Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍
Damam, gulf, Jeddah, Riyad

കൊച്ചി, മുംബൈ, ദല്‍ഹി: സൗദിയ സര്‍വീസ് അടുത്ത മാസം

ഇന്ത്യയില്‍ നിന്നു യാത്രക്കാരെ മടക്കികൊണ്ടുവരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല റിയാദ്: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. അടുത്ത മാസം കൊച്ചി, മുംബൈ, ദല്‍ഹി ഉള്‍പ്പെടെ 33 വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്. അബുദബി, അമ്മാന്‍, ബഹ്‌റൈന്‍, ബെയ്‌റൂത്, ദുബായ്, കുവൈത്, ആംസ്റ്റര്‍ഡാം, ഫ്രാങ്ക്ഫ്രൂട്, ഇസ്താന്‍ബുള്‍, ലണ്ടന്‍, മാഡ്രിഡ്, മിലാന്‍, പാരിസ്, വാഷിംഗ്ടണ്‍, ഇസ്‌ലാമാബാദ്, മനില, പെഷവാര്‍, ധാക്ക, ജക്കാര്‍ത്ത, […]

Damam, gulf, Jeddah, Riyad

സഫറ കെഎംസിസി ഭവന നിര്‍മാണ സഹായം കൈമാറി

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: കെഎംസിസി സഫറ ഏരിയ കമ്മറ്റി ഭവന നിര്‍മാണ സഹായം കൈമാറി. ബുറൈദയിലെ ഫൈസിയയില്‍ ഗ്രോസറിയില്‍ ജോലി ചെയ്തിരുന്ന ഒറ്റപ്പാലം വരോട് സ്വദേശിയുടെ കുടുംബത്തിനാണ് സഹായം. പ്രസിഡന്റ് അല്‍ത്താഫ് കട്ടുപാറ ബുറൈദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അനീഷ് ചുഴലിക്ക് ധനസഹായം കൈമാറി. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളില, സെക്രട്ടറി സക്കിര്‍ മടാല, സഫറ കെഎംസിസി ജനറല്‍ സെക്രട്ടറി റഫീഖ് ചെങ്ങളായി, ട്രഷറര്‍ സലിം പാറയില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അനീസ്

Damam, gulf, Jeddah, Riyad

വിദേശത്തുളളവര്‍ക്ക് ആശ്വാസം; ഇഖാമ പുതുക്കാം; റീ എന്‍ട്രി ദീര്‍ഘിപ്പിക്കാം

റിയാദ്: വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് സൗദി പാസ്‌പോര്‍ട് ഡയറക്ടറേറ്റ്. രാജ്യത്തിന് പുറത്തുളള വിദേശ തൊഴിലാളികള്‍ക്കും ഇഖാമ പുതുക്കാന്‍ മനുമതി. റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കാനും അവസരം നല്‍കി. സ്‌പോണ്‍സര്‍ക്ക് ഓണ്‍ലൈനില്‍ സേവനം ലഭ്യമാക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വെബ്‌സൈറ്റ് വഴി നടപടിക്രമം പൂര്‍ത്തിയാക്കാം. വന്‍കിട കമ്പനികള്‍ക്ക് ഓണ്‍ലൈന്‍

Damam, gulf, Jeddah, Riyad

കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഓണവും ദേശീയ ദിനവും ആഘോഷിച്ചു

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഓണവും ദേശീയ ദിനവും ആഘോഷിച്ചു. എക്‌സിറ്റ് 16ലെ വിശ്രമകേന്ദ്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൊടി മരത്തില്‍ സൗദി ദേശീയ പതാക ഉയര്‍ത്തിയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. പി. കെ തോമസ് പതാക ഉയര്‍ത്തി. കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ വിവിധ കലാ പരിപാടികള്‍ എന്നിവയും അരങ്ങേറി. വിഭവസമൃദമായ സദ്യയും ഒരുക്കി. സംാസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കൊല്ലം ജില്ലാ പ്രസിഡന്റ് ബാലുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെറിന്‍

