Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

നജ്‌റാനില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നജ്‌റാന്‍: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജാബിര്‍ ആരാമ്പ്രത്തിന്റെ സ്വാഗതം പറഞ്ഞു. ഫൈസലിയ ഏരിയാ പ്രസിഡണ്ട് സുബൈര്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി പ്രസിഡണ്ട് സലാം പൂളപ്പോയില്‍ ഉദ്ഘാടനം ചെയ്തു. നിസാര്‍ ഫൈസി ചെറുകുളമ്പ്, ഖലീലുറന്മാന്‍ ചെറുതുരുത്തി, ഹാരിസ് കൊടുവള്ളി എന്നിവര്‍ ‘സ്വാതന്ത്ര്യാനന്തര ഇന്‍ന്ത്യയിലെ സ്വാതന്ത്ര്യമില്ലായ്മ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ലീഡേര്‍സ് മീറ്റില്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സലാം പൂളപ്പോയില്‍, സലീം ഉപ്പള, നിസാര്‍ ഫൈസി, നസീര്‍ […]

Damam, gulf, Jeddah, Riyad

നജ്‌റാന്‍ കെഎംസിസി ഫൈസലിയ കമ്മിറ്റി സാരഥികള്‍

നജ്‌റാന്‍: ഫൈസലിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളുടെ സാനിദ്ധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സത്താര്‍ തച്ചനാട്ടുകര (പ്രസിഡണ്ട്), ഹാരിസ് കൊടുവള്ളി (ജനറല്‍ സെക്രട്ടറി), സൈനുദ്ദീന്‍ മഞ്ചേശ്വരം (ട്രഷര്‍), നൗഷാദ് ലാമിയ ചെര്‍പ്പുളശ്ശേരി (വൈസ് പ്രസിഡണ്ട്) സൈഫുദ്ദീന്‍ ആനമങ്ങാട് (വൈസ് പ്രസിഡണ്ട്), നവാസ്ഫാമിലിതാ താനൂര്‍ (വൈസ് പ്രസിഡണ്ട്), ജംഷീര്‍ മേലാറ്റൂര്‍ (സെക്രട്ടറി), ഷഫീഖ് ലുലു മണ്ണാര്‍ക്കാട് (സെക്രട്ടറി), അനസ് കോഴിക്കോട് (സെക്രട്ടറി), സുബൈര്‍ തങ്ങള്‍ (ചെയര്‍മാന്‍), മുസ്തഫ കെന്‍സ് (വൈസ് ചെയര്‍മാന്‍), മുജീബ് മേമാട്ടു

Damam, gulf, Jeddah, Riyad

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനം സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ആഘോഷിച്ചു. ഹറാജ് മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് നബീല്‍ ഷാ അധ്യക്ഷത വഷിച്ചു. രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. വിമുക്തഭടന്‍ സജി തന്നികൊത്ത്, ശിഹാബ് കൊടിയത്തൂര്‍, ഫാറുഖ് കോവില്‍, സനു മാവേലിക്കര, ഇബ്രാഹിം, ശുകൂര്‍, ഷാഫി, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, ഷമീര്‍ കല്ലിങ്കല്‍, സജീര്‍ സമദ്, ഷൈജു പച്ച, സുനില്‍ബാബു എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു.

Damam, gulf, Jeddah, Riyad

വൈവിധ്യമാണ് ഇന്ത്യയുടെ കരുത്ത്: ഐസിഎഫ് പൗരസഭ

റിയാദ്: ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തില്‍ ഐസിഎഫ് പൗര സഭ സംഘടിപ്പിച്ചു. വൈവിധ്യമാണ് ഇന്ത്യയുടെ പ്രൗഢിയും പൗരാണിക കരുത്തും വ്യക്തമാക്കുന്നത്. വ്യത്യസ്ഥ മതങ്ങളും ഭാഷകളും വേഷങ്ങളും സംസ്‌കാരങ്ങളും ആണ് ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നത്. പരിപാടിയി ഉദ്ഘാടനം ചെയ്ത ഐസിഎഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡെന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ പറഞ്ഞു. ഐ സി എഫ് ബത്ഹ, ഗുറാബി സെക്ടറുകളാണ് പൗര സഭ സംഘടിപ്പിച്ചത്. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊളത്തൂര്‍ അബ്ദുര്‍ ഖാദര്‍ ഫൈസി പ്രാര്‍ത്ഥന

