Sauditimesonline

Photo - 2 - PERUNNAL RAAV - KKDNZ (1)
സുല്‍ത്താന്‍ ബത്തേരിയേക്കാള്‍ ഗമയുള്ളൊരു കോഴിക്കോടന്‍ നോസ്റ്റാള്‍ജിയ
Damam, gulf, Jeddah, Riyad

ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ ആലോചനയില്ല

റിയാദ്: സൗദി അറേബ്യയിലെ എക്‌സ്പ്രസ് ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ ആലോചനയിലെല്ലന്ന് വിശദീകരണം. രാജ്യത്തെ പ്രധാന റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രാലയത്തിലെ മുതിന്ന ഉദ്യോഗസ്ഥന്റെ വിശദീകരണം. മക്ക ജിദ്ദ എക്‌സ്പ്രസ് ഹൈവേ ഉപയോഗിക്കുന്നവരില്‍ നിന്നു ടോള്‍ ഈടാക്കന്‍ തീരുമാനിച്ചതായി വീഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച സബഖ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രചരിക്കുന്ന വീഡിയോ സന്ദേശം പൂര്‍ണമായും […]

Damam, gulf, Jeddah, Riyad

‘വിളക്കാണ് മാലാഖമാര്‍’ നഴ്‌സുമാര്‍ക്ക് ആദരം അര്‍പ്പിച്ച് സംഗീത ആല്‍ബം

റിയാദ്: മഹാമാരിയുടെ കാലത്ത് ലോകത്തുളള നഴ്‌സുമാരുടെ സേവനങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് സംഗീത ആല്‍ബം. നഴ്‌സുമാരുടെ ജീവിതവും സാമൂഹിക പ്രതിബദ്ധതയുമാണ് ‘വിളക്കാണ് മാലാഖമാര്‍’ എന്ന ആല്‍ബത്തിന്റെ പ്രമേയം. കൊവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ത്യാഗോജ്വലമായ സേവന പ്രവര്‍ത്തനങ്ങളാണ് നഴ്‌സുമാര്‍ നിര്‍വഹിക്കുന്നത്. ആതുര സേവന മേഖലയില്‍ സേവനം അനുഷ്ടിക്കുന്ന ക്ലീനര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരയുള്ളവരുടെ സേവനങ്ങളും വിലമതിക്കാനാവില്ല. ഇവരെയെല്ലാം ആദരിക്കുകയാണ് വിളക്കാണ് മാലാഖമാര്‍ എന്ന സംഗീത ആല്‍ബം കൊവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സായ അമ്മയെ കാണാന്‍ വരുന്ന മകന് ഗ്‌ളാസ്

Damam, gulf, Jeddah, Riyad

എം എ യൂസഫലിക്ക് മക്ക ഗവര്‍ണ്ണറുടെ ആദരവ്

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവര്‍ണ്ണറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ ആദരവ്. മക്കയിലെ ഗവര്‍ണ്ണര്‍ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണല്‍ ഡയറക്ടര്‍ റഫീഖ് യാരത്തിങ്കല്‍ ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലില്‍ നിന്നു ഉപഹാരം ഏറ്റുവാങ്ങി. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായം എത്തിക്കുന്നതിന് ഗവര്‍ണ്ണറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ‘ബിറന്‍ ബി

Damam, gulf, Jeddah, Riyad

സ്‌നേഹസമ്മാനം ജീവകാരുണ്യ ഫണ്ടിന്; സാമൂഹിക പ്രവര്‍ത്തകന്‍ അലോഷ്യസിന് യാത്രയയപ്പ്

റിയാദ്: സഹപ്രവര്‍ത്തകരുടെ സ്‌നേഹ സമ്മാനം ജീവകാരുണ്യ ഫണ്ടിലേക്ക് സംഭാവന നല്‍കി മാതൃകയായിരിക്കുകയാണ് സമൂഹിക പ്രവര്‍ത്തകന്‍. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ചു സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലോഷ്യസ് വില്യംസ് ആണ് സുഹൃത്തുക്കളുടെ സമ്മാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. സ്‌നേഹോപഹാരമായി സമ്മാനിച്ച തുക കോവിഡ് പശ്ചാത്തലത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാന്‍ സുഹൃത്തുക്കളോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കായംകുളം സ്വദേശിക്കു സഹായം കൈമാറി. കൊവിഡ് മാനദണ്ഡം അനുസരിച്ച് ചേര്‍ന്ന ലളിതമായ യാത്രയയപ്പ്

Damam, gulf, Jeddah, Riyad

കെ.എം.സി.സി സുരക്ഷാ പദ്ധതി; 50 ലക്ഷം വിതരണം ചെയ്തു

റിയാദ് : കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ സഹായം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. മരിച്ച അഞ്ച് സുരക്ഷാ പദ്ധതി അംഗങ്ങളുടെ കുടുംബങ്ങള്‍ക്കാണ് സഹായം. പദ്ധതി വിഹിതമായ അമ്പത് ലക്ഷം രൂപയുടെ ചെക്ക് മുസ് ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ കോയ കല്ലമ്പാറ കൈമാറി. ആശയറ്റവര്‍ക്ക് ആശ്രയമായ കെ.എം.സി.സി പ്രവാസ ജീവിതത്തിനിടയില്‍ പൊലിഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്ക്