Damam, gulf, Jeddah, Riyad

‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീ ദാണ് നിദാനം’ മുഖാമുഖം 23ന്

റിയാദ്: ഇന്ത്യന്‍ ഇസ്,ലാഹീ സെന്റര്‍ സംഘടിപ്പിക്കുന്ന മുഖാമുഖം ഒക്ടോബര്‍ 23ന് നടക്കും. കെ.എന്‍.എം.പ്രഖ്യാപിച്ച, ‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീ ദാണ് നിദാനം’ കാമ്പയിന്റെ ഭാഗമയാണ് പരിപാടി. ഓണ്‍ലൈനില്‍ നടക്കുന്ന മുഖാമുഖം വൈകുന്നേരം 5:45ന് ആരംഭിക്കും. അഹ്മദ് അനസ് മൗലവി, ഹനീഫ് കായക്കൊടി, നസ്‌റുദ്ദീന്‍ റഹ്മാനി, ആദില്‍ അതീഫ് എന്നിവര്‍ സംബന്ധിക്കും. വിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് മുഖാമുഖമെന്ന് പ്രോഗ്രാം ചെയര്‍മാന്‍ അബദു റഹ്മാന്‍ മദീനി, കണ്‍വീനര്‍ നൗഷാദ് മടവൂര്‍ എന്നിവര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

ജുബൈല്‍ സിറ്റി ഫ്‌ളവറില്‍ ‘പുട്ട് മേള’

ജുബൈല്‍: സാംസ്‌കാരിക പാരമ്പര്യം അടയാളപ്പെടുത്തുന്ന രുചിഭേദങ്ങള്‍ക്ക് വേദിയൊരുക്കി ‘പുട്ട് മേള’. ഭക്ഷണം. സിറ്റി ഫ്‌ളവര്‍ ഹൈപ്പറില്‍ ഒരുക്കിയപുട്ട് മേള ഈ മാസം 22 മുതല്‍ 24 വരെ തുടരും. ചെമ്പാ പുട്ട്, അരിപുട്ട്, പാല്‍ പുട്ട്, പൊരിച്ചിറച്ചി പുട്ട്, കപ്പ പുട്ട്, മീന്‍പുട്ട്, വെജിറ്റബിള്‍ പുട്ട് തുടങ്ങി വിവിധ തരം പുട്ടുകള്‍ മേളയില്‍ ലഭ്യമാണ്. രുചികൂട്ടുകളുടെ വൈവിധ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് സിറ്റി ഫ്‌ളവര്‍ വിത്യസ്ത ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കുന്നത്. ചിക്കന്‍ 65 മേള, പായസമേള ഉള്‍പ്പെടെ നിരവധി

Damam, gulf, Jeddah, Riyad

നോര്‍വേയില്‍ സൗദിയുടെ വനിതാ അംബാസഡര്‍

റിയാദ്: സൗദി അറേബ്യയുടെ രണ്ടാമത്തെ വനിതാ അംബസഡറെ നോര്‍വേയില്‍ നിയമിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അമല്‍ യാഹ്‌യ അല്‍ മുഅല്ലിമിയെ ആണ് അംബാസഡറായി നിയമിച്ചത്. വിദ്യാഭ്യാസ മേഖലയിലും, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും രണ്ടു പതിറ്റാണ്ടിലേറെ സേവന പരിചയമുളള അമല്‍ യാഹ്‌യ അല്‍ മുഅല്ലമിയാണ് പുതിയ ദൗത്യം ഏറ്റെടുത്തത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ യാത്ര കൂടുതല്‍ വേഗത്തില്‍ മുന്നേറുകയാണ്. ഇത് ഓരോ ദിവസവും പുതിയ വാതിലുകള്‍ തുറക്കുകയാണെന്നു അമല്‍ യാഹ്‌യ അല്‍ മുഅല്ലിമി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിയമിതരായ അംബാസഡര്‍മാര്‍