Damam, gulf, Jeddah, Riyad

എബിസി ഫുട്‌ബോള്‍: കപ്പ് കൈക്കലാക്കി നിലമ്പൂര്‍

റിയാദ്: കാല്‍പ്പന്ത് കളിയുടെ മനോഹര നിമിഷങ്ങള്‍ക്ക് സാക്ഷിയായ റിയാദ് കെഎംസിസി-എ ബി സി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആഘോഷാരവങ്ങളോടെ പരിസമാപ്തി. കലാശപ്പോരാട്ടത്തില്‍ ചേലക്കര മണ്ഡലത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നിലമ്പൂര്‍ മണ്ഡലം എ ബി സി കപ്പില്‍ മുത്തമിട്ടു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മണ്ഡലം അടിസ്ഥാനത്തില്‍ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ആദ്യാവസാനം വീറും വാശിയും നിറഞ്ഞതായിരുന്നു. ഇരു ഗോള്‍മുഖത്തും നിരന്തരം അക്രമണങ്ങളുണ്ടായെങ്കിലും നിലമ്പൂര്‍ തന്നെയായിരുന്നു കളിയിലെ കേമന്മാര്‍. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍

Damam, gulf, Jeddah, Riyad

സൗദി ലുലുവില്‍ ഓണസദ്യക്ക് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ രുചിക്കൂട്ട്

റിയാദ്: കേരളത്തിന്റെ പ്രശസ്ത സദ്യ പാചക വിദഗ്ദ്ധനായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഊട്ടുപുരകളിലെ രുചി പുണ്യവുമായി സൗദിയിലെ ലുലു ശാഖകളില്‍ ഓണസദ്യ. നാവിനും മനസ്സിനും നൊസ്റ്റാള്‍ജിയയുടെ രുചിക്കൂട്ട് തൊട്ടുകൂട്ടി കേരളത്തിന്റെ സ്വാദിഷ്ടമായ ഇരുപത്തിരണ്ട് ഇനം വിഭവങ്ങളടങ്ങിയ വിപുലമായ ഓണസദ്യയൊരുക്കുന്നത് പഴയിടത്തിന്റെ കൈപ്പുണ്യം ഇത്തവണ ലുലുവിന്റെ ഓണസദ്യയില്‍ ആസ്വദിക്കാന്‍ കഴിയും. 32.90 റിയാലാണ് വില. ഓഗസ്റ്റ് 28ന് വൈകുന്നേരം 7ന് മുമ്പ് ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേന്ന് 12.30 ന് അതാത് സ്‌റ്റോറുകളില്‍ ് സദ്യ വിതരണം ചെയ്യും. ഓര്‍ഡറുകള്‍

Damam, gulf, Jeddah, Riyad

നെസ്‌റ്റോ പാചകറാണി മത്സരം ആഗസ്ത് 24ന്

റിയാദ്: പാചക റാണിയെ കണ്ടെത്താന്‍ നെസ്‌റ്റോ ഹൈപ്പറില്‍ ബിരിയാണി പാചക മത്സരം. ആഗസ്ത് 24 വ്യാഴം 7.30ന് റിയാദ് അസീസിയ ട്രെയിന്‍ മാളിലും അല്‍ കോബാര്‍ നെസ്‌റ്റോ ഹൈപ്പറിലുമാണ് മത്സരം ഒരുക്കിയിട്ടുളളത്. പാചക റാണിക്ക് ഐ ഫോണ്‍ 14 പ്രോ മാക്‌സ് സമ്മാനിക്കും. രണ്ടാം സ്ഥാനം 55 ഇഞ്ച് ടെലിവിഷന്‍, മൂന്നാം സ്ഥാനം ഓപോ എ17 മൊബൈല്‍ ഫോണ്‍ എന്നിവ സമ്മാനിക്കും. പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും പ്രത്യേക ഉപഹാരം സമ്മാനിക്കും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ വനിതകള്‍ ആഗസ്ത് 24ന്

