Sauditimesonline

SHERLY OBIT
ജിസാനില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു
gulf, saudi

മതം നോക്കി വോട്ട് ചോദിച്ച സിപിഎമ്മിന് കിട്ടിയ ഇരുട്ടടിയാണ് തെരഞ്ഞെടുപ്പ് ഫലം: കെഎംസിസി

റിയാദ്: വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള ആധികാരിക വിജയമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. പരാജയത്തിന്റെ ഭീതിയില്‍ ആവനാഴിയിലെ അവസാന അമ്പുകളും പ്രയോഗിച്ച സിപിഎം വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി ബിജെപിയോടൊപ്പം കൈകോര്‍ക്കുന്ന ദയനീയ കാഴ്ച കേരളം കണ്ടു. അവസരവാദത്തിന്റെയും നെറികേടിന്റെയും രാഷ്ട്രീയത്തെ കേരളത്തിലെ ഉദ്ബുദ്ധരായ ജനതയുടെ പ്രതിനിധികളായ വയനാട്ടിലെയും പാലക്കാട്ടെയും ജനങ്ങള്‍ പിഴുതെറിഞ്ഞു. വയനാട്ടിലെയും പാലക്കാട്ടെയും വോട്ടര്‍മാരെ സൗദി കെഎംസിസി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പിന്റെ തലേന്ന് ബിജെപി യെ കൂട്ടുപിടിച്ച് ചില പ്രത്യേക പത്രങ്ങളില്‍ വിഷലിപ്തമായ […]

gulf, saudi

പാലക്കാട് ജയിച്ചത് ജമാഅത് ഇസ്ലാമി, എസ്ഡിപിഐ പിന്തുണയില്‍: നവോദയ റിയാദ്

റിയാദ്: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ചേലക്കരയിലെ ഉജ്ജ്വല വിജയം കേരള സര്‍ക്കാരിനുള്ള അംഗീകാരണമാണെന്ന് നവോദയ റിയാദ്. വയനാട് ലോകസഭാ ഫലം പ്രതീക്ഷിച്ചതാണെങ്കിലും ത്രികോണ മത്സരം നടന്ന പാലക്കാട് വര്‍ഗീയ മഴവില്‍ സഖ്യത്തെ കൂട്ടുപിടിച്ചാണ് യുഡിഎഫ് വിജയം സ്വന്തമാക്കിയത്. അതിനുള്ള തെളിവാണ് എസ്ഡിപിഐ നടത്തിയ ആഹ്ലാദ പ്രകടനം. ജമാഅത് ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ കോണ്‍ഗ്രസ്സിന് ലഭിച്ചിട്ടും മുന്‍ തെരെഞ്ഞെടുപ്പുകളെക്കാള്‍ വോട്ടു നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. അത് ഇടതുപക്ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്. ചേലക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി യുആര്‍

gulf, saudi

ഉപതെരഞ്ഞെടുപ്പ് വിജയാരവം മുഴക്കി യുഡിഎഫ് റിയാദ്

റിയാദ്: ഉപതിരഞ്ഞെടുപ്പ് വിജയാരവം കേക്ക് മുറിച്ച് ആഘോഷം പങ്കിട്ട് റിയാദ് ഒഐസിസി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പങ്കിട്ട് റിയാദ് ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും ബത്ഹ സബര്‍മതി ഓഫീസില്‍ ഒത്തുകൂടിയാണ് ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും നേതാക്കളും പ്രവര്‍ത്തകരും സന്തോഷം പങ്കിട്ടു. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഒഐസിസി ഭാരവാഹികളായ സലീം കളക്കര, രഘുനാഥ്

