Sauditimesonline

HORMUZ
നടുക്കടലില്‍ വീണ്ടും ആക്രമണം: 28 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍; കടലില്‍ കുടുങ്ങിയത് 6000 നാവികരെന്ന് യുഎന്‍

Saudi News

gulf, saudi

പ്രവാസി സാഹിത്യോത്സവ്: സൗദി ഈസ്റ്റ് സ്വാഗതസംഘം

റിയാദ്: കലാലയം സാംസ്‌കാരിക വേദി പ്രവാസി സാഹിത്യോത്സവ് 14-ാം എഡിഷന്‍ സൗദി ഈസ്റ്റ് നാഷനല്‍ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുത്തവര്‍ത്തമാനകാലത്ത് യുവതയെയും വിദ്യാര്‍ത്ഥികളെയും ധാര്‍മിക വഴിയില്‍ കൊണ്ടുവരാനും മനുഷ്യത്വമുള്ള തലമുറയെ വാര്‍ത്തെടുക്കാനും കലാ സാംസ്‌കാരിക പരിപാടികള്‍ അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ആര്‍എസ് സി നാഷനല്‍ ചെയര്‍മാന്‍ ഇബ്രാഹിം അംജദി അധ്യക്ഷത വഹിച്ചു. ആര്‍എസ്‌സി ഗ്ലോബല്‍ പ്രതിനിധി സലീം പട്ടുവം സന്ദേശപ്രഭാഷണം നടത്തി. ഐസിഎഫ് പ്രൊവിന്‍സ് പ്രസിഡന്റ് ഹമീദ് സഖാഫി, സാമൂഹിക […]

gulf, saudi

ദ്വിദിന സന്ദര്‍ശനത്തിന് ഡോ. ജയശങ്കര്‍ റിയാദില്‍; വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കും

റിയാദ്: ഇന്ത്യ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ റിയാദിലെത്തി. സെപ്റ്റംബര്‍ 08, 09 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ജിസിസി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഡോ. എസ് ജയശങ്കര്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. റിയാദിലെത്തിയ മന്ത്രി സൗദി നാഷണല്‍ മ്യൂസിയവും കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ആര്‍ക്കൈവ്‌സും സന്ദര്‍ശിച്ചു. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊര്‍ജ സഹകരണം, സാംസ്‌കാരികം തുടങ്ങി മുഴുവന്‍ മേഖലകളിലും

gulf, saudi

മുനമ്പത്ത് വഹാബ് കോണ്‍ഗ്രസിലെ സൗമ്യ മുഖം: ഒഐസിസി അനുസ്മരണം

റിയാദ്: കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുനമ്പത്ത് വഹാബിന്റെ നിര്യാണത്തില്‍ ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. കൊല്ലത്തെ സൗമ്യനായ നേതാവിനെയാണ് മുനമ്പത്ത് വഹാബിന്റെ വിയോഗത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നഷ്ടമായത്. പൊതു പ്രവര്‍ത്തനത്തില്‍ സാധാരണക്കാരെ ചേര്‍ത്തുപിടിച്ചും ബന്ധങ്ങള്‍ നിലനിര്‍ത്തിയും ഇടപെടുന്ന നേതാവായിരുന്നു മുനമ്പത്ത് വഹാബെന്ന് പങ്കെടുത്തവര്‍ അനുസ്മരിച്ചു. ബത്ഹ സബര്‍മതിയില്‍ യോഗത്തില്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നില്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അനുസ്മരണ

gulf, saudi

സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യാ-സൗദി പ്രതിരോധ സമിതി

റിയാദ്: ഇന്ത്യ-സൗദി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ റിയാദില്‍ സംയുക്ത പ്രതിരോധ സഹകരണ സമിതിയുടെ ആറാമത് യോഗം തീരുമാനിച്ചു. ദീര്‍ഘകാലത്തേക്കുള്ള ബഹുമുഖ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനു പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി. സൈനികം, പരിശീലനം, പ്രതിരോധ വ്യവസായം, ഗവേഷണ വികസനം തുടങ്ങിയ മേഖലകളിലെ ഇടപെടലിെന്റയും സഹകരണത്തിെന്റയും വ്യാപ്തി വിപുലീകരിക്കുന്നതിന് വിശദമായ ചര്‍ച്ചകളാണ് പ്രതിരോധ സമിതിയില്‍ നടന്നത്. സായുധ സേനകള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും സായുധസേനകളുടെ പ്രതിരോധ, സാങ്കേതിക ശേഷികള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിന് ഗവേഷണ