Damam, gulf, Jeddah, Riyad

ഡിസ്പാകിന് പുതിയ സാരഥികള്‍

ദമാം: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മ ഡിസ്പാക് പുനസംഘടിപ്പിച്ചു. ജനറല്‍ ബോഡി യോഗം ചേരാന്‍ നിലവിലെ സാഹചര്യം അനുകൂലമല്ല. മാത്രമല്ല വിരമിക്കുന്നവരുടെ ഒഴിവുകള്‍ നികത്തുന്നതും പരിഗണിച്ചാണ് പുതിയ നേത്യത്വത്തെ എക്‌സിക്യുട്ടീവ് യോഗത്തില്‍ തെരഞ്ഞെടുത്തത്. ഷഫീക് സി.കെ (പ്രസിഡന്റ്), അഷ്‌റഫ് ആലുവ (ജന. സെക്രട്ടറി), ഷമീം കാട്ടാകട (ട്രഷറര്‍), താജു അയ്യാരില്‍, മുജീബ് കളത്തില്‍ (വൈസ്. പ്രസിഡന്റ്) നജീബ് അരഞ്ഞിക്കല്‍, സാദിക് അയ്യാലില്‍ (ജോ. സെക്രട്ടറി), അബ്ദുസലാം പെരിന്തല്‍മണ്ണ (ജോ: ട്രഷറര്‍), എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Damam, gulf, Jeddah, Riyad

സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു

റിയാദ്: സൗദിയില്‍ നാളെ മുതല്‍ പെട്രോള്‍ വില വര്‍ധിക്കും. സൗദി അരാംകോയാണ് ഇക്കാര്യം അറിയിച്ചത്. 91 ഗണത്തിലുളള പെട്രോളിന് 1.29 റിയാലും 95 ഗണത്തിലുളള പെട്രോളിന് 1.44 റിയാലുമാണ് പുതുക്കിയ നിരക്ക്. അടുത്തമാസം 10 വരെ ഇതേ നില തുടരും. അതിനു ശേഷം അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ച് വില നിശ്ചയിക്കും.

Damam, gulf, Jeddah, Riyad

സാമൂഹിക അകലം നിരീക്ഷിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സാമൂഹിക അകലം പാലിക്കുന്നത് നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ‘ഇന്ററാക്ടീവ് അനാലിസിസ്’ എന്ന പേരിലാണ് സംവിധാനം ഒരുക്കിയതെന്ന് റിയാദ് എയര്‍പോര്‍ട്‌സ് കമ്പനി അറിയിച്ചു. പശ്ചിമേഷ്യയിലെ വിമാനത്താവളങ്ങളില്‍ ഇത്തരം സംവിധാനം ആദ്യമായാണ് നടപ്പിലാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറും മെഷീന്‍ ലേണിംഗ് ടെക്‌നോളജികളും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ മുഴുവന്‍ ആളുകളും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഇന്ററാക്ടീവ് അനാലിസിസിന് കഴിയും.

Damam, gulf, Jeddah, Riyad

എസ് എം എസ് ചികിത്സാ സഹായം കൈമാറി

റിയാദ്: പക്ഷാഘാതം മൂലം വിദഗ്ദ ചികിത്സക്ക് നാട്ടിലേക്ക് മടങ്ങിയ ശിഫാ മലയാളി സമാജം പ്രവര്‍ത്തകന്‍ അനില്‍കുമാര്‍ തിരുവല്ലക്ക് സഹായം കൈമാറി. ഡോക്ടറുടെ നിര്‍ദ്ദേക പ്രകാരം രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, സന്തോഷ് തിരുവല്ല എന്നിവരുടെ നേതൃത്വത്തിലാണ് അനില്‍കുമാറിനെ നാട്ടിലെത്തിച്ചത്.ശിഫാ മലയാളി സമാജത്തിന്റെ ചികിത്സ സഹായം 30,000 രൂപ വൈസ് പ്രസിഡന്റ് രതീഷ് നാരായണന്‍ കൈമാറി. ശിഫാ സനഇയ്യയില്‍ കഴിഞ്ഞ മാസങ്ങളില്‍ ജോലിയില്ലാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടിയ നൂറില്‍പരം അംഗങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും എത്തിച്ചിരുന്നു. രോഗികളായവരെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നു ലഭ്യമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ

