എറകാകുളം കൂട്ടായ്മ എസ്‌ഐആര്‍ ഹെല്‍പ് ഡസ്‌ക്
റിയാദ്: വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത പ്രവാസികള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഹെല്‍പ് ഡസ്‌ക് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) ആണ് സ്‌പെഷ്യല്‍ ഇന്റന്‍സിവ് റിവിഷന്‍ (എസ്‌ഐആര്‍) പ്രകാരം വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് ഒരുക്കിയത്. മലാസ് അല്‍ മാസ് റെസ്‌റ്റോറന്റ് ഹാളില്‍ അംഗങ്ങള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി അംഗങ്ങള്‍ സേവനം പ്രയോജനപ്പെടുത്തി. ജനാധിപത്യം കരുത്താര്‍ജ്ജിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുമ്പോഴാണ്. പ്രവാസികളുടെ അലംഭാവം […]














