Sauditimesonline

aquarabia
ഖിദ്ദിയയില്‍ 'അക്വാറേബ്യ': പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക്
gulf, saudi

തെറ്റിദ്ധാരണ മാറി; റഹീമിന്റെ ഉമ്മ സഹായ സമിതിയെ കാണും

റിയാദ്: വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് മോചനം കാത്തു കഴിയുന്ന അബ്ദുല്‍ റഹീമിന്റെ ഉമ്മയും സഹോദരനും അമ്മാവനും നിയമ സഹായ സമിതിയെ കാണും. നവംബര്‍ 12ന് രാത്രി 8.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് കൂടിക്കാഴ്ച. സഹായ സമിതിയുമായി സഹകരിച്ച സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഉമ്മയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സഹായ സമിതി അറിയിച്ചു. കഴിഞ്ഞ മാസം 30ന് അസീറിലെത്തിലെ ഉമ്മ ഫാത്തിമയും സംഘവും നിയമ സഹായ സമിതിയെ ബന്ധപ്പെടാതുരുന്നത് വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. കുടുംബം നന്ദികേടാണ് കാണിക്കുന്നതെന്ന് സഹായ സമിതി ചെയര്‍മാന്‍ […]

gulf, saudi

‘നമ്മള്‍ ചാവക്കാട്ടുകാര്‍’ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

റിയാദ്: മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗഹൃദകൂട്ട് സൗദി ചാപ്റ്റര്‍ ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെയാണ് പ്രശംസാ ഫലകം സമ്മാനിച്ച് അനുമോദിച്ചത്. റിയാദ് എക്‌സിറ്റ് 18ലെ വനാസ വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് പ്രശംസാ ഫലകം കൈമാറി. യാസീന്‍ സിറാജുദ്ധീന്‍, അസ്സ ഫായിസ്, അന്‍സ ഷെറിന്‍, ലന ഇഖ്ബാല്‍, സെയീം ഫായിസ്, ഹയാ ലുക്മാന്‍ എന്നിവരാണ് സൗദി അറേബ്യയയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ നേടിയത്. ഫിദ റഹ്മാന്‍, മുഹമ്മദ്

gulf, saudi

വിവിധ കൂട്ടായ്മകളുടെ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും വിവിധ സംഘടനകളുടെ സാരഥിയുമായിരുന്ന സത്താര്‍ കായംകുളം വിടവാങ്ങിയിട്ട് ഒരു വര്‍ഷം. ഇതിന്റെ ഭാഗമായി അനുസ്മരണത്തിനൊരുങ്ങുകയാണ് റിയാദിലെ പൊതു സമൂഹം. കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ ‘കൃപ’, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ‘ഫോര്‍ക’, ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി എന്നിവയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി നടക്കും. ‘കൃപ’ ചെയര്‍മാനായിരുന്ന സത്താര്‍ കായംകുളം അനുസ്മരണ സംഗമവും സ്‌കോളര്‍ഷിപ് പദ്ധതിയുടെ ഉദ്ഘാടനവും നവംബര്‍ 14 വൈകീട്ട് 7.00ന് മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. കായംകുളം നിയമസഭാ

gulf, saudi

ഒഐസിസി പ്രവാസി സുരക്ഷാ പദ്ധതി; രണ്ടാം ഘട്ടത്തിന് തുടക്കം

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന പരിപാടിയില്‍ സുരക്ഷ അംഗത്വ ഫോറത്തിന്റെ വിതരണോദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് പത്തനംതിട്ട ജില്ല പ്രസിഡന്റ് കെ.കെ തോമസിന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, യഹ്‌യ കൊടുങ്ങല്ലൂര്‍, റഫീഖ് വെമ്പായം, ഹകീം പട്ടാമ്പി, നാസര്‍ മാവൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷാജി

gulf, saudi

പ്രവാസി മലയാളിക്ക് ഡോ. അംബേദ്കര്‍ പുരസ്‌കാരം

റിയാദ്: സാമൂഹിക രംഗത്ത് സജീവമായ പ്രവാസി വ്യവസായി ഷാജു വാലപ്പന് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമി പുരസ്‌കാരം. പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു ഷാജു വാലപ്പന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് അവാര്‍ഡ്. ഡിസംബര്‍ 08ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ബാബു ജഗ്ജീവന്‍ റാം സ്ഥാപിച്ച ദളിത് സംഘടനയാണ് ഭാരതീയ ദളിത് സാഹിത്യ അക്കാദമി. റിയാദ് എക്‌സിറ്റ് 18ന് സമീപം സുലൈ കേന്ദ്രമായി വാലപ്പന്‍ എക്‌സിം പ്രൈവറ്റ്

gulf, saudi

ഷെയര്‍ ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യം പിടിച്ചു; ദുരിതത്തിലായ പാറശ്ശാല സ്വദേശി നാടണഞ്ഞു