gulf, saudi

ഡബ്‌ളിയു എം എഫ് ഗ്ലോബല്‍ ജോ. സെക്രട്ടറിയ്ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: അയര്‍ലണ്ടില്‍ നിന്ന് ഹ്രസ്വ സന്ദര്‍ശനത്തിന് സൗദിയിലെത്തിയ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ജോ. സെക്രട്ടറി റോസ്ലെറ്റ് ഫിലിപ്പിന് ഡബ്‌ളിയു എം എഫ് റിയാദ് കൗണ്‍സിലും വുമണ്‍ ഫോറവും സ്വീകരണം നല്‍കി. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ആലുവ, ശിഹാബ് കൊട്ടുകാട്, സാബ്രിന്‍, അഞ്ജു അനിയന്‍, കാര്‍ത്തിക, ഷംനാസ്, വല്ലി ജോസ്, മിഥുന്‍, അന്‍സാര്‍ വര്‍ക്കല, മുഹമ്മദ് അലി, ഡൊമിനിക് സാവിയോ, സജി മത്തായി, സാനു

gulf, saudi

‘നവയുഗസന്ധ്യ’ സാംസ്‌കാരികോത്സവം ഡിസംബര്‍ 6ന്

ദമ്മാം: നവയുഗം സാംസ്‌കാരികവേദി ‘നവയുഗസന്ധ്യ-2024’ കലാ സാംസ്‌കാരിക പരിപാടി ഒരുക്കുന്നു. ഡിസംബര്‍ 6 വെള്ളി ഉച്ചയ്ക്ക് 2.00 മുതല്‍ ദമ്മാമിലാണ് മെഗാ പരിപാടിയെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു. പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികള്‍ നവയുഗസന്ധ്യയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങള്‍, പുസ്തകമേള, ചിത്രപ്രദര്‍ശനം, കുടുംബസംഗമം, ഭക്ഷ്യമേള, മെഡിക്കല്‍ ക്യാമ്പ്, സാംസ്‌ക്കാരിക സദസ്സ്, ‘നവയുഗം കാനം രാജേന്ദ്രന്‍ സ്മാരക പുരസ്‌കാര’ വിതരണം, വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം ചെയ്യുന്ന വ്യക്തിത്വങ്ങളെ ആദരിക്കല്‍, നൂറിലധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീത, നൃത്ത,

gulf, saudi

പതിനഞ്ചിന്റെ നിറവില്‍ സൗദി ലുലു ‘സൂപ്പര്‍ ഫെസ്റ്റ്’; വിലക്കിഴിവും മില്യണ്‍ റിയാലിന്റെ ഗിഫ്റ്റുകളും

റിയാദ്: സൗദി ലുലു ഹൈപ്പര്‍ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വന്‍ ഓഫറുകളും സമ്മാനങ്ങളുമായി സൂപ്പര്‍ ഫെസ്റ്റിവലിന് ഒരുങ്ങുന്നു. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 5വരെയാണ് ആഘോഷ പരിപാടികള്‍. സൂപ്പര്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം തമിഴ് സൂപ്പര്‍താരം സൂര്യ, ബോളിവുഡ് താരം ബോബി ഡിയോള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറി. ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഷോപ്പിങ്ങ് ഇടമായി മാറിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, വിലക്കിഴിവിന് പുറമെ കൈനിറയെ നിരവധി സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഒരു മില്യണ്‍ റിയാല്‍ വരെ വിലമതിക്കുന്ന 1500 ഗിഫ്റ്റുകള്‍,

gulf, saudi

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10 പേര്‍ കസ്റ്റഡിയില്‍

റിയാദ്: സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തതായി സൗദി ആഭ്യന്തര മന്ത്രാലയം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, റിയാദ് ഡ്രൈ പോര്‍ട്ട്, ബത്ഹ അതിര്‍ത്തി പോസ്റ്റ് എന്നിവിടങ്ങളിലെ സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 10 പേര്‍ അറസ്റ്റിലായതായും മന്ത്രാലയം അറിയിച്ചു. 6.45 ലക്ഷം മയക്കുമരുന്ന് ഗുളികകളും ലഹരി വസ്തുക്കളും കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തടഞ്ഞത്. വീട്ടുപകരണങ്ങള്‍ അടങ്ങിയ തപാല്‍ പാഴ്‌സലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു

