Sauditimesonline

HAJJ PERMIT
ഹജ്ജ് അനുമതിപ്പത്രം ഇല്ല; ആറു പേരെ കസ്റ്റഡിയിലെടുത്തു

Saudi News

gulf

നിമിഷയെ ജയിലില്‍ സന്ദര്‍ശിച്ച് മാതാവ് പ്രേമകുമാരി

സന്‍അ: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ മാതാവ് പ്രേമകുമാരി സന്ദര്‍ശിച്ചു. 12 വര്‍ഷത്തിന് ശേഷം മകളെ കണ്ട അമ്മ വിങ്ങിപ്പൊട്ടി. വികാരനിര്‍ഭരമായ കാഴ്ചക്ക് സാക്ഷിയായി ജയില്‍ അധികൃതര്‍ മാത്രം. കളെ കാണാന്‍ കഴിയുമെന്ന് കരുതിയില്ലെന്നും ജയില്‍ അധികാരികളോട് നന്ദിയുണ്ടെന്നും പ്രേമകുമാരി പറഞ്ഞു. അമ്മയെ സമാധാനിപ്പിച്ച നിമിഷ പ്രിയ എല്ലാ ശരിയാകുമെന്നും അമ്മ വിഷമിക്കരുതെന്നും പറഞ്ഞതായി പ്രോമകുമാരി പറഞ്ഞു. പ്രേമകുമാരിയോടൊപ്പും നിയമ സഹായം നല്‍കുന്ന സാമുവേല്‍ ജെറോം, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരും ജയിലില്‍ […]

pravasi organizations

ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിച്ച് കേളി

തൃശൂര്‍: ഭിന്നശേഷിക്കാരുടെയും രക്ഷാകര്‍ത്താക്കളുടെയും കുടുംബ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. കേളി കലാസാംസ്‌കാരിക വേദി കാളത്തോട് മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലയിലെ ഡിഎഡബ്ല്യുഎഫ് (ഡിഫ്രന്‍ഡ്‌ലി ഏബില്‍ഡ് വെല്‍ഫെയര്‍ ഫെഡറേഷന്‍) മണ്ണുത്തി ഏരിയ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എം എസ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിഎഡബ്ല്യുഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കീര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ മേഖലകളില്‍

pravasi organizations

ഇടതുപക്ഷത്തെ വിജയിപ്പിക്കണം: നവോദയ റിയാദ്

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് നവോദയ അഭ്യര്‍ത്ഥിച്ചു. മോദിയുടെ വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ആശയപരമായും രാഷ്ട്രീയമായും പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷ പ്രതിനിധികള്‍ക്ക് മാത്രമേ കഴിയൂ. ഇത് കഴിഞ്ഞ കാലങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതും അത് റദ്ദ് ചെയ്തതും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ, നിയമ പോരാട്ടത്തിന്റെ ഫലമാണ്. കോണ്‍ഗ്രസ്സുകാരെല്ലാം ബിജെപി പാളയത്തിലേക്കെത്തുമ്പോള്‍ ഉറച്ച രാഷ്ട്രീയ നിലപാട് ഉയര്‍ത്തി പിടിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. കര്‍ഷക സമരം, തൊഴിലാളി

pravasi organizations

ഒഐസിസി നേതാക്കളുടെ മണ്ഡല പര്യടനം തുടരുന്നു

പാലക്കാട്: പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും വോട്ട് നഷ്ടപ്പെടാതെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഒഐസിസി ഗ്‌ളോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിളള. ഇതിന്റെ ഭാഗമായി വിവധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒഐസിസി ഘടകങ്ങളിലെ മുതിര്‍ന്ന നേതാക്കാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നിയോജക മണ്ഡലം സന്ദര്‍ശിച്ചതിന് ശേഷമാണ് പാലക്കാട് എത്തിയത്. തൃശൂര്‍ ഉള്‍പ്പെടെ പ്രധാന മണ്ഡലങ്ങളില്‍ ഗ്‌