അന്നം നല്‍കുന്ന നാടിന് ഐക്യദാര്‍ഢ്യം; ഒഐസിസി ദേശീയ ദിനാഘോഷം
റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. ബത്ഹ സബര്‍മതിയില്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അന്നം നല്‍കുന്ന രാജ്യത്തിനൊപ്പം നിന്നു സൗദിയുടെ വികസനകുതിപ്പില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണ് ദേശീയ ദിനത്തിലൊരുക്കിയ കൂടിച്ചേരലെന്ന് അബ്ദുള്ള വല്ലാഞ്ചിറ പറഞ്ഞു. മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി ഫൈസല്‍ ബഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് എന്നിവര്‍ സംസാരിച്ചു. യഹിയ കൊടുങ്ങല്ലൂര്‍, […]














