വന്ദേ ഭാരത് നാലാം ഘട്ടം തുടങ്ങി; ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങി
റിയാദ്: വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ട സര്‍വീസ് ആരംഭിച്ചു. കേരളത്തിലേക്ക് പതിനൊന്ന് സര്‍വീസുകളാണുളളത്. അതിനിടെ ഇന്നലെയും ഇന്നും റിയാദില്‍ നിന്നു കേരളത്തിലേക്കു പുറപ്പെടേണ്ട ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങിയത് സംഘാടകരെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കി. റിയാദില്‍ നിന്നു കോഴിക്കോടേക്കും ദമാമില്‍ നിന്നു കണ്ണൂരിലേക്കുമാണ് ഇന്നു വന്ദേ ഭാരത് മിഷന്‍ സര്‍വീസ് നടന്നത്. ഈ മാസം പത്താം തീയതി വരെയുളള സര്‍വീസില്‍ ഇന്ത്യയിലേക്കുളള 13 വിമാനങ്ങളില്‍ 11 എണ്ണവും കേരളത്തിലേക്കാണ്. റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നു നാലും ജിദ്ദയില്‍ നിന്നു […]