Damam, gulf, Jeddah, Riyad

ഷിഹാബ് കുട്ടശ്ശേരിക്ക് യാത്രയയപ്പ്

റിയാദ്: കെ.എം.സി.സി.മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറിയും വണ്ടൂര്‍ മണ്ഡലം പ്രസിഡന്റുമായിരുന്ന ശിഹാബ് കുട്ടശ്ശേരിക്ക് യാത്രയയപ്പ് നല്‍കി. ബതഹ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മണ്ഡലം കമ്മറ്റിയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട് സമ്മാനിച്ചു. ഒരു പതിറ്റാണ്ടു സംഘടനയുടെ നേതൃസ്ഥാനത്ത് നിറഞ്ഞു നിന്നിരുന്ന അദ്ദേഹം വിവിധ പ്രാദേശിക കൂട്ടായ്മകളുടെ മുഖ്യ സംഘാടകനും ആയിരുന്നു. പരിപാടിയില്‍ കെഎംസിസി ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കോയാമു ഹാജി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ ഭാരവാഹികളായ

Damam, Jeddah, Riyad

സൗദി ശൂറാ കൗണ്‍സിലിന് വനിതാ അസിസ്റ്റന്റ് സ്പീക്കര്‍

റിയാദ്: സൗദി പണ്ഡിത സഭയും ശൂറാ കൗണ്‍സിലും പുന സംഘടിപ്പിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ശൂറാ കൗണ്‍സില്‍ അസിസ്റ്റന്റ് സ്പീക്കറായി വനിതയെ നിയമിച്ചു. പണ്ഡിത സഭയിലേക്ക് 20 സീനിയര്‍ സ്‌കോളേഴ്‌സിനെയാണ് നിയമിച്ചത്. ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ് നേതൃത്വം നല്‍കും. പരമോന്നത സഭയായ ശൂറാ കൗണ്‍സില്‍ അസിസ്റ്റന്റ് സ്പീക്കറായി ഡോ. ഹനാന്‍ ബിന്ത് അബ്ദുള്‍ റഹീം അല്‍ അഹ്മദിയെ നിയമിച്ചു. ആദ്യമായാണ് വനിതയെ അസിസ്റ്റന്റ് സ്പീക്കറായി നിയമിക്കുന്നത്.

Damam, gulf, Jeddah, Riyad

നയരൂപീകരണത്തില്‍ വനിതകള്‍ക്ക് ലഭിച്ച പരിഗണനയാണ് അസിസ്റ്റന്റ് സ്പീക്കര്‍ പദവി: ഡോ. ഹനാന്‍

റിയാദ്: ശൂറാ കൗണ്‍സില്‍ അസിസ്റ്റന്റ് സ്പീക്കറായി നിയമനം ലഭിച്ചതില്‍ ഡോ. ഹനാന്‍ ബിന്ത് അബ്ദുറഹിം അല്‍ ഹമാദി ഭരണാധികാരികളെ നന്ദി അറിയിച്ചു. സുപ്രധാന സ്ഥാനം സൗദി വനിതകള്‍ക്കുള്ള പിന്തുണയാണെന്നും അവര്‍ പറഞ്ഞു.രാജ്യത്തിന്റെ നയരൂപീകരണത്തില്‍ വനിതകള്‍ക്ക് നല്‍കുന്ന പരിഗണനയാണ് നിയമനം വ്യക്തമാക്കുന്നത്. ശൂറ കൗണ്‍സിലിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്ഥാനമാണിത്. ദേശീയ നയരൂപീകരണ പ്രക്രിയയില്‍ വനിതകളുടെ പങ്കാളിത്തം സജീവമാക്കും. സമഗ്ര വികസനത്തില്‍ വനിതാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ തീരുമാനമെടുക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രകടനം നിരീക്ഷിക്കുന്നതിനും വനിതകള്‍ക്കു

