ഒഐസിസി മജ്മ കുടുംബ സംഗമവും അംഗത്വ കാര്‍ഡ് വിതരണവും
റിയാദ്: ഒഐസിസി മജ്മ കമ്മിറ്റി കുടുംബ സംഗമവും അംഗത്വ വിതരണവും വിവിധ പരിപാടികളോടെ നടന്നു. കിര്‍സാന്‍ ഓഡിറ്റോറിയം ഉമ്മന്‍ചാണ്ടി നഗറില്‍ നടന്ന സംഗമം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സൗഹൃദവും സ്‌നേഹബന്ധങ്ങളും എല്ലാക്കാലത്തും ഊഷ്മളമായി നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഉജ്ജ്വലമായ പോരാട്ടം നടത്തുകയാണ്. ഇതിനുവേണ്ടി ഓരോ പ്രവര്‍ത്തകരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു. ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. […]