gulf, saudi

മലപ്പുറം ഖിസ്സ പാടിയും പറഞ്ഞും മാവണ്ടിയൂര്‍ അഹ്മദ് കുട്ടി മൗലവി

റിയാദ്: ഖിസ്സപ്പാട്ട് കാഥികന്‍ മാവണ്ടിയൂര്‍ അഹ്മദ് കുട്ടി മൗലവി, ഹബീബ് കോട്ടോപാടം എന്നിവര്‍ അവതരിപ്പിച്ച മലപ്പുറം ഖിസ്സ കഥാപ്രസംഗം ശ്രദ്ധേയമായി. തനത് ശൈലിയില്‍ അവതരിപ്പിച്ച കഥാപ്രസംഗം പ്രൗഢമായ സദസ്സിന് പുതിയ അനുഭവം സമ്മാനിച്ചു. സംഘാടകരില്‍ നിന്ന് ലഭിച്ച പിന്തുണയും സദസ്സില്‍ നിന്നും ലഭിച്ച പ്രോല്‍സാഹനവും സൗദിയില്‍ പര്യടനം നടത്തുന്ന അഹ്മദ് കുട്ടി മൗലവിക്കും ഏറെ സന്തോഷം സമ്മാനിച്ചു. മലപ്പുറം ജില്ല കെഎംസിസി ‘ദ വോയേജ് -സ്വത്വം, സമന്വയം, അതിജീവനം’ ക്യാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു കഥാ പ്രസംഗം. നാലര

gulf, saudi

അമേരിക്കാസ് ഗ്രാസ് റൂട്ട് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമി

ദമാം: കുട്ടികള്‍ക്ക്‌ കായിക പരിശീലനം നല്‍കുന്നതിന് ആരംഭിച്ച അമേരിക്കാസ് ഗ്രാസ് റൂട്ട് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം വര്‍ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാജ്യാന്തര ഫുട്‌ബോള്‍ മുന്‍ താരം അനസ് എടത്തൊടിക അല്‍ യമാമ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അക്കാദമിയുടെ ജേഴ്‌സിയും ലോഗോയും പരിപാടിയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ മുന്‍ താരം സയ്യിദ് ഹുസൈനാണ് അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍. പരിചയ സമ്പന്നരായ സകരിയ, ഷഫീഖ്, ഷഹബാസ്, സുഹൈല്‍ എന്നീ കോച്ചുമാരുടെ സാന്നിധ്യം ഭാവി വാഗ്ദാനമുള്ള ഫുട്ബാള്‍ കളിക്കാരെ

gulf, saudi

‘പരസ്യ’ വിവാദം; പ്രതിഷേധം അറിയിച്ച് റിയാദ് എസ്‌ഐസി

റിയാദ്: ‘പരസ്യ’ വിവാദത്തില്‍ പ്രതിഷേധവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവാസി ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്‌ഐസി) റിയാദ് സെന്‍ട്രല്‍ കമ്മറ്റി രംഗത്ത്. സമസ്തയുടെ പ്രവര്‍ത്തകരെ പൊതു സമൂഹത്തില്‍ അപഹസിക്കുകയാണ് സുപ്രഭാതം പത്രം. ഇതു തുടര്‍ന്നാല്‍ പത്രത്തിന്റെ ക്യാമ്പയിന്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എസ്‌ഐസി നാഷണല്‍ കമ്മറ്റി, സുപ്രഭാതം മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ക്കയച്ച പ്രതിഷേധ കത്തില്‍ മുന്നറിയിപ്പ് നല്‍കി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന

gulf, saudi

ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തില്‍; അജ്ഞാത മൃതദേഹം ബീഹാര്‍ സ്വദേശിയുടേത്

