Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍
Damam, gulf, Jeddah, Riyad

പെര്‍സെപ്ഷന്‍ ഡ്രോയിംഗ് മല്‍സരം; എന്‍ട്രികള്‍ ക്ഷണിച്ചു

റിയാദ്: കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ജിസിസിയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ ആന്റ് മാസ്‌റ്റേഴ്‌സ് ചിത്രരചനാ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 25 അന്താരാഷട്ര ആര്‍ട്ടിസ്റ്റ് ദിനമാണ്. ഇതിന്റെ ഭാഗമായാണ് മത്സരം. വിവരങ്ങള്‍ https://masternmasters.com വെബെ്‌സൈറ്റില്‍ ലഭ്യമാണെന്ന് സംഘാടകര്‍ റിയാദില്‍ അറിയിച്ചു. 16 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ തയ്യാറാക്കിയ എന്‍ട്രികള്‍ സമര്‍പ്പിക്കാനാണ് അവസരം. ഉത്തരങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇല്ലുഷ്യന്‍ അഥവാ പെര്‍സെപ്ഷന്‍ ചിത്രങ്ങളാണ് രചിക്കേണ്ടത്. വിജയികളെ നവംബര്‍ 14ന് ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി പ്രഖ്യാപിക്കും. ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് 10,001, […]

Damam, gulf, Jeddah, Riyad

കൊവിഡ് നെഗറ്റീവ് എസ്എംഎസ് സന്ദേശം പരിഗണിക്കില്ല; വിദേശയാത്രക്ക് സര്‍ട്ടിഫിക്കറ്റു വേണം

റിയാദ്: വിദേശയാത്ര നടത്തുന്നവര്‍ അതതു രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊവിഡ് പരിശോധനാ സെന്ററുകളിലെത്തുന്നവര്‍ക്ക് ലഭിക്കുന്ന എസ്എംഎസ് സന്ദേശം വിദേശയാത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തത്മന്‍, തഅക്കദ് എന്ന പേരുകളില്‍ രാജ്യത്ത് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നടക്കുന്ന പിസിആര്‍ പരിശോധനകളുടെ ഫലം എസ് എം എസ് സന്ദേശം വഴിയാണ് അയക്കുന്നത്. രാജ്യത്തെ കൊവിഡ് ക്ലിനിക്കുകള്‍ ആരോഗ്യ പരിചരണം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്. സഹതി ആപിലും

Damam, gulf, Jeddah, Riyad

ലൈസന്‍സില്ല; ശമ്പളവുമില്ല; ലോറിയുടെ വളയംപിടിച്ച ബിരുദ ധാരി നാടണഞ്ഞു

റിയാദ്: വിസാ തട്ടിപ്പിന് ഇരയായ മലയാളി യുവാവിന് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ യുവാവ് പ്രവാസി മലയാളി ഫെഡറേഷന്റെ സഹായത്തോടെ നാടണഞ്ഞു. എറണാകുളം വൈറ്റില പുത്തന്‍ പറമ്പില്‍ അശ്വിന് (29) തിരുവനന്തപുരത്തെ ട്രാവന്‍ ഏജന്‍സിയാണ് വിസ നല്‍കിയത്. റിയാദിലെ കമ്പനിയില്‍ കാര്‍ ഡ്രൈവര്‍ എന്നായിരുന്നു ജോലി വാഗ്ദാനം. എന്നാല്‍ ലൈസന്‍സില്ലാതെ ടാങ്കര്‍ ലോറി ഓടിക്കാന്‍ നിര്‍ബന്ധിതരനായി. ശമ്പളവുമില്ല. ഇതോടെ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയെ സമീപിച്ചു. ബി ബി എ

Damam, gulf, Jeddah, Riyad

സുരക്ഷാ പദ്ധതിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കും

റിയാദ്: കെ എം സി സി സെന്‍ട്രന്‍ കമ്മിറ്റി നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാര്‍ ആലപ്പുഴ, കൊല്ലം ജില്ലയിലെ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. രണ്ടാം ഘട്ടത്തില്‍ അംഗങ്ങളായവരുടെ അപേക്ഷകള്‍ താജ് തവക്കലില്‍ നിന്നു സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജലീല്‍ തിരൂര്‍ ഏറ്റ് വാങ്ങി.

