Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
saudi

വഖ്ഫ് ഭേദഗതി ജനാധിപത്യ വിരുദ്ധം: എസ്‌ഐസി

റിയാദ്: രാജ്യത്തിന്റെ പാരമ്പര്യത്തിനും മതേതരത്വത്തിനും ഭരണഘടനാപരമായ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ് വഖഫ് നിയമഭേദഗതി ബില്ലെന്ന് സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിേലക്കുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി. വഖ്ഫ് ബോര്‍ഡ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബില്ലിനെ ജനാധിപത്യ വിശ്വാസികള്‍ എതിര്‍ത്തു തോല്‍പ്പിക്കണമെന്നും എസ്.ഐ.സി സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപെട്ടു. യോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി […]

saudi

മികച്ച വിജയം നേടിയവരെ ‘കൃപ’ ആദരിച്ചു

കായംകുളം: കായംകുളം റിയാദ് പ്രവാസി അസേസിയേഷന്‍ (കൃപ) ചികിത്സാ ഹായവും എസ്എസ്എല്‍സിയ്ക്ക് മികച്ച വിജയം നേടിയ കൃപ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള പ്രശംസാ ഫലകവും കൈമാറി. 18 വര്‍ഷത്തിനിടെ ഒരു കോടിയിലധികം രൂപ നാട്ടിലും പ്രവാസികള്‍ക്കിടയിലും ധനസഹായം വിതരണം ചെയ്തതായി കൃപാ ഭാരവാഹികള്‍ പറഞ്ഞു. സത്താര്‍ കായംകുളം നഗറില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ഷൈജു നമ്പലശേരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ പ്രസിഡന്റ് യുസുഫ് കായംകുളം ആമുഖ പ്രഭാഷണം നടത്തി. കൃപ മുന്‍ ചെയര്‍മാന്‍ സുരേഷ് ബാബു ഈരിക്കല്‍

saudi

ജനാധിപത്യവും മതേതരത്വവും വെല്ലുവിളിനേരിടുന്നു: ഒഐസിസി

റിയാദ്: ഏകാധിപതികളെയും ജനാധിപത്യവിരുദ്ധരെയും മത തീവ്രവാദികളെയും പുറംതള്ളാനുള്ള രണ്ടാം ക്വിറ്റ് ഇന്ത്യാ സമരത്തിന് സമയമായെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ ദിനാചരണത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും വെല്ലുവിളിനേരിടുന്ന പുതിയ കാലത്ത് ദേശവിരുദ്ധ ശക്തികളെ പുറന്തള്ളേണ്ടത് അനിവാര്യമാണ്. ഭരണഘടനയെ നിലനിര്‍ത്തുവാനും മുറുകെ പിടിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും വേണം. അതിനുള്ള പോരാട്ടത്തില്‍ സഹകരിക്കുവാന്‍ കഴിയുന്നവരെയൊക്കെ ചേര്‍ത്തുപിടിക്കുകയാണ് ഇന്ത്യയെ നിലനിര്‍ത്താന്‍ ചെേയ്യണ്ടതെന്നും അഭിപ്രായമുയര്‍ന്നു. ബത്ഹ സബര്‍മതയില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മററി വര്‍ക്കിംഗ്

Riyad, saudi

ഓര്‍മകളുടെ മധുരം നുകരാന്‍ ‘റിയാദ് ഡയസ്‌പോറ’