റിയാദ്: ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തില്‍ പെട്ട് ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം. ബീഹാര്‍ സ്വദേശി അഷ്‌റഫ് അലി (25) ആണ് മരിച്ചത്. റിയാദിലെ അല്‍ഖര്‍ജ് അല്‍മറായ് റോഡിലാണ് സംഭവം. 20 ദിവസമായി തിരിച്ചറിയാത്ത ഇന്ത്യകാരന്റെ മൃതദേഹം സംബന്ധിച്ച് കേളി അല്‍ഖര്‍ജ് ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നാസര്‍ പൊന്നാനിയെ പോലീസ് സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്. രണ്ട് ട്രെയിലറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പൂര്‍ണ്ണമായും തകര്‍ന്ന രണ്ടു

gulf, saudi

നന്മയാണ് യഥാര്‍ത്ഥ സര്‍ഗാത്മകത: എം.എ. സമദ്

റിയാദ്: ദൈവീകമായ കാഴ്ചപ്പാടിന്റെ സൗന്ദര്യവും ഗൗരവവും ബാധ്യതകളും കടമകളും നിറവേറ്റാന്‍ സന്നദ്ധരാവണമെന്ന് മുസ്ലീംലീഗ് സംസ്ഥാന എക്‌സക്യുട്ടീവ് അംഗം എം.എ സമദ്. ‘സര്‍ഗാത്മകത-ധാര്‍മികത-രാഷട്രീയം’ എന്ന വിഷയില്‍ റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. സ്വാര്‍ത്ഥത വിചാരിച്ച് അവനവനിലേക്ക് ഒതുങ്ങേണ്ടവരല്ല മനുഷ്യര്‍. ചില കടമകള്‍ നിര്‍വ്വഹിക്കാനുണ്ടെന്ന ബോധ്യമുണ്ടാവുകയും നിറവേറ്റപ്പെടുകയും ചെയ്യണം. അപ്പോഴാണ് ഏറ്റവും നല്ല വിശ്വാസി ആവുന്നത്. ദുരന്തങ്ങള്‍ വന്ന് ചേരുമ്പോള്‍ ചേര്‍ത്ത് പിടിക്കാന്‍ മനസ്സുണ്ടാവണം. എന്റെ സ്വപ്‌നം എന്റേത് മാത്രമാകാതെ സമൂഹത്തിന്റേത് കൂടിയാവുമ്പോഴാണ് നമ്മുടെ

gulf, saudi

എടപ്പ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. സൗദി അറേബ്യയിലെ വിശേഷ ദിവസങ്ങള്‍, പൊതു അവധി എന്നിവ ഉള്‍പ്പെടുത്തിയ കലണ്ടറാണ് പ്രകാശനം ചെയ്തത്. മലാസിലെ ചെറീസ് റെസ്‌റ്റോറന്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കരിം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അലി ആലുവ ഉദ്ഘാടനം ചെയ്തു. അഡ്‌വൈസറി ബോര്‍ഡ് അംഗം റിയാസ് മുഹമ്മദ് അലി പറവൂര്‍ കലണ്ടറിന്റെ പ്രകാശന നിര്‍വ്വഹിച്ചു. ഭാരവാഹികളായ ജിബിന്‍ സമദ് കൊച്ചിന്‍, അഡ്വ. അജിത് ഖാന്‍, ആഷിഖ്

gulf, saudi

‘ജിബ്രീലിന്റെ മകള്‍’ പ്രകാശനം ചെയ്തു

റിയാദ്: എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അബ്ദിയ ഷഫീനയുടെ നോവല്‍ ‘ജിബ്രീലിന്റെ മകള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കൂഴൂര്‍ വിത്സന്‍ മാധ്യമ പ്രവര്‍ത്തക തന്‌സി ഹാഷിറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. പെണ്‍ പോരാട്ടത്തിന്റെ അതിജീവനത്തിന്റെ കഥപറയുന്ന മാറുന്ന ലോകത്തെ പുതിയ കാഴ്ചകളാണ് നോവലിന്റെ ഇതിവൃത്തം. ഹരിതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഷഫീനയുടെ രണ്ടാമത് നോവലാണ് ‘ജിബ്രീലിന്റെ മകള്‍’. ഹരിതം ബുക്‌സ് എംഡി പ്രതാപന്‍ തായാട്ട്, എഴുത്തുകാരായ വെള്ളിയോടന്‍, ബഷീര്‍ തിക്കോടി, അന്‍വര്‍ഷാ പാലോട്,

Scroll to Top