മനോവികാരങ്ങള്‍ നിയന്ത്രിക്കാന്‍ ടികെ കരിം നയിക്കുന്ന ശില്പശാല
റിയാദ്: സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറച്ച് തൊഴിലിടങ്ങളിലും സാമൂഹിക രംഗത്തും വിജയം കൈവരിക്കാന്‍ മാനോ വികാരം നിയന്ത്രിക്കുന്നതിലൂടെ സാധ്യമാകുമെന്ന് മൈന്റ് സെറ്റ് കോച്ചും കണ്‍സള്‍ട്ടന്റും ഇഎഫ്ടി ട്രൈയ്‌നറുമായ ടികെ കരിം. ഇമോഷണല്‍ ഫ്രീഡം ടെക്‌നിക് (ഇഎഫ്ടി) ഉപയോഗിച്ച് മനസ്സിനെ തളര്‍ത്തുന്ന ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും. മനുഷ്യന്‍ ചിന്തിക്കുന്നതിനനുസരിച്ച് എനര്‍ജി ഉത്പ്പാദിപ്പിക്കും. എല്ലാത്തിനും കാരണം മനുഷ്യന്റെ ചിന്തയാണ്. ചിന്തയില്‍ വ്യക്തതയും ശുദ്ധീകരണവും നടത്താന്‍ ഇഎഫ്ടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഎഫ്ടി പരിശീലനത്തിന്റെ ഭാഗമായി ‘പ്രയാസങ്ങളില്ലാത്ത പ്രവാസം’ എന്ന പ്രമേയത്തില്‍ […]