കോഴിക്കോട്‌: റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവാസം നയിച്ച മലയാളികളുടെ കൂട്ടായ്മ ‘റിയാദ് ഡയസ്‌പോറ’ നിലവില്‍ വന്നു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ റിയാദ് പ്രവാസി എന്ന മാനദണ്ഡത്തിലാണ് സംഘടനയെന്ന്സ്ഥാപക ഉപദേഷ്ഠാവ് അഹമ്മദ് കോയ പറഞ്ഞു. സംഘടനയെ നയിക്കാന്‍ കമ്മറ്റിയും വിവിധ സബ് കമ്മറ്റികളും രൂപപീകരിച്ചു. ഷകീബ് കൊളക്കാടന്‍ (ചെയര്‍മാന്‍), നാസര്‍ കാരന്തൂര്‍ (ജന: കണ്‍വീനര്‍), അഷ്‌റഫ് വേങ്ങാട്ട് (ഉപദേശക സമിതി ചെയര്‍മാന്‍), ബാലചന്ദ്രന്‍ നായര്‍ (ഖജാന്‍ജി), അയ്യൂബ് ഖാന്‍ (മുഖ്യരക്ഷധികാരി) നൗഫല്‍ പാലക്കാടന്‍ (ചീഫ് കോഡിനേറ്റര്‍), ഉബൈദ്

saudi

ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് ജിദ്ദ മീഡിയാ ഫോറം യാത്രയയപ്പ്

ജിദ്ദ: ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ശ്രദ്ധിക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം. അലയാളം മാധ്യമങ്ങളുടെ സേവനം സ്തുത്യര്‍ഹമാണെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. സൗദി അറേബ്യയിലെ സേവനകാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന കോണ്‍സുല്‍ ജനറലിന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം നല്‍കിയ യാത്രയയപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നു ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവര്‍ക്ക ഒരു സഹായിയെ കൂടി ഒപ്പം കൊണ്ടുവരും. അടുത്ത ഹജ്ജ് സീസണ്‍ മുതല്‍ നിബന്ധന ബാധകമാക്കും.

saudi

ഒതുക്കുങ്ങല്‍ കെ എം സി സി ‘ഇഗ്‌നൈറ്റ്’ പ്രവര്‍ത്തക സംഗമം

റിയാദ്: റിയാദ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി ‘പടര്‍പ്പ് 2024 ‘ ക്യാമ്പയിന്റെ ഭാഗമായി ‘ഇഗ്‌നൈറ്റ്’ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. റുമയില്‍ നടന്ന സംഗമം വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും പ്രമുഖ വ്യവസായിയുമായ പി കെ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷബീര്‍ അലി ജാസ് അധ്യക്ഷത വഹിച്ചു. സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയേറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വേങ്ങരക്കുള്ള പഞ്ചായത്ത് കെഎംസിസിയുടെ ഉപഹാരം ഭാരവാഹികള്‍ കൈമാറി.

saudi

തമിഴ്‌നാട്ടുകാരന്‍ ചതിച്ചെന്ന് മലയാളിയുടെ പരാതി: ഏഴു വര്‍ഷമായി ദുരിതം; മാസങ്ങള്‍ തടവും

റിയാദ്: തമിഴ്‌നാട് സ്വദേശിയുടെ ചതിയില്‍പെട്ട മലയാളി നാടണയാന്‍ സഹായം തേടുന്നു. ഏഴു വര്‍ഷം മുമ്പ് ജോലിതേടി സൗദിയിലെത്തിയ കോഴിക്കോട് കോളത്തറ സ്വദേശി ബാബു ആണ് സഹായം തേടി ഇന്ത്യന്‍ എംബസ്സിയെ സമീപിച്ചത്. തൊഴില്‍ കരാറുകാരനും സഹപ്രവര്‍ത്തകനുമായ തമിഴ്‌നാട് സ്വദേശിയാണ് ചതിയില്‍ പെടുത്തിയതെന്ന് ബാബു എംബസ്സിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2017ലാണ് ബാബു നിര്‍മാണ തൊഴിലാളിയായി റിയാദില്‍ എത്തിയത്. ബാബുവിനെ സ്വീകരിക്കാന്‍ സ്‌പോണ്‍സറുടെ പ്രതിനിധിയായി എയര്‍പോര്‍ട്ടില്‍ എത്തിയത് തമിഴ്‌നാട് സ്വദേശി രാജുവാണ്. അടുത്ത ദിവസം സ്‌പോണ്‍സറെ കാണുകയും പാസ്‌പോര്‍ട്ട്

saudi

ഹജിനിടെ കാണാതായ മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

മക്ക: ഹജിനിടെ കാണാതായ മലപ്പുറം വാഴയൂര്‍ തിരുത്തിയാട് മണ്ണില്‍കടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കുഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങിയ മകന്‍ റിയാസ് വാഹനാപകടത്തില്‍ മരിച്ചു. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും സഞ്ചരിച്ച കാര്‍ ത്വായിഫില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെ റിദ്വാനില്‍ അപകടത്തില്‍പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മക്കളായ സല്‍മാന്‍, റിയാസ് എന്നിവര്‍ കുടുംബ സമേതം കുവൈത്തില്‍ നിന്നു പിതാവിന്റെ മയ്യിത്ത് സംസ്‌കരിക്കുന്നതിന് മക്കയില്‍ എത്തിയത്. അപകടം അിറഞ്ഞ സഹോദരന്‍ സല്‍മാന്‍ അപകടസ്ഥലത്തേക്ക് തിരിച്ചു. മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കം

saudi

റിയാദിലെത്തി 24 മണിക്കൂറിനിടെ മരണം; യുവാവിന്റെ മൃതദേഹം മെട്രോ സ്‌റ്റേഷനില്‍

റിയാദ്: പ്രവാസം തുടങ്ങി 24 മണിക്കൂറിനിടെ വിടപറഞ്ഞ ഇന്ത്യന്‍ യുവാവ് നൊമ്പരമായി, ജാര്‍ഖണ്ഡ് ജംഷഡ്പൂര്‍ സ്വദേശി വസീം അക്തര്‍ (26) ജൂണ്‍ 28നാണ് റിയാദിലെത്തിയത്. അന്നുതന്നെ കമ്പനിയില്‍ ഹാജരായി. അടുത്ത ദിവസം യുവാവിനെ കാണാതായി. രണ്ടാഴ്ച ജോലിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് ഓടിപ്പോയതായി (ഹുറൂബ്) പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിനെ അറിയിച്ചു. റിയാദിലെത്തിയ വിവരം മാത്രമാണ് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നത്. യുവാവിനെ കാണാതായതോടെ കുടുംബം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും സൗദിയിലെ ഇന്ത്യന്‍ എംബസിക്കും പരാതി സമര്‍പ്പിച്ചു. അതിനിടെയാണ് മലസ് മെട്രോ

saudi

നവോദയ വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 8ന്

റിയാദ്: നാലാമത് നവോദയ മാക്‌സ്ലൈന്‍ ഇന്റര്‍നാഷണല്‍ വോളിബാള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 8, 9 തീയതികളില്‍ നടക്കും. റിയാദ് ബത്ഹയില്‍ സിറ്റിഫഌവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപം ഓപ്പണ്‍ ഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് മത്സരം. സൗദി, ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ആദ്യദിവസം ടീമുങ്ങളുടെ നോക് ഔട്ട് മത്സരങ്ങള്‍ അരങ്ങേറും. വെള്ളിയാഴ്ച സെമി ഫൈനലും ഫൈനലും നടക്കും. വിജയികള്‍ക്ക് മാക്‌സലൈന്‍ ലോജിസ്റ്റിക്‌സ് നല്‍കുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് എസ് ടി കാര്‍ഗോ നല്‍കുന്ന ട്രോഫിയും

saudi

വയനാട് പുനഃരധിവാസം: കേളി ഒരു കോടി രൂപ സമാഹരിയ്ക്കും

റിയാദ്: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാവാന്‍ കേളി കലാസാംസ്‌കാരിക വേദി രംഗത്ത്. കേരള സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സര്‍ക്കാരിന്റെ പുനഃരധിവാസ പദ്ധതിയില്‍ ഭഗവാക്കാകുന്നതിന് കേളി ഒരു കോടി രൂപ സമാഹരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേളിയിലെയും കേളി കുടുംബ വേദിയിലെയും മുഴുവന്‍ അംഗങ്ങളും ഉദ്യമത്തില്‍ പങ്കാളികളാകും. കൂടാതെ റിയാദിലെ പൊതു സമൂഹത്തിനും കേളിയോടൊപ്പം കൈകോര്‍ക്കാന്‍ അവസരം ഒരുക്കും. കേളിയുടെ ‘സ്‌നേഹസ്പര്‍ശം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തെയാണ് നേരിട്ടത്.

saudi

വയനാട് ദുരന്തം: സഹായവുമായി എബിസി കാര്‍ഗോ; നൂറുപേര്‍ക്ക് തൊഴില്‍ നല്‍കും

റിയാദ്: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി എബിസി കാര്‍ഗോ. നൂറോളംപേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്കു ആവശ്യസാധനങ്ങള്‍ യുഎഇ, സൗദി എന്നിവിടങ്ങളില്‍ നിന്നു പൂര്‍ണമായും സൗജന്യമായി എത്തിച്ചുനല്കുമെന്നും എബിസി മാനേജ്മന്റ് അറിയിച്ചു. ആയുഷ്‌കാലം സമ്പാദിച്ചത് മുഴുവനും നഷ്ടപെട്ട അവസ്ഥയിലാണ് ഭൂരിഭാഗം ആളുകളും. അത്തരത്തില്‍ കാഴ്ട്ടപ്പെടുന്നവരില്‍ നിന്നു നൂറോളംപേര്‍ക്ക് അവരുടെ തൊഴില്‍ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു എബിസി കാര്‍ഗോയുടെ ജിസിസിയിലെ ബ്രാഞ്ചുകളില്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് +971 56 506

saudi

വയനാട് ദുരന്തം: അനുശോചനം അറിയിച്ച് സൗദി അറേബ്യ

റിയാദ്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സൗദി ഭരണാധികാരികള്‍ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിയച്ച സന്ദേശത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും പറഞ്ഞു. അപകടത്തിന്റെ വേദന പങ്കിടുന്നു. കാണാതായവര്‍ സുരക്ഷിതരായി മടങ്ങിയെത്തട്ടെയെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും ഭരണാധികാരികള്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ദല്‍ഹിയിലെ സൗദി എംബസി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സര്‍വസ്വവും നഷ്ടപ്പെട്ട ജനങ്ങള്‍ക്കുമൊപ്പമാണ് സൗദി അറേബ്യയെന്ന് വ്യക്തമാക്കി. കേരളത്തില്‍

saudi

വയനാട് ദുരിതബാധിതര്‍ക്ക്‌ ഐഎംസിസി സഹായം

റിയാദ്: വയാനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിക്കാനും സാന്ത്വനം നല്‍കാനും ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഐഎംസിസി സൗദി നാഷണല്‍ എക്‌സിക്യൂട്ടീവ് പദ്ധതിക്ക് രൂപം നല്‍കി. വയനാട് ദുരിതാശ്വാസ ഫണ്ട് സഈദ് കള്ളിയത്ത് ഉല്‍ഘാടനം ചെയ്തു. സൈനുദ്ദീന്‍ അമാനിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സഈദ് കള്ളിയത്ത് അദ്യക്ഷതവഹിച്ചു. യോഗത്തില്‍ ഐഎംസിസി ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റര്‍ സജിമോന്‍ തൈപ്പറമ്പിനെയും വളണ്ടിയര്‍മാരെയും അഭിനന്ദിച്ചു. സൈനുദ്ദീന്‍ അമാനി, ഇസ്ഹാഖ് തയ്യില്‍, മുഹമ്മദ് ഗസ്‌നി വട്ടക്കിണര്‍, റാശിദ്

Scroll to Top