അല്‍ ഖര്‍ജ് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പ്രൗഢ തുടക്കം
അല്‍ ഖര്‍ജ്: കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കേളി ഫുട്ബാള്‍ ടൂര്‍ണമെന്റിന് പ്രൗഢോജ്വല തുടക്കം. അല്‍ഖര്‍ജിലെ യമാമ ഗ്രൗണ്ടില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുള്‍ കലാം അദ്ധ്യക്ഷത വഹിച്ചു. സൗദി അറേബ്യയയിലെ അല്‍ നസര്‍ ക്ലബ്ബിന്റെ ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലയാളി ബാലന്‍ മുഹമ്മദ് റാസിന്‍ മുഖ്യാതിഥിയായിരുന്നു. കേളി ആക്റ്റിംഗ് സെക്രട്ടറി മധു ബാലുശ്ശേരി, ട്രഷറര്‍ ജോസഫ് ഷാജി, […]














