Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍
gulf, saudi

പ്രവാസി ശബ്ദം ശക്തമാക്കാൻ ലോക കേരള സഭയിൽ കേളി; റിയാദ് സംഘത്തിന് കെപിഎം സാദിഖ് നേതൃത്വം

റിയാദ്: ലോക കേരള സഭ അഞ്ചാം സമ്മേളനത്തില്‍ റിയാദില്‍ നിന്നു കേളി പ്രതിനിധി സംഘത്തെ രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് നയിക്കും. രക്ഷാധികാരി സമിതി അംഗവും എന്‍ആര്‍കെ കണ്‍വീനറുമായ സുരേന്ദ്രന്‍ കൂട്ടായ്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര എന്നിവരാണ് കേളി പ്രതിനിധികള്‍. ലോക കേരളസഭയില്‍ പങ്കെടുക്കുന്നത് വലിയ ഉത്തരവാദിത്തവും അഭിമാനവുമാണെന്ന് സാദിഖ് പറഞ്ഞു. പ്രവാസത്തിന്റെ അധ്വാനവും ത്യാഗവും കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിയില്‍ വഹിച്ച പങ്കും […]

gulf, saudi

ജിദ്ദ തിരുവിതാംകൂര്‍ അസ്സോസിയേഷന്‍; നൗഷാദ് ജമാല്‍ നയിക്കും

ജിദ്ദ: ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്റെ (ജെടിഎ) ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി നൗഷാദ് ജമാല്‍ പന്‍മന (പ്രസിഡന്റ്), റഷീദ് ഓയൂര്‍ (ജനറല്‍ സെക്രട്ടറി) രഞ്ജിത്ത് വള്ളികുന്നം (ട്രഷറര്‍), നസീര്‍ വാവാക്കുഞ്ഞ് (ചെയര്‍മാന്‍), അലിതേക്കുതോട് (രക്ഷാധികാരി), ദിലീപ് താമരക്കുളം (ജനറല്‍ കണ്‍വീനര്‍) അനില്‍ വിദ്യാധരന്‍, നൂഹ് ബീമാപള്ളി, മാജാ സാഹിബ് (വൈസ് പ്രസിഡന്റുമാര്‍), ശിഹാബ് താമരക്കുളം, ഷറഫുദ്ദീന്‍ പത്തനംതിട്ട,മുജീബ് കന്യാകുമാരി, ഷാനവാസ് കോന്നി, മസൂദ് ബാലരാമപുരം, അയ്യൂബ് പന്തളം, നവാസ് ബീമാപള്ളി, ആഷിര്‍ കൊല്ലം,

gulf, saudi

തമിഴ്‌നാട്ടിലെ ഗ്രാമങ്ങൾക്ക് റിയാദിൽ നിന്ന് ജീവജലം

റിയാദ്: തമിഴ് നാട്ടിലെ ഗ്രാമവാസികള്‍ക്ക് കുടിവെളള പദ്ധതി സമര്‍പ്പിച്ച് റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമയാണ് പദ്ധതി നടപ്പിലാക്കിയത്. ബോര്‍വെല്‍, മോട്ടോര്‍ ഇന്‍സ്റ്റാളേഷന്‍, വൈദ്യുതി കണക്ഷന്‍, വാട്ടര്‍ ടാങ്ക്, പൈപ്പിംഗ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നതാണ് കുടിവെളള പദ്ധതി. നൂറു കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. റിയ പ്രസിഡന്റ് ഉമ്മര്‍ കുട്ടി, സെക്രട്ടറി അരുണ്‍ കുമരന്‍, ട്രഷറര്‍ നിഖില്‍, ഹ്യുമാനിറ്റേറിയന്‍ കണ്‍വീനര്‍ ഫവാദ്, മുത്തു കണ്ണന്‍, ജോസഫ് അറക്കല്‍, ക്ലീറ്റസ്, നസീം, പ്രേം ഛആ എന്നിവരാണ്

gulf, saudi

കണ്ണീരിനിടയില്‍ കാരുണ്യത്തിന്റെ കൈതാങ്ങ്; ദിനേശ് ആനന്ദിന്റെ കുടുംബത്തിന് കെഎംസിസി 10 ലക്ഷം കൈമാറി

റിയാദ്: അപ്രതീക്ഷിത വേര്‍പാടിന്റെ ആഘാതത്തില്‍ തളര്‍ന്ന ദിനേശ് ആനന്ദിന്റെ കുടുംബത്തിന് കരുതലിന്റെ കൈത്താങ്ങായി കെഎംസിസി. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ടെമ്പിള്‍ ഗേറ്റ് കൊമ്മാള്‍ വയല്‍, നേരോത്ത് വീട്ടില്‍ ദിനേശ് ആനന്ദിന്റെ വിയോഗം ഭാര്യ പി. മിനിയെയും മകളെയും നിശ്ചലമാക്കി. പക്ഷേ, ദുരിതക്കയത്തില്‍ കുടുംബത്തെ ചേര്‍ത്തുപിടിച്ച കെഎംസിസി സുരക്ഷാ പദ്ധതി ആശ്വാസമായി. കെഎംസിസി പ്രവര്‍ത്തകന്‍ സഫീര്‍ തിരൂര്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ദിനേശ് ആനന്ദിനെ ഉള്‍പ്പെടുത്തിയതാണ് തുണയായത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്

