈനില്‍ പരിപാടി ആരംഭിക്കും. കവി കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് പ്രസംഗിക്കും. റിയാദ് മേഖലയിലെ വിവിധ പഠന കേന്ദ്രങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ഭാഷാ സ്‌നേഹികളും പങ്കെടുക്കും. വിനോദ, വിജ്ഞാന, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഓണ്‍ലൈനില്‍ നടന്ന മലയാളം മിഷന്‍ മേഖലാ യോഗം പ്രവേശനോത്സവം വിജയിപ്പിക്കുന്നതിന് ആവശ്യമായ രൂപരേഖ തയ്യാറാക്കി. നൗഷാദ് കൊര്‍മത്ത്, സീബ കൂവോട്,

Damam, gulf, Jeddah, Riyad

വീണ്ടും കര്‍ഫ്യൂ; പ്രചാരണം അടിസ്ഥാന രഹിതം

റിയാദ്; സൗദിയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല. എന്നാല്‍ മുന്‍കരുതല്‍ നടപടി ശക്തമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ചില പ്രദേശങ്ങളില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ നടപ്പിലാക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. എന്നാല്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

Damam, gulf, Jeddah, Riyad

ജി20 ഉച്ചകോടി; സൗദിയില്‍ പുതിയ 20 റിയാല്‍ നോട്ട്

റിയാദ്: ജി20 രാഷ്ട്രങ്ങളുടെ ഭൂപടം ഉള്‍പ്പെടുത്തി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി 20 റിയാല്‍ നോട്ട് പുറത്തിറക്കി. സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായാണ് പുതിയ നോട്ട്. ഏറെ സവിശേഷതകളാണ് പുതിയ നോട്ടിനുളളത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രം, ജി 20 ഉച്ചകോടിയുടെ ലോഗോ, ജി 20 രാജ്യങ്ങളുടെ ഭൂപടം എന്നിവ നോട്ടിന്റെ ഇരു വശങ്ങളിലും ആലേഖനം ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് കറന്‍സി തയ്യാറാക്കിയത്. മികച്ച സുരക്ഷാ

Damam, gulf, Jeddah, Riyad

അനുമതിയില്ലാതെ വ്യക്തിയുടെ ചിത്രം പരസ്യപ്പെടുത്തിയ കമ്പനിക്ക് പിഴ

റിയാദ്: അനുമതിയില്ലാതെ വ്യക്തിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയ കമ്പനിക്ക് പിഴ ശിക്ഷ. സൗദി ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റിയാണ് പിഴ ശിക്ഷ വിധിച്ചത്. വ്യക്തിയുടെ ചിത്രം അനുമതിയില്ലാതെ പരസ്യത്തിന് ഉപയോഗിച്ചതിനാണ് സ്വകാര്യ കമ്പനിക്കെതിരെ നടപടി. നിയമ ലംഘനം നടത്തിയ കമ്പനി 24,000 റിയാല്‍ പിഴ അടക്കണം. ഇതിന് പുറമെ പരാതിക്കാരന് ഒരു ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണം. ഫോട്ടോ നീക്കം ചെയ്യണമെന്നും സൗദി ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ മറ്റൊരാളുടെ ചിത്രം

Damam, gulf, Jeddah, Riyad

ഖസീം ഉറുമാമ്പഴപ്പെരുമ; മേള സമാപിച്ചു

മിദിലാജ്‌വലിയന്നൂര്‍ ബുറൈദ: അല്‍ഖസിം പ്രവിശ്യയിലെ ഉറുമാമ്പഴപ്പെരുമ വിളിച്ചറിയിച്ച കാര്‍ഷിക മേള സമാപിച്ചു. പ്രവിശ്യയിലെ തോട്ടങ്ങളില്‍ വിളവെടുത്ത വിവിധയിനം ഉറുമാമ്പഴത്തിന്റെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. അല്‍ബുകൈരിയ ഗവര്‍ണറേറ്റും പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയവും സംയുക്തമായാണ് നാലാമത് ഉറുമാമ്പഴ മേള ഒരുക്കിയത്. കൃഷിക്കാര്‍ക്ക് വിപണി കണ്ടെത്തുന്നതിനും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മേള. അല്‍ ഖസീമിലെ നൂറിലധികം തോട്ടം ഉടമകള്‍ മേളയില്‍ പങ്കെടുത്തു. ശെഹിയ പാര്‍ക്കില്‍ ആറുദിവസം നീണ്ടുനിന്ന മേളയില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് സന്ദര്‍ശകരായി എത്തിയത്. സന്ദര്‍ശകര്‍ക്ക് സൗജന്യ തൈകള്‍

Scroll to Top