റഹീം കേസ്: പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍; മോചന ഉത്തരവ് ഉടന്‍
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് നിയമ സഹായ സമിതി. വധ ശിക്ഷ റദ്ദ് ചെയ്ത് ജൂലൈ 2ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദിയാധനം സ്വീകരിച്ച് കൊല്ലപ്പെട്ട ബാലന്റെ കുടുംബം അനുരഞ്ജന കരാറില്‍ ഒപ്പ് വെച്ചതോടെയാണ് വധ ശിക്ഷ റദ്ദ് ചെയ്തത്. പ്രൈവറ്റ് റൈറ്റ് പ്രകാരം മാപ്പ് നേടിയെങ്കിലും പബ്ലിക് റൈറ്റ്‌സ് അനുസരിച്ചുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണം. ഇതുസംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് […]












