അബ്ദുല്‍ റഹീം കേസ്: ഡിസം. 30 നിര്‍ണായകം; മോചന ഹര്‍ജി പരിഗണിക്കുന്നത് അഞ്ചാം തവണ
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വധശിക്ഷ റദ്ദാക്കി മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതി ഡിസംബര്‍ 30ന് വീണ്ടും പരിഗണിക്കും. സൗദി സമയം രാവിലെ 11.30 ന് കേസ് പരിഗണിക്കുമെന്ന് നേരത്തെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. മോചന ഹര്‍ജിയില്‍ വിധി പറയുന്നത് നേരത്തെ നാല് തവണ മാറ്റിവെച്ചിരുന്നു. ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം അഞ്ചാം തവണയാണ് അബ്ദുല്‍ റഹീമിന്റെ കേസ് പരിഗണിക്കുന്നത്. ഒക്‌ടോബര്‍ 21, […]