Damam, gulf, Jeddah, Riyad

ദമ്മാം മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ദമ്മാം: മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ദമ്മാം മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റോയല്‍ മലബാര്‍ റസ്റ്റോറന്റില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സാജിദ് ആറാട്ടുപുഴ (പ്രസിഡന്റ്-ഗള്‍ഫ് മാധ്യമം), സിറാജുദീന്‍ വെഞ്ഞാറമൂട് (ജനറല്‍ സെക്രട്ടറി-തേജസ്), മുജീബ് കളത്തില്‍ (ട്രഷറര്‍-ജയ്ഹിന്ദ്), വൈസ് പ്രസിഡന്റ് ലുഖ്മാന്‍ വിളത്തൂര്‍ (മനോരമ), ജോയിന്റ് സെക്രട്ടറി വിഷ്ണുദത്ത് എളമ്പുലാശ്ശേരി (കൈരളി) എന്നിവരാണ് ഭാരവാഹികള്‍. മുന്‍ പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍ വരണാധികാരിയായിരുന്നു. മുതിര്‍ന്ന അംഗം പി.ടി അലവി (ജീവന്‍ ടിവി)

Damam, gulf, Jeddah, Riyad

സൗദിയിലേക്ക് വിക്ഷേപിച്ച മിസൈല്‍ യമനില്‍ നിലംപതിച്ചു

റിയാദ്: യമനില്‍ നിന്നു ഹൂതികള്‍ സൗദിയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് തകര്‍ന്നതായി സഖ്യസേന. ഇന്ന് പുലര്‍ച്ചെ സന്‍അ ഗവര്‍ണറേറ്റില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ബാലിസ്റ്റിക് മിസൈല്‍ 159 കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷമാണ് തകര്‍ന്ന് വീണത്. യമനിലെ സദ്ഹയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ബാലിസ്റ്റിക് മിസൈലിന്റെ ഉപയോഗം അന്താരാഷ്ട്ര മാനവിക നിയമങ്ങള്‍ക്കെതിരാണ്. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ജനവാസ കേന്ദ്രങ്ങള്‍

Damam, gulf, Jeddah, Riyad

ക്ഷീര ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ നിന്നു എണ്ണയിതര ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ ക്ഷീര ഉത്പ്പന്നങ്ങളാണെന്ന് കസ്റ്റംസ്. കയറ്റുമതി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് രാജ്യത്തു നിന്നു ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. അയല്‍ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ കയറ്റുമതി. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍, പഞ്ചസാരയും മൈദയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഉത്പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനവുണ്ട്. സൗദിയില്‍ നിന്നു ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി സുഗമമാക്കുന്നതിന് തുറമുഖം,

Damam, gulf, Jeddah, Riyad

സൗദിയുടെ കരുതല്‍ ധനശേഷരം ആഗോള ശരാശരിയുടെ എഴിരട്ടി

റിയാദ്: ഇറക്കുമതിക്ക് ആവശ്യമായ സൗദിയുടെ വിദേശ നാണയ ശേഖരം ആഗോള ശരാശരിയെക്കാള്‍ ഏഴിരട്ടിയാണെന്ന് റിപ്പോര്‍ട്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനുളള ഉയര്‍ന്ന ശേഷിയാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1.68 ട്രില്യന്‍ റിയാലിന്റെ കരുതല്‍ വിദേശ നാണയ ശേഖരമാണ് രാജ്യത്തിനുളളത്. ജൂലൈ മാസം 37.7 ബില്യണ്‍ റിയാലിന്റെ ഇറക്കുമതിയാണ് നടന്നത്. ഇതു പ്രകാരം 45 മാസം ഇറക്കുമതി ചെയ്യാനുളള കരുതല്‍ ധന ശേഖരമുണ്ട്. ലോക രാജ്യങ്ങളുടെ ശരിശരി കരുതല്‍ ശേഖരം ആറു മാസത്തെ വിദേശ നാണയ ശേഖരമാണ്. ഇതുമായി

Scroll to Top