Damam, gulf, Jeddah, Riyad

ഫിഫ ക്ലബ് ഫുട്‌ബോള്‍ ഫിക്‌സ്ചര്‍ നറുക്കെടുപ്പ് സെപ്തംബര്‍ 7ന്

റിയാദ്: ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബാള്‍ അസോസിയേഷന്‍ (ഫിഫ) ക്ലബ് ഫുട്‌ബോള്‍ ഫിക്‌സ്ചര്‍ നറുക്കെടുപ്പ് സെപ്തംബര്‍ 7ന് ജിദ്ദയില്‍ നടക്കും. ഡിസംബര്‍ 12 മുതല്‍ 22 വരെ സൗദിയിലാണ് മത്സരം. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പെന്ന് ഫിഫ അറിയിച്ചു. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ഏഴ് ടീമുകള്‍ പങ്കെടുക്കുന്ന ഫിഫ ക്ലബ് ലോകകപ്പിെന്റ 20ാമത് എഡിഷന്‍ നിലവിലെ സംവിധാനത്തോടെ നടക്കുന്ന അവസാന ടൂര്‍ണമെന്റ് ആയിരിക്കും. 32 ടീമുകള്‍ പങ്കെടുക്കുന്ന പുതിയ സംവിധാനത്തോടെ 2025 എഡിഷന്‍ അമേരിക്ക

Damam, gulf, Jeddah, Riyad

സൗദിയില്‍ ആഗസ്ത് 20ന് സ്‌കൂള്‍ തുറക്കും

റിയാദ്: വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ ആഗസ്ത് 20ന് തുറക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ തുറക്കുന്നതിന്റെ ഒരുക്കങ്ങള്‍ക്കായി അധ്യാപകര്‍, അഅധ്യാപര്‍ സ്‌കൂളുകളില്‍ എത്തിതുടങ്ങി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്ത് 20ന് ശേഷം ക്ലാസുകള്‍ തുടങ്ങും. വേനലവധിക്ക് ശേഷം പുതിയ അധ്യാന വര്‍ഷത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ സ്‌കൂളുകള്‍. രണ്ട് മാസത്തെ അവധിക്ക് ശേഷമാണ് അധ്യയനം പുനരാരംഭിക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി മുഴുവന്‍ വിദ്യാലയങ്ങളിലെയും ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി

Damam, gulf, Jeddah, Riyad

റിയാദ് മദീനാ ഹൈപ്പറില്‍ സോന ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ സ്വര്‍ണാഭരണ നിര്‍മാതാക്കളും വിതരണക്കാരുമായ സോന ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പുതിയ ഷോ റൂം അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദ് മന്‍സൂറ അല്‍ മദീന ഹൈപ്പറില്‍ ഷോറൂമിന്റെ ഉദ്ഘാടനം മാനേജിംഗ് പാര്‍ട്‌നര്‍ സോന മോഹന്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ കെ വ മോഹന്‍, ഡയറക്ടര്‍മാരായ ശ്യാം മോഹന്‍, വിവേക് മോഹന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ആദ്യ വില്പ്പന അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂരിന് നല്കി

Damam, gulf, Jeddah, Riyad

‘ജനാധിപത്യ ഇന്ത്യ: പ്രതീക്ഷകള്‍ വെല്ലുവിളികള്‍’ ചര്‍ച്ചാ സംഗമം

റിയാദ്: ഭരണഘടനാ തത്വങ്ങളും ഫെഡറല്‍ സംവിധാനങ്ങളും തകര്‍ക്കുന്ന കാലത്തെ സ്വാതന്ത്ര്യ ദിനമാണ് ഇന്ത്യ ആഘോഷിക്കുന്നതെന്നു പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ചാ സംഗമം. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ മാത്രമല്ല, രാജ്യത്തെ തന്നെയും സംരക്ഷിക്കുവാന്‍ തെരുവുകള്‍ ശബ്ദമുഖരിതമാവണമെന്നും സംഗമം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബത്ഹ അപ്പോളോ ഡിമറോ ഓഡിറ്റോറിയത്തില്‍ ‘ജനാധിപത്യ ഇന്ത്യ: പ്രതീക്ഷകള്‍ വെല്ലുവിളികള്‍’ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി ബാരീഷ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. നാഷണല്‍ പ്രസിഡന്റ് സാജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷഹനാസ് സാഹില്‍ വിഷയമവതരിപ്പിച്ചു. ഇന്ത്യന്‍

