യൂസഫ് കാക്കഞ്ചേരിക്ക് ‘ഫോര്‍ക്ക’ യാത്രയയപ്പ്
റിയാദ്: മലയാളി പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദി ‘ഫോര്‍ക’ എംബസി വെല്‍ഫെയര്‍ ഓഫീസര്‍ യൂസഫ് കാക്കഞ്ചേരിക്ക് യാത്രയപ്പു നല്കി. പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ഡോ. സെയ്ദ് അന്‍വര്‍ ഖുര്‍ഷിദിനെ ആദരിക്കുകയും ചെയ്തു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചെയര്മാന് റഹ്മാന് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഫോര്‍ക രക്ഷാധികരിയും ഫഌരിയ ഗ്രൂപ്പ് എം ഡിയുമായ ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. അറബ്കോ രാമചന്ദ്രന്, ഷിഹാബ് കൊട്ടുകാട്, ഷഹനാസ് അബ്ദുല്‍ ജലീല്‍, മൈമൂന അബ്ബാസ്, അയൂബ് ഖാന്













