മലപ്പുറത്ത് പുതിയ സംരംഭം തുടങ്ങാന്‍ പ്രവാസികള്‍ക്ക് ശില്പശാല
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്ക് ശില്പശാല സംഘടിപ്പിക്കുന്നു. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി) ആണ് അഞ്ച് ദിവസത്തെ ‘ലോഞ്ച് പാഡ് വര്‍ക്ക്‌ഷോപ്പ്’ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്, മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം എന്നിവ സംയുക്തമായാണ് പരിശീലനം ഒരുക്കുന്നത്. 2025 ഫെബ്രുവരി 17 മുതല്‍ 21 വരെ മലപ്പുറം ജില്ല വ്യവസായ കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം. സംരംഭകത്വ പരിശീലനം ലഭിക്കാന്‍ […]














