ബാക് സ്ട്രാപ്
സോന ഡേവിസ് ചാക്കോര്യ മനുഷ്യജീവിതത്തില്‍ നിസ്സാരമെന്ന് തോന്നുന്നവയാണ് ചിലപ്പോള്‍ ആഴമുള്ള ഓര്‍മ്മകളായി മനസ്സില്‍ കുടിയേറുന്നത്. അങ്ങനെയൊരു ഓര്‍മ്മയാണ് എന്റെ ചാരനിറത്തിലുള്ള സ്റ്റീല്‍ ബക്കിളുള്ള ബാക് സ്ട്രാപ് ചെരുപ്പ്. ഇന്ന് ഒരാള്‍ക്ക് എത്ര ജോഡി ചെരുപ്പ് ഉണ്ടെന്ന ചോദ്യത്തിന് പ്രസക്തിയില്ല. തമിഴ്‌നാട് മുന്‍ മുഖ്യന്‍ ജയലളിതയ്ക്കു 750 ജോഡി ചെരുപ്പുകളുണ്ടായിരുന്നു. അഴിമതി വിരുദ്ധ വിഭാഗം ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. 10,500 സാരികള്‍ ഉടുത്തിരുന്ന ജലളിതയെ മാതൃകയാക്കിയതാവണം ഓരോ ഔട്ഫിറ്റിനും യോജിക്കുന്ന രീതിയിലാണ് ഇക്കാലത്ത് ചെരുപ്പുകളുടെ ഉപയോഗം! റിയാദില്‍ പ്രവാസം തുടങ്ങിയ […]