Damam, gulf, Jeddah, Riyad

രുചവൈവിധ്യം ഒരുക്കി അസല്‍ കാന്റീന്‍; ഉദ്ഘാടനത്തിന് കോബോ ഓഫര്‍

റിയാദ്: നാടന്‍ രുചിക്കൂട്ടും അറേബ്യന്‍ രുചിവൈവിധ്യവും ഒരു കുടക്കീഴില്‍ ഒരുക്കി അസല്‍ കാന്റീന്‍. റിയാദ് ബത്ഹയില്‍ അപ്പോളൊ ഡിമോറൊ ഹോട്ടലിനോട് ചേര്‍ന്നുളള റസ്‌റ്റോറന്റ് ആഗസ്ത് 17ന് പ്രവര്‍ത്തനം ആരംഭിക്കും. സൗദിയിലെ ദമ്മാം, റിയാദ് മേഖലകളില്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് എട്ട് വര്‍ത്തിലേറെ പ്രവര്‍ത്തി പരിചയമുളള സല്‍ക്കാര ആന്റ് വിന്‍ഫുഡ് ഗ്രൂപ്പിന്റെ റിയാദിലെ അഞ്ചാമത് സംരംഭമാണ് അസല്‍ കാന്റീന്‍. ഇതോടെ സൗദിയില്‍ സല്‍ക്കാര ആന്റ് വിന്‍ഫുഡ് ഗ്രൂപ്പ് റസ്റ്ററന്റുകളുടെ എണ്ണം 12 ആയി ഉയര്‍ന്നു. നാടന്‍ വിഭവങ്ങള്‍ തനതു രുചിയോടെ

Damam, gulf, Jeddah, Riyad

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഫാല്‍ക്കന്‍ ഗവേഷകര്‍

ജയ്‌സല്‍മീര്‍ (മഹാരാഷ്ട്ര): ഇന്ത്യാ-പാക് അതിര്‍ത്തിയായ ജയ്‌സല്‍മീറില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഫാല്‍ക്കന്‍ ഗവേഷകന്‍ ഡോ.സുബൈര്‍ മേടമ്മലും സംഘവും. ഫാല്‍ക്കണുകളുടെ ആവാസ വ്യവസ്ഥ പഠിക്കാനാണ് ഇന്ത്യാ-പാക് അതിര്‍ത്തിയിലെത്തിയത്. ജയ്‌സല്‍മീറിലേക്കുള്ള യാത്രാമധ്യേ മഹാരാഷ്ട്രയിലെ ജയവന്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസി (കൃഷ്ണ ഫൗണ്ടേഷന്‍ വിശ്വ വിദ്യാലയ കാരാട്) എന്ന സ്ഥാപനത്തില്‍ കുട്ടികളോടൊപ്പമാണ് സ്വാതന്ത്ര്യ ദിനത്തില്‍ പങ്കെടുത്തത്. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വ്യത്യസ്ത അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പങ്കുവെച്ച അദ്ദേഹം സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്‌നിച്ച മഹാരഥന്മാരെ അനുസ്മരിക്കുകയും

Damam, gulf, Jeddah, Riyad

ഉമറുല്‍ ഫാറൂഖിന്റെ മയ്യത്ത് നാട്ടില്‍ സംസ്‌കരിക്കും

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുല്‍ ഫാറൂഖ് (34)ന്റെ മയ്യത്ത് നാട്ടില്‍ സംസ്‌കരിക്കുമെന്ന് ഐ സി എഫ് റിയാദ് സെന്‍ട്രല്‍ സാന്ത്വനം വിംഗ് അറിയിച്ചു. അസര്‍ നിസ്‌കാരാനന്തരം എക്‌സിറ്റ് അഞ്ചിലുള്ള അബ്ദുള്ള ബിന്‍ നാസര്‍ അല്‍ മുഹൈനി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടത്തിയ ശേഷം ആഗസ്ത് 15 രാത്രി എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ മയ്യിത്ത് നാട്ടിലെത്തിക്കും. റിയാദ് ന്യൂ സനഇയ്യയിലെ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. റിയാദ് സൗദി ജര്‍മന്‍ ആശുപതിയില്‍ ചികിത്സയില്‍

Scroll to Top