English Edition

Riyadh Edu Expo Set for Sept 13, Dr. Anand Prabhu Among Key speaker

Riyadh: The Riyadh Edu-Expo, jointly organized by Target Global Academy and Focus International Riyadh division, will provide an opportunity to explore the latest trends in higher education and experience cutting-edge technology. The event will take place on September 13, from 4:00 PM, at Al Yasmin International School. Expo organizers, during a press conference, highlighted that

gulf, saudi

റിയാദ് എഡ്യൂ എക്‌സ്‌പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും

റിയാദ്: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ പ്രവണത അറിയാനും അത്യാധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടാനും അവസരം. ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയും ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന റിയാദ് എഡ്യൂ എക്‌സ്‌പോ ആണ് അവസരം ഒരുക്കുന്നത്. സെപ്റ്റംബര്‍ 13 ന് വൈകീട്ട് 4.00 മുതല്‍ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് എക്‌സ്‌പോ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, മെഷീന്‍ ലേര്‍ണിങ്, ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ് മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രി വിദഗദ്ര്‍

gulf, saudi

സൗദി ദേശീയ ദിനം പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക വിലക്കിഴിവ്

റിയാദ്: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ രാജ്യത്തെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു അവസരം നല്‍കുമെന്ന് വാണിജ്യ മന്ത്രാലയം. സെപ്തംബര്‍ 16 മുതല്‍ 30 വരെ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിക്കാം. ഇതിനുള്ള ഡിസ്‌കൗണ്ട് ലൈസന്‍സിന് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷം നിശ്ചയിച്ചിട്ടുള്ള പരമാവധി ഡിസ്‌കൗണ്ട് ദിവസങ്ങള്‍ കൂടാതെയാണ് ദേശീയദിനം പ്രമാണിച്ച് അധിക ഡിസ്‌കൗണ്ട് ദിനങ്ങള്‍ അനുവദിക്കുന്നത്. ദേശീയ ദിന വില്‍പ്പന സീസണ്‍ ഈ മാസം 16 മുതല്‍

gulf, saudi

നോര്‍ക്ക റൂട്‌സ് സൗദി ഉള്‍പ്പെടെ എട്ട് വിദേശ രാജ്യങ്ങളില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പ്രവാസി കാര്യ വകുപ്പില്‍ നോഡല്‍ ഏജന്‍സി നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. സൗദി അറേബ്യ (ദമ്മാം, റിയാദ്, ജിദ്ദ), യുഎഇ (ഷാര്‍ജ), ഒമാന്‍ (മസ്‌കറ്റ്), ഖത്തര്‍ (ദോഹ), മലേഷ്യ (ക്വലാലംപൂര്‍), ബഹ്‌റൈന്‍ (മനാമ), ഖത്തര്‍ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂര്‍) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. അഭിഭാഷകനായി കേരളത്തിലും നിയമ ലേഖലയില്‍ വിദേശ രാജ്യത്തും കുറഞ്ഞത് 2 വര്‍ഷം പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാഫോറം

gulf, saudi

‘ഞങ്ങള്‍ സ്വപ്‌നം കാണുന്നു, ഞങ്ങള്‍ കൈവരിക്കുന്നു’; സൗദി ദേശീയ ദിനത്തിന് നാല് ദിവസം അവധി

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 94-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രി അറിയിച്ചു. ‘ഞങ്ങള്‍ സ്വപ്‌നം കാണുന്നു, ഞങ്ങള്‍ കൈവരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ദേശീയദിനാഘോഷം. സെപ്റ്റംബര്‍ 23ന് ആണ് ദേശീയ ദിനം. 20 വെള്ളി മുതല്‍ 23 തിങ്കള്‍ വരെയാണ് അവധി. ശനി, ഞായര്‍ വാരാന്ത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. സ്വകാര്യ

gulf, saudi

അജയകുമാറിന് കേളി യാത്രയയപ്പ്

റിയാദ്: ഇരുപത്തിയെട്ട് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം എസ് അജയകുമാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.ആല്‍ ക്രഡിസ് മെയിന്റനന്‍സ് കമ്പനിയിലെ ഫാം ഹൗസ് ജീവനക്കാരനായിരുന്നു. അറൈഷ് യൂണിറ്റിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. യൂണിറ്റ് പ്രസിഡന്റ് താജുദ്ദീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ന്യൂ സനയ്യ രക്ഷാധികാരി കണ്‍വീനര്‍ ഹുസൈന്‍ മണക്കാട്, ന്യൂ സനയ്യ ഏരിയ സെക്രട്ടറി ഷിബു തോമസ്, യൂണിറ്റ് ട്രഷറര്‍ ജയപ്രകാശ് എന്നിവര്‍ ആശംസകള്‍