gulf, saudi

എറണാകുളം കൂട്ടായ്മ റിപ്പബ്ലിക് ദിനാഘോഷം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ലാലു വര്‍ക്കി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അലി ആലുവ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സാമൂഹിക സേവനത്തിലൂടെയും സഹജീവി സ്‌നേഹത്തിലൂടെയും പ്രവാസ ലോകത്ത് ഉയര്‍ത്തിപ്പിടക്കണമെന്ന് അദ്ദേഹം പറഞ്ഞു. അസ്‌ലം പാലത്ത് (കോഴിക്കോട് ജില്ലാ കൂട്ടായ്മ), ഫൈസല്‍ തമ്പോലത്ത് (മലപ്പുറം ജില്ലാ കൂട്ടായ്മ), എടപ്പ അംഗങ്ങളായ ജസീര്‍ കോതമംഗലം, നിഷാദ് ചെറുവട്ടൂര്‍, ജൂബി ലുക്കോസ്,

gulf, saudi

ഒറ്റുകാര്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നു; സ്വാതന്ത്ര്യ സമര സേനാനികള്‍ മായുന്നു

റിയാദ്: ചരിത്രം പുനര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളുടെ ചിന്താശേഷിയെ നിയന്ത്രിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയമാണ് ഇന്നത്തെ ഇന്ത്യയില്‍ ശക്തിപ്പെടുന്നതെന്ന് എഴുത്തുകാരനും നിരീക്ഷകനുമായ ജോസഫ് അതിരുങ്കല്‍. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച 77-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര ചരിത്രത്തെ ബോധപൂര്‍വം മായ്‌ച്ചെഴുതുകയും സമര സേനാനികളെ ചരിത്ര താളുകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. രാജ്യത്തെ ഒറ്റുക്കൊടുത്തവരെ മഹത്വവല്‍ക്കരിക്കുന്നു. ഇത്തരം സമീപനങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നത്. ബഹുസ്വര ഇന്ത്യയെ തീവ്ര

gulf, saudi

ജെന്‍സി തലമുറയുടെ വളര്‍ച്ച: ‘ഇന്‍സ്‌പെയര്‍’ വര്‍ക്ഷോപ്പ് റിയാദില്‍

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ‘ഇന്‍സ്‌പെയര്‍-26’ ജനുവരി 30ന് നടക്കും. ജെന്‍സി തലമുറയിലെ കുട്ടികളുടെ വളര്‍ച്ചയും അവരുടെ ഭാവിയും ആശങ്കകള്‍ നിറക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ ഇടപെടലുകള്‍ അനിവാര്യമാണ്. പാരന്റിങ് എന്നത് കേവലം നിര്‍വ്വഹിക്കേണ്ട ഒന്നല്ല കൃത്യമായ പഠനവും പ്രായോഗിക പരിശീലനവും ആവശ്യമാണ്. ആര്‍.ഐ.സി.സി എഡ്യുക്കേഷന്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ജെന്‍സി പാരന്റിങ് ആശങ്കകളും പ്രായോഗിക ഇടപെടലുകളും ചര്‍ച്ചചെയ്യുന്ന വര്‍ക്ഷോപ്പ് വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ സുലൈ, സമ്മിറ്റ് ഇവന്റ് ഹാളില്‍ നടക്കും. മൈ

gulf, saudi

കാനത്തിന്‍ ജമീല നഗരിയില്‍ ഫെബ്രുവരി 6ന് കേളി കുടുംബ വേദി സമ്മേളനം

റിയാദ്: കേളി കുടുംബ വേദി രണ്ടാം സമ്മേളനം കാനത്തിന്‍ ജമീല നഗരിയില്‍ ഫെബ്രുവരി 6ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. 2010ല്‍ വനിതാ വേദിയായി റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ച കേളി കുടുംബ വേദി, പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ്. കലാ, കായിക, സാമൂഹിക, സാംസ്‌കാരിക,

gulf, saudi

വാക്കുകളില്‍ വിരിഞ്ഞ സ്വപ്‌നങ്ങള്‍: ഗിന്നസില്‍ ഇടം നേടി അലിഫ് സ്‌കൂള്‍ ‘ബുക്ക് ബ്ലൂം’

റിയാദ്: വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവിന് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ‘ഏറ്റവും വലിയ ക്രിയേറ്റീവ് റൈറ്റിംഗ് ഇവന്റ്’ വിജയകരമായി സംഘടിപ്പിച്ചാണ് സ്‌കൂള്‍ നേട്ടം കൈവരിച്ചത്. ‘ബുക്ക് ബ്ലൂം 500’ എന്ന പേരില്‍ ഒരേസമയം ഒരു വേദിയില്‍ വിദ്യാര്‍ത്ഥികള്‍ രചിച്ച 506 പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചാം് റെക്കോട് നേടിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധി പ്രഖ്യാപനം നടത്തി. ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ മാനേജ്മന്റ് പ്രധിനിധികള്‍ക്ക് സമ്മാനിച്ചു. ‘എന്റെ പുസ്തകം; എന്റെ അഭിമാനം’ എന്ന പേരില്‍ ഏഴ്

gulf, saudi

ആകാശവാതില്‍ പുതുചിറകു വിരിച്ചു; റിയാദ് വിമാനത്താവളത്തില്‍ നവീകരിച്ച ടെര്‍മിനലുകള്‍