റിയാദ്: ശരീരം തളര്‍ന്ന് കിടപ്പിലായ കന്യാകുമാരി പാറശ്ശാല സ്വദേശി സ്റ്റാലിന്് കേളി കലാസാംസ്‌കാരിക വേദി തുണയായി. മൂന്ന് വര്‍ഷം മുമ്പാണ് സ്റ്റാലിന്‍ ശരീരം തളര്‍ന്ന് കിടപ്പിലായത്. ആരോഗ്യം വീണ്ടെടുത്തെങ്കിലും യാത്രാ നിരോധനം നാട്ടിലേയ്ക്കുളള മടക്ക യാത്രയ്ക്കു തടസ്സമായി. റിയാദിലെ അല്‍ഖര്‍ജില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ റോഡില്‍ കുഴഞ്ഞു വീണു. ഉടനെ അല്‍ഖര്‍ജ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരം തളര്‍ന്ന് അബോധാവസ്ഥയിലായി. ഒന്നരമാസത്തെ ചികിത്സക്ക് ശേഷം ബോധം തിരിച്ചു കിട്ടി. എന്നാല്‍ ആറു മാസം

gulf, saudi

ഉമ്മ റഹീമിനെ കണ്ടു: മുഖം തെളിഞ്ഞു; മനസ്സു നിറഞ്ഞു

റിയാദ്: നെഞ്ചുപിളര്‍ന്ന വേദനിയ്ക്കു ആശ്വാസം. 18 വര്‍ഷത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും വിരാമം. റിയാദ് അല്‍ ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ജയിലില്‍ അബ്ദുല്‍ റഹീമും മാതാവ് ഫാത്തിമയും കണ്ടുമുട്ടി. ആലിംഗനം ചെയ്തും കണ്ണീര്‍ പൊഴിച്ചും പരസ്പരം ആശ്വസിപ്പിച്ചു. ഉമ്മയുടെ മുഖം തെളിഞ്ഞു; മനസ്സു നിറഞ്ഞു. വൈകാരിക നിമിഷങ്ങള്‍ക്ക് ജയിലധികൃതരും സഹോദരനും അമ്മാവനും സാക്ഷി. ഉമ്മയുടെ ആദിയും വേദനയും അവസാനിയ്ക്കണമെങ്കില്‍ ഈ മാസം 17ന് റഹീം കേസ് പരിഗണിക്കുന്ന കോടതി മോചന ഉത്തരവ് പുറപ്പെടുവിക്കണം. ശുഭ പ്രതീക്ഷ ഉണ്ടാകുമെന്നാണ്

gulf, saudi

ഹരിദാസന്‍ ആചാരിയ്ക്ക് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ അല്‍ഗുവയ്യ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ഹരിദാസന്‍ ആചാരിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 22വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ പൊതിനൂര്‍, തോനക്കാട് സ്വദേശിയാണ്. യൂണിറ്റ് പ്രസിഡന്റ് നൗഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ രക്ഷധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നിസാര്‍ റാവുത്തര്‍, കേന്ദ്ര കമ്മറ്റി അംഗം കിഷോര്‍ ഇ നിസ്സാം, ഏരിയ

gulf, saudi

സംഘശക്തിയ്ക്കു കരുത്തുപകര്‍ന്നു കെഎംസിസി ലീഡേഴ്‌സ് മീറ്റ്

റിയാദ്: സംഘശക്തി വിളംബരം ചെയ്തു കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ് ‘സ്‌റ്റെപ് അപ്പ്’ ക്യാമ്പിന് പ്രൗഢ സമാപനം. ‘പ്രവാസത്തിന്റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക’ എന്ന ശീര്‍ഷകത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മൂന്ന് മാസമായി നടത്തിവരുന്ന ‘സ്‌റ്റെപ്’ ക്യാമ്പയിന്റെ ഭാഗമാണ് ക്യാമ്പ്. മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സിപി സെയ്തലവി, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സി പി സൈതലവിക്കു കെഎംസിസിയുടെ ഉപഹാരം

gulf, saudi

അധികാരം നിലനിര്‍ത്താന്‍ സിപിഎം വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു: അഡ്വ. നജ്മ തബ്ഷീറ