gulf, saudi

സൗദി കെ.എം.സി.സി ദേശീയ ഫുട്‌ബോള്‍; ദമാം ബദര്‍ എഫ് സിയ്ക്കു കിരീടം

റിയാദ്: പ്രഥമ സൗദി കെഎംസിസി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ദമാം ബദര്‍ എഫ് സിക്ക് കിരീടം. മൂന്ന് മാസം സൗദിയുടെ വിവിധ പ്രവിശ്യകളില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ജിദ്ദയിലെ സബീന്‍ എഫ് സി ക്ലബ്ബിനെ പരാജയപ്പെടുത്തി ബദര്‍ എഫ് സി സൗദിയിലെ മികച്ച പ്രവാസി ക്ലബ് പട്ടികയില്‍ ഇടം നേടി. റിയാദിലെ മലസ് റയല്‍ മാഡ്രിഡ് സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം കാണാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫുട്ബാള്‍ പ്രേമികള്‍ ഒഴുകിയെത്തി. പാണക്കാട്

gulf, saudi

സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത മഴ; വരും ദിവസങ്ങളിലും മഴ തുടരും

റിയാദ്: കടുത്ത വേനലിന് സൗദി അറേബ്യയില്‍ ആശ്വാസ മഴ. കഴിഞ്ഞ ദിവസം രാത്രി പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വ്യാപക മഴ പെയ്തു. ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയാണ് അനുഭവപ്പെട്ടത്. ജിദ്ദ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും മഴ ലഭിച്ചു. മഴ കനത്തതോടെ റോഡുകളില്‍ വെള്ളം നിറഞ്ഞ് പലയിടങ്ങളിലും ഗതാഗതം താറുമാറയി. ഫലസ്തീന്‍ റോഡും പ്രിന്‍സ് മാജിദ് റോഡും സന്ധിക്കുന്ന അണ്ടര്‍ പാസേജില്‍ വെള്ളം നിറഞ്ഞതോടെ അടച്ചിട്ടു. മറ്റ് പല റോഡുകളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ചുവിട്ടു. രാത്രി എട്ടോടെ അപ്രതീക്ഷിതമായെത്തിയ

gulf, saudi

റഹീം മോചനത്തിന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് കോടതിയലെത്തണം; വിധിപ്പകര്‍പ്പ് പുറത്തുവിടുന്നത് ചട്ട ലംഘനം: സിദ്ദീഖ് തുവ്വൂര്‍

റിയാദ്: കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ റിയാദ് ക്രിമിനല്‍ കോടതി ഉത്തരവ് അന്തിമ നടപടികള്‍ക്കായി പ്രോസിക്യൂഷന്‍ അടുത്ത ആഴ്ച കോടതിയ്ക്കു കൈമാറും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പലതവണ പപബ്‌ളിക് പ്രോസിക്യൂഷന്‍ ഓഫീസില്‍ സന്ദര്‍ശനം നടത്തിയതായി റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു. വന്‍തുക ദിയാ ധനം നല്‍കി മാപ്പ് നേടിയ കേസ് എന്ന നിലയിലും 18 വര്‍ഷമായി തടവില്‍ കഴിയുന്ന ആളെന്ന നിലയിലും പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ അനുകമ്പയോടെയാണ് സമീപിക്കുന്നത്.

gulf, saudi

പ്രവാസി വെല്‍ഫെയര്‍ ‘കരിയര്‍ സ്‌ക്വയര്‍’

റിയാദ്: പ്രവാസി വെല്‍ഫെയര്‍ റിയാദിനു കീഴില്‍ കരിയര്‍ സ്‌ക്വയര്‍ വിങ് പ്രവര്‍ത്തനമാരംഭിച്ചു. പ്രവാസി മലയാളികളുടെ കരിയര്‍ സംബന്ധമായ വികാസത്തിനാവശ്യമായ പരിപാടികള്‍ സംഘടിപ്പിക്കുക, ജോലി വിവരങ്ങള്‍ പരസ്പരം അറിയിക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കുക, ശാരീരിക മാനസിക ആരോഗ്യത്തിനായുള്ള ബോധവത്കരണങ്ങള്‍ നടത്തുക, സാമ്പത്തിക അച്ചടക്കവും നിക്ഷേപ സംസ്‌കാരവും വളര്‍ത്തുക, ജോലിയോടൊപ്പം പഠന തുടര്‍ച്ചയും ജോലിയിലെ ഉയര്‍ച്ചക്കും വൈദഗ്ധ്യം വര്‍ധിപ്പിക്കന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കരിയര്‍ സ്‌ക്വയര്‍ വിങ് നിലവില്‍ വന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ‘മാസ്റ്റര്‍

Scroll to Top