സൗദി കെഎംസിസി സുരക്ഷാ പദ്ധതി; അണിചേരാന്‍ പ്രവാസികള്‍
റിയാദ്: കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി നെഞ്ചേറ്റാന്‍ പ്രവാസികള്‍ ആവേശത്തോടെ രംഗത്ത്. 2025 അംഗത്വ കാമ്പയിന്‍ ഒക്ടോബര്‍ 15 മുതല്‍ ആരംഭിച്ചപ്പോള്‍ തന്നെ നൂറുകണക്കിന് പ്രവാസികളാണ് അംഗത്വം പുതുക്കാനും പുതുതായി അംഗമാകാനും രംഗത്തുള്ളതെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് എന്നിവര്‍ അറിയിച്ചു. നവംബര്‍ 15 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിനില്‍ സൗദിയിലെ മുഴുവന്‍ പ്രവാസികളും അണിചേരണമെന്നും ഒട്ടേറെ പുതുമകളുമായാണ് പദ്ധതി പ്രവാസികള്‍ക്കിടയിലേക്ക് എത്തുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. […]














