ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഐസിഎഫ് യാത്രയയപ്പ്
റിയാദ്: ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ റിയാദില്‍ നിന്നു പുറപ്പെടുന്നവര്‍ക്ക് ഐസിഎഫ് യാത്രയയപ്പ് നല്‍കി. വിവിധ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ വഴി ഹജ്ജിന് പോകുന്നവര്‍ക്ക് സംഘടിപ്പിച്ച പഠന ക്ലാസില്‍ പങ്കെടുത്തവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. നാലു ആഴ്ചകളായി ഐസിഎഫ് റിയാദിന്റെ കീഴില്‍ അല്‍ ഖുദ്‌സ് ഉംറ സര്‍വ്വിസിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫിയാണ് ക്ലാസ് നയിച്ചത്. നടത്തിയിരിന്നു. കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ രചിച്ച മലയാളത്തിലെ ആധികാരിക ഹജ്ജ് വിശദീകരണ ഗ്രന്ഥം ‘അല്‍ ഹജ്ജ്’ ഹാജിമാര്‍ക്ക് ഉപാഹാരമായി സമ്മാനിച്ചു. […]