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍ത്തിയായ ടെര്‍മിനല്‍-1, 2 എന്നിവയാണ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തത്. റിയാദ് അന്താരാഷ്ട്ര പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും ആഗോള സംഗമ കേന്ദ്രമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോകത്തെ പ്രധാന വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന ശില്പ സൗന്ദര്യം, രൂപകല്പന, സേവനങ്ങള്‍, സൗകര്യങ്ങള്‍, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ട്. ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ വികസന

gulf, saudi

പ്രയാണത്തിന്റെ താളങ്ങളില്‍ പ്രതിഭകളുടെ പാദമുദ്ര; കലാലയം സാഹിത്യോത്സവിന് സമാപനം

മക്ക: സൗദി വെസ്റ്റ് നാഷനല്‍ കലാലയം സംസ്‌കാരിക വേദി പതിനഞ്ചാമത് സാഹിത്യേത്സവ് സമാപിച്ചു. ‘പ്രയാണം’ എന്ന പ്രമേയത്തില്‍ കലയുടെ നിറക്കൂട്ടുകള്‍ക്ക് നിറം പകര്‍ന്ന സാഹിത്യോത്സവ് കെട്ടിലും മട്ടിലും പുതുമകള്‍ നിറഞ്ഞതായി. യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ മത്സരിച്ച് ജയിച്ച പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. രജിസ്‌ട്രേഷന്‍ മുതല്‍ വിധിനിര്‍ണയം, ഫലപ്രഖ്യാപനം വരെ പൂര്‍ണ്ണമായും ഡിജിറ്റല്‍വത്കരിച്ച ‘പേപ്പര്‍ലെസ് സാഹിത്യോത്സവ്’ ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. മക്കയിലെ അന്തലുസ് ഓഡിറ്റോറിയത്തില്‍ നടന്ന കലാ വിരുന്നില്‍ ജിസാന്‍, തായിഫ്, അല്‍ബഹ, മദീന, യാമ്പു, അസീര്‍,

gulf, saudi

കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനം: ലോഗോ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനം ലോഗോ പ്രകാശനം ചെയ്തു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. 25 വര്‍ഷം പിന്നിടുന്ന കേളിയുടെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ വാര്‍ഷിക സമ്മേളനവും, നാലാം സമ്മേളനം മുതല്‍ പത്താം സമ്മേളനം വരെ ദൈ്വ വാര്‍ഷിക സമ്മേളനവുമാണ് സംഘടിപ്പിച്ചിരുന്നത്. പതിനൊന്നാം സമ്മേളനം മുതല്‍ മൂന്ന് വര്‍ഷത്തിലൊരിക്കലായിരുന്നു സമ്മേളനമെന്ന് അദ്ദേഹം

gulf, saudi

ദേശപ്പെരുമ വിളംബരം ചെയ്തു റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം

റിയാദ്: ദേശപ്പെരുമയും ഐക്യ കാഹളവും വിളംബരം ചെയ്തു ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം റിയാദ് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു. എംബസി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ദേശീയ പതാക ഉയര്‍ത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെയും വിദേശ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്ത് സന്ദേശം അംബാസഡര്‍ പങ്കുവച്ചു. ദേശീയഗാനാലാപനവും മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടന്നു. ‘വന്ദേമാതര’ സ്മരണയും

gulf, saudi

ദേശീയ ബഹുമതികളുടെ നിലവാരം കാക്കണം

റിയാദ്: വര്‍ഗീയ തിമിരം ബാധിച്ച ഒരാള്‍ക്ക് രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പത്മഭൂഷന്‍ നല്‍കി ആദരിക്കുന്നത് പുരസ്‌കാരത്തിന്റെ നിലവാരം തകര്‍ക്കുമെന്ന് റിയാദ് ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിഭാഗീയതയുടെ രാഷ്ട്രീയത്തിന് കേരളത്തില്‍ നിലമൊരുക്കാന്‍ നിരന്തരം വര്‍ഗീയത വിസര്‍ജിക്കുന്ന സമുദായ നേതാവിന് കേന്ദ്രതിന്റെ ഉപഹാരം ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ്. ബിജെപി-സംഘ പരിവാര്‍ കുഴലൂത്തുകാര്‍ക്കുള്ള ഫാന്‍സ് ബാഡ്ജിന്റെ നിലവാരത്തിലേക്ക് ദേശീയ ബഹുമതികളെ തരം താഴ്ത്തരുതെന്നും ഒഐസിസി പ്രസ്ഥാവനായില്‍ പറഞ്ഞു.

Scroll to Top