Damam, gulf, Jeddah, Riyad

ഡിസ്‌കവര്‍ ദി ഫ്‌ളെയ്‌വേഴ്‌സ് ഓഫ് ഏഷ്യ; രുചിക്കൂട്ടൊരുക്കി ലുലു ഭക്ഷ്യമേള

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പറില്‍ ഭക്ഷ്യമേള ആരംഭിച്ചു. ‘അമേസിംഗ് ആസിയാന്‍: ഡിസ്‌കവര്‍ ദി ഫ്‌ളെയ്‌വേഴ്‌സ് ഓഫ് ഏഷ്യ’ എന്ന പേരിലാണ് മേള. ഏഷ്യന്‍ രാജ്യങ്ങളിലെ രുചിഭേദങ്ങളാണ് മേളയുടെ പ്രത്യേകത. ലോകമെമ്പാടുമുളള പാചകരീതിയികളും രുചി കൂട്ടുകളും പരിചയപ്പെടുത്താനാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മേള. ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നു പുതിയ ഉല്‍പ്പന്നങ്ങളും പരമ്പരാഗത വിഭവങ്ങളും എത്തിച്ചിട്ടുണ്ട്. പറന്നുയരുന്നു. സൗദിയിലെ മലേഷ്യന്‍ അംബാസഡര്‍ ഡറ്റോ അബ്ദുല്‍ റസാക് ബിന്‍ അബ്ദുല്‍ വഹാബ്, തായ്‌ലന്റ്

Damam, gulf, Jeddah, Riyad

കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം

റിയാദ്: സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി റിയാദില്‍ മലപ്പുറം ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി മുതിര്‍ന്ന അംഗം ഒ. കെ മുഹമ്മദ് കുട്ടിക്ക് അപേക്ഷ ഫോം നല്‍കി നിര്‍വഹിച്ചു. മണ്ഡല തല ഉത്ഘാടനം ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട 2020 വര്‍ഷത്തെ ക്യാമ്പയ്‌നില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത വേങ്ങര മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക് നല്‍കി നിര്‍വഹിച്ചു. യോഗം നാഷണല്‍ കമ്മിറ്റി അംഗം

Damam, gulf, Jeddah, Riyad

അനധികൃത പണമിടപാട്; നാലംഗ സംഘം കസ്റ്റഡിയില്‍

റിയാദ്: അനധികൃത പണമിടപാട് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തു. വിദേശ തൊഴിലാളികളില്‍ നിന്നു ശേഖരിക്കുന്ന പണം അനധികൃതമായി രാജ്യത്തിന് പുറത്തെത്തിച്ച് കമ്മീഷന്‍ ഈടാക്കിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് സ്വദേശികളും രണ്ട് സുഡാന്‍ പൗരന്‍മാരുമാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് പറഞ്ഞു. ഉറവിടം വ്യക്തമല്ലാത്ത പണം സുഡാന്‍ പൗരന്‍മാരാണ് സമാഹരിച്ചിരുന്നത്. സ്വദേശികളുടെ സഹായത്തോടെ ബാങ്കുകള്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് പണമയക്കും. 32.30 ലക്ഷം റിയാല്‍ അയക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. സ്വകാര്യ

Damam, gulf, Jeddah, Riyad

സൗദിയില്‍ നിര്‍മിച്ച ഇന്റര്‍സെപ്റ്റര്‍ ബോട്ട് കമ്മീഷന്‍ ചെയ്തു

റിയാദ്: പ്രതിരോധ സംവിധാനത്തോടെ സൗദിയില്‍ നിര്‍മിച്ച ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ട് കമ്മീഷന്‍ ചെയ്തു. സൈനിക സാമഗ്രികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് കമ്പനിയുമായി സഹകരിച്ച് ബോട്ട് നിര്‍മിച്ചത്. സൈനിക വ്യവസായം പ്രാദേശികവല്‍ക്കരിക്കാന്‍ വിഷന്‍ 2030 പദ്ധതി വിഭാവന ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എച്ച്.എസ്.ഐ 32 ഇനത്തില്‍ പെട്ട ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ നിര്‍മിച്ചത്. ഫ്രഞ്ച് കമ്പനിയായ സി.എം.എനും സാമില്‍ ഓഫ്‌ഷോര്‍ സര്‍വീസസ് കമ്പനിസയും സഹകരിച്ചാണ് നിര്‍മാണം. സാമില്‍ ഓഫ്‌ഷോര്‍ സര്‍വീസസ് കമ്പനി ആസ്ഥാനത്ത് നാവിക സേനാ കമാണ്ടര്‍

Damam, gulf, Jeddah, Riyad

ഇറാന്‍ നടപടികളെ പ്രതിരോധിക്കുമെന്ന് സൗദിയും അമേരിക്കയും

റിയാദ്: അയല്‍ രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്താനുളള ഇറാന്‍ നടപടികളെ പ്രതിരോധിക്കുമെന്ന് സൗദിയും അമേരിക്കയും വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇറാനെതിരെയുളള നിലപാട് വ്യക്തമാക്കിയത്. യമനില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ ഭരണകൂടം സാമ്പത്തികവും ഭൗതികവുമായ സഹായം നല്‍കുന്നത് തുടരുകയാണ.് ഇറാനില്‍ നിര്‍മ്മിച്ച 300 ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഹൂതികള്‍ സൗദിയിലേക്ക് വിക്ഷേപിച്ചു. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍

