പക്ഷാഘാതത്തെ തുടര്‍ന്ന് അവശനായ യുവാവിന് തുണയായി ഐസിഎഫ്
റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഇടപെടല്‍ മലയാളി യുവാവിന് തുണയായി. പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന കൊല്ലം കുണ്ടറ കുരീപ്പള്ളി നൗഫലിനാ(29)ണ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ വിഭാഗം തുണയായത്. കഴിഞ്ഞ ആഴ്ച ശക്തമായ സ്‌ട്രോക്ക് വന്ന് ശരീരമാകെ തളര്‍ന്നതിനെ തുടര്‍ന്ന് കിടപ്പിലായത്. ആറു വര്‍ഷമായി ഹൗസ് ഡ്രൈവറായ നൗഫല്‍ ജോലിക്കിടെ സംസാര ശേഷി നഷ്ടപ്പെട്ടു. തൊഴിലുടമ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇതിനിടെയാണ് പക്ഷാഘാതം തിരിച്ചറിഞ്ഞത്. നാട്ടില്‍ നിന്നു ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് […]














