പ്രവാസി നിക്ഷേപവും ക്ഷേമവും ലക്ഷ്യം; സ്പാര്‍ക് കൂട്ടായ്മ
റിയാദ്: പ്രവാസി ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കി വിവിധ രാജ്യങ്ങളില്‍ കഴിയുന്ന മലയാളികളുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപീകരിച്ചു. സൊസൈറ്റി ഫോര്‍ പ്രവാസി എയ്ഡ് ആന്റ് റിഹാബിലിറ്റേഷന്‍ ഓഫ് കേരളളൈറ്റ്‌സി(സ്പാര്‍ക്)ന്റെ നേതൃത്വത്തില്‍ നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കിടയിലെ ആശങ്കകള്‍ ലഘൂകരിക്കാന്‍ ശ്രമിക്കും. ജാതി, മത ഭേദമന്യേ പ്രവാസം അവസാനിപ്പിച്ച് കേരളത്തിലെത്തുന്നവര്‍ക്ക് കൈത്താങ്ങാവുകയാണ് ലക്ഷ്യം. സാമൂഹിക മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തി ലോക രാജ്യങ്ങളിലുളള പ്രവാസി മലയാളികളെ ഏകോപിപ്പിക്കും. പിന്നീട് സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുമെന്നും സംഘാടകര്‍ […]