റിയാദ്: പുതിയ കാലത്ത് യാഥാര്‍ഥ്യങ്ങളെയും വസ്തുതകളെയും മറച്ചു വെച്ച് നിര്‍മ്മിച്ചെടുക്കുന്ന പൊതുബോധം വലിയ ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപ് നേടിയ വിജയം സത്യാനന്തര കാലത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. വിദേശ മാധ്യമങ്ങള്‍ മെനെഞ്ഞെടുക്കുന്ന കള്ളക്കഥകള്‍ വിശ്വസിക്കുന്ന ഗുരുതര സാഹചര്യം മനസ്സിലാക്കണം. കേരളത്തില്‍ കാലങ്ങളിലായി അധികാരം നിലനിര്‍ത്തുവാന്‍ സിപിഎം കളിക്കുന്ന രാഷ്ട്രീയം തികഞ്ഞ വര്‍ഗീയമായി മാറുന്നുണ്ട്. വടകര പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍

gulf, saudi

ഭിന്നിപ്പുണ്ടാക്കുന്നവരെ പ്രതിരോധിക്കാന്‍ സമുദായത്തിന് കഴിയും: സിപി സെയ്തലവി

റിയാദ്: ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ മുന്നേറ്റത്തിന് ജനാധിപത്യപരമായ പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുന്‍ പത്രാധിപരുമായ സിപി സൈതലവി. പുതിയ കാലത്തെ എല്ലാ വെല്ലുവിളികളെയും അതിജയിച്ച് മുസ്‌ലിം സമൂഹത്തിന് മുന്നോട്ട് പോകുവാന്‍ സാധ്യമാകണമെങ്കില്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ധാര മനസ്സിലാക്കാനും ഉള്‍കൊള്ളാനും എല്ലാവര്‍ക്കും കഴിയണം. സംഘബോധവും ഐക്യവും സഹകരണ മനോഭാവവും പക്വമായ സാമുദായിക നേതൃത്വവും ഉണ്ടായാല്‍ മാത്രമാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിം സമൂഹത്തിന്

gulf, saudi

റഹീം കേസ് 17ന്: പ്രതീക്ഷയും ആശങ്കയും പങ്കുവെച്ച് നിയമ സഹായ സമിതി

റിയാദ്: നവംബര്‍ 17ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന ശുഭ വാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റിയാദ് റഹീം നിയമ സഹായ സമിതി. എന്നാല്‍, നൂറു ശതമാനം ഉറപ്പുപറയാനാവില്ലെന്നും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടു നടക്കുന്ന കോടതി വ്യവഹാരങ്ങള്‍ക്ക് അതിന്റേതായ നടപടിക്രമങ്ങള്‍ ആവശ്യമയി വരുമെന്നും കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. സമിതിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് സഹായ സമിതി പ്രതികരിക്കുകയും ചെയ്തു. അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് സഹായ സമിതിയുടെ ആത്യന്തിക ലക്ഷ്യം. അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. യൂടൂബേഴ്‌സും വ്‌ളോഗര്‍മാരും

gulf, saudi

ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഫൈനല്‍ എക്‌സിറ്റ്‌ നേടാം: ഇന്ത്യ അംബാസഡര്‍

റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനും ഫൈനല്‍ എക്‌സ് നേടി നാട്ടിലേ്്ക്ക് മടങ്ങുന്നതിനും അവസരമുണ്ടെന്നു ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ലേബര്‍ ഓഫീസില്‍ നിന്നു എക്‌സിറ്റ് നേടാം. എന്‍കെ പ്രേമചന്ദ്ര എംപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇക്കാമയുടെ കാലാവധി കഴിഞ്ഞു അധികൃതരുടെ കസ്റ്റഡിയിലായാല്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റും. അങ്ങനെ നാട്ടിലേക്ക് മടങ്ങിയാല്‍ സൗദി അറേബ്യയിലേക്കു തിരിച്ചുവരവ് പ്രയാസകരമാണ്. ഇത്തരക്കാരുടെ അറസ്റ്റ് ഒഴിവാക്കി പ്രവാസികളെ സഹായിക്കാന്‍ കഴിയുമോയെന്ന്

gulf, saudi

പ്രസംഗം പരിശീലനം; ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ശിലപശാല നവം. 15ന്

റിയാദ്: ആശയവിനിമയ മികവും പ്രഭാഷണ കലയും പരിശീലിയ്ക്കാന്‍ ശില്പശാല സംഘടിപ്പിക്കുന്നു. റിയാദ് മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ് നവംബര്‍ 15ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://forms.gle/k8a8RYoHrKTkJTsQA ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. പ്രാക്ടിക്കല്‍ സെഷനുകളും തിയറി ക്ലാസ്സുകളും ഉള്‍പ്പെടുത്തിയാണ് ശില്പശാല. ആര്‍ക്കും പരിശീലനത്തിലൂടെ കൈവരിക്കാന്‍ കഴിയുന്ന മേഘലയാണ് പ്രഭാഷണ കല. നവാസ് റഷീദ് റോയിട്ടേഴ്‌സ്, കൃഷ്ണകുമാര്‍, മൈമൂന അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കും. കൂടാതെ, ഗ്രൂപ്പ് ആക്റ്റിവിറ്റികളും

Scroll to Top