‘മൈത്രി’ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
റിയാദ്: മൈത്രി കരുനാഗപ്പളളി കൂട്ടായ്മ പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് ‘മൈത്രി കേരളീയം’ പുരസ്‌കാരം പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് സമ്മാനിച്ചു. ഡോ. പുനലൂര്‍ സോമരാജന് മൈത്രി കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം ഷംനാദ് കരുനാഗപ്പള്ളിയും ഒരു ലക്ഷം രൂപയുടെ ചെക്ക് ജീവകാരുണ്യ കണ്‍വീനര്‍ മജീദ് മൈത്രിയും കൈമാറി. യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വെളിയിലിന് മൈത്രി ഹ്യുമാനിറേററിയന്‍ പുരസ്‌ക്കാരം രക്ഷാധികാരി ഷിഹാബ് കൊട്ടുകാടു സമ്മാനിച്ചു. വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. റിയാദ് […]