Damam, gulf, Jeddah, Riyad

നാടുകടത്തല്‍ കേന്ദ്രം വഴി 362 ഇന്ത്യക്കാര്‍ മടങ്ങി

റിയാദ്: നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാര്‍ ദല്‍ഹിയിലെത്തി. സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സൗജന്യ യാത്ര ഒരുക്കിയത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുളളവരെയാണ് ദല്‍ഹിയിലെത്തിച്ചത്. ജിദ്ദയില്‍ നിന്നു 151ഉം റിയാദില്‍ നിന്നു 211 പേരും ഉള്‍പ്പെട്ട സംഘമാണ് ദല്‍ഹിയിലെത്തിയത്. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 1,583 ഇന്ത്യക്കാരെ നാലു വിമാനങ്ങളിലായി നേരത്തെ ദല്‍ഹി, ലഖ്‌നോ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ചിരുന്നു. ഇന്നലെ മടങ്ങിയവര്‍ ഉള്‍പ്പെടെ 1,945 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

Damam, gulf, Jeddah, Riyad

കടല്‍വെളളം ശുദ്ധീകരിക്കുന്നതിന് അമേരിക്കയുമായി സാങ്കേതിക സഹകരണം

റിയാദ്: കടല്‍വെളളം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യകളുടെ വികസനത്തിന് സൗദിയും അമേരിക്കയും സഹകരിച്ചു പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറിയും മുതിര്‍ന്ന ഉപദേഷ്ടാവുമായ വിക്ടോറിയ കോട്ട്‌സ് സൗദിയിലെത്തി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും ഉഭയകക്ഷി സാങ്കേതിക, സഹകരണം കൂടുതല്‍ ഏകീകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവെക്കും. കടല്‍ വെളളം ശുദ്ധീകരിക്കുന്നതിനുളള സാങ്കേതിക വിദ്യകളില്‍ കൂടുതല്‍ പഠനവും ഗവേഷണവും നടത്തും. ഇതിന്റ ഭാഗമായാണ് ഊര്‍ജ്ജ സെക്രട്ടറിയുടെ സന്ദര്‍ശനം. സൗദി സലൈന്‍ വാട്ടര്‍ കണ്‍വേര്‍ഷന്‍ കോര്‍പ്പറേഷനിലെ ഡീസലൈനേഷന്‍ ടെക്‌നോളജീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.

Damam, gulf, Jeddah, Riyad

എന്‍സിബി-സാംബ ലയനം: കൊവിഡാനന്തര സമ്പദ് ഘടനക്ക് കരുത്തു പകരും

അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍ ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് ലയനത്തിന് സാക്ഷിയായിരിക്കുകയാണ് സൗദി അറേബ്യ. വന്‍കിട ധനകാര്യ സ്ഥാപനമായ നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്കും (എന്‍സിബി) നാലാമത്തെ വലിയ ബാങ്കായ സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും ഒന്നാകുന്നു. ലയനത്തോടെ 220 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള പുതിയ ബാങ്ക് ജിസിസിയിലെ മൂന്നാമത്തെ വലിയ ബാങ്കാകും. 15.4 ബില്യണ്‍ ഡോളറിന്റെ ഇടപാടിലൂടെയാണ് ലയനം സാധ്യമാകുന്നത്. എന്‍സിബിയുടെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് 67.4 ശതമാനവും സാംബയുടെ ഓഹരി ഉടമകള്‍ക്ക് 32.6 ശതമാനവും പുതിയ

Damam, gulf, Jeddah, Riyad

കൊവിഡ് സര്‍ട്ടിഫിക്കറ്റിന് പകരം തവക്കല്‍നാ ആപ്

റിയാദ്: സൗദിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനു പകരം തവക്കല്‍നാ ആപ് മതിയെന്ന് അധികൃതര്‍. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം രാജ്യത്തിനകത്തുളളവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനിമുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം വൈറസ് ബാധിതനല്ലെന്ന് ആപ്ലിക്കേഷനില്‍ തെളിഞ്ഞാല്‍ മതിയെന്ന് അധികൃതര്‍ വിശദീകരിച്ചു. കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന നിര്‍മാണ മേഖലയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവരെ മാത്രമേ വര്‍ക് സൈറ്റിലേക്ക് പ്രവേശിപ്പിച്ചിരുന്നുളളൂ. ഇതിനുപുറമെ വ്യപാര കേന്ദ്രങ്ങള്‍, ഷോപിംഗ് മാളുകള്‍,

Damam, gulf, Jeddah, Riyad

പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്ക് പിഴ

റിയാദ്: പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ വാഹനങ്ങളില്‍ കയറ്റുന്ന് നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരക്കാര്‍ക്കെതിരെ പിഴ ശിക്ഷ ചുമത്തുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ടാക്‌സികളും സ്വകാര്യ വാഹനങ്ങളും ഇരുപ്പിട ശേഷിയേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നുണ്ട്. ഇതിനു പുറമെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തൊഴിലിടങ്ങളിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങളിലും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്. ട്രക്കുകളില്‍ പരിധിയില്‍ കൂടുതല്‍ ചരക്ക് കയറ്റുന്നതും ഗതാഗത നിയമ ലംഘനമാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും.

Scroll to Top