Damam, gulf, Jeddah, Riyad

ചാര്‍ട്ടര്‍ വിമാനമൊരുക്കി മദീന കെ എം സി സി

മിദ്‌ലാജ് വലിയന്നൂര്‍ മദീന: കെ എം സി സി യുടെ നേതൃത്വത്തില്‍ മദീനയില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ 255 യാത്രക്കാര്‍ കൊച്ചിയിലെത്തി. ആദ്യമായാണ് ഒരു ചാര്‍ട്ടര്‍ വിമാനം മദീനയില്‍ നിന്നു പുറപ്പെട്ടത്. റിയാദ്, ദമാം, ജിദ്ദ എന്നീ വിമാനത്താവളങ്ങളില്‍ നിന്നു മാത്രമാണ് ഇതുവരെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിരുന്നത്. മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടേറെ പ്രവാസികള്‍ക്കിത് സര്‍വീസ് സഹായകരമായി. പ്രായമുളളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിദഗ്ദ ചികിത്സ ആവശ്യമുളളവര്‍, ജയില്‍ മോചിതരായവര്‍, ഫൈനല്‍

Damam, gulf, Jeddah, Riyad

മലപ്പുറം കെ എം സി സിയുടെ രണ്ട് വിമാനങ്ങള്‍; 345 യാത്രക്കാര്‍ കേരളത്തില്‍

റിയാദ്: മലപ്പുറം ജില്ലാ കെ എം സി സിയുടെ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട് എത്തി. രണ്ടു വിമാനങ്ങളിലായി 375 യാത്രക്കാരാണ് കേരളത്തിലെത്തിയത്. സൗദി എയര്‍ലൈന്‍സിന്റെ രണ്ട് ജംബോ വിമാനം ഉള്‍പ്പെടെ മലപ്പുറം ജില്ല കെഎംസിസി ചര്‍ട്ടര്‍ ചെയ്ത നാലു വിമാനങ്ങളാണ് ഇതുവരെ കേരളത്തിലെത്തിയത്. ഫ്‌ളൈനാസ് എയര്‍ലൈന്‍സിന്റെ രണ്ട് വിമനങ്ങളില്‍ 345 യാത്രക്കാരും സൗദി എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങളില്‍ 508 യാത്രക്കാരും കേരളത്തിലെത്തി. കോഴിക്കോട്, കൊച്ചി സെക്ടറുകളിലായി ഇതുവരെ 853 യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി കെ എം സി

Damam, gulf, Jeddah, Riyad

വാഹന ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നാല്‍ പിഴ

റിയാദ്: വാഹനങ്ങള്‍ക്ക് കാലാവധിയുള ഇന്‍ഷുറന്‍സ് പോളിസി ഇല്ലെങ്കില്‍ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. റോഡുകളില്‍ ട്രാഫിക് പൊലീസ് പരിശോധന ഇല്ലാതെ തന്നെ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും. ഇതിനായി വാഹനങ്ങളും ഉടമകളുടെ തിരിച്ചറിയല്‍ രേഖയും സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വഴി ബന്ധിപ്പിക്കും. ഈ മാസം 22 മുതല്‍ ഡാറ്റാബേസിലെ വിവരം പരിശോധിച്ച് നിയമ ലംഘകര്‍ക്ക് ഓട്ടോമാറ്റിക് ആയി പിഴ ചുമത്തും. വാഹന ഉടമകളുടെ പേരില്‍ 100 മുതല്‍ 150 റിയാല്‍ വരെയാണ് പിഴ

Damam, gulf, Jeddah, Riyad

സൗദിയില്‍ അന്തരീക്ഷതാപം അതികഠിനം

റിയാദ്: സൗദിയില്‍ അന്തരീക്ഷ താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 49.4 ഡിഗ്രി താപനിലയാണ്. രാജ്യത്തെ പത്തിലധികം നഗരങ്ങളില്‍ അന്തരീക്ഷ താപം 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ അന്തരീക്ഷ താപം രേഖപ്പെടുത്തിയത് അല്‍ ഹസയിലും ദമ്മാമിലുമാണ്. അല്‍ ഹസയില്‍ 49.8 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപം ഉയര്‍ന്നു. റിയാദില്‍ 47 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. ഹുഫൂഫ്, അല്‍ ഖോബാര്‍, മദീന, അല്‍ ഖര്‍ജ്, ബുറൈദ, മക്ക, അല്‍

Damam, gulf, Jeddah, Riyad

‘റിസ’ ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രതിജ്ഞ

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ പദ്ധതി ‘റിസ’ ബോധവത്ക്കരണ പ്രതിജ്ഞ സംഘടിപ്പിച്ചു. ജി സി സി രാജ്യങ്ങളിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിജ്ഞയില്‍ പങ്കെടുത്തു. ലഹരിക്കെതിരെ സാമൂഹിക ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പ്രതിജ്ഞ സംഘടിപ്പിച്ചത്. വിര്‍ച്വലായി സംഘടിപ്പിച്ച പരിപാടിയില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സൗദിയിലെ വിവിധ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരായ ഡോ. ഷൗക്കത് പര്‍വേസ്, ഡോ. കെ ഹ്മത്തുള്ള, ഗ്രേസ് തോമസ് ഷബ്‌ന, മുസ്തഫ, മുസാഫര്‍ ഹസന്‍,

Scroll to Top