വോട്ടവകാശം നഷ്ടപ്പെടരുത്; പ്രവാസികള്‍ക്ക് കെഎംസിസി ഹെല്‍പ് ഡസ്‌ക്
റിയാദ്: എസ്‌ഐആര്‍ ആശങ്ക പരിഗണിച്ച് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുവാന്‍ സൗകര്യം ഒരുക്കി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പട്ടികയില്‍ പേരില്ലാത്ത പ്രവാസികളാണ് വിവിധ നാടുകളിലുള്ളത്. റിയാദില്‍ മലയാളികളായ പ്രവാസികളുടെ അന്വേഷണങ്ങള്‍ പരിഗണിച്ച് കെഎംസിസി ബത്ഹ ഓഫീസില്‍ ഒരുക്കിയ പ്രത്യേക ഹെല്പ് ഡസ്‌ക് സേവനം സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പ്രയോജനപ്പെടുത്തി. രാവിലെ എട്ട് മണിമുതല്‍ രാത്രി ഒന്‍പത് വരെ പ്രത്യേക പരിശീലനം നേടിയ വളന്റിയര്‍മാര്‍ പതിനേഴ് കൗണ്ടറുകള്‍ സജ്ജമാക്കി. അപേക്ഷ സമര്‍പ്പിക്കാന്‍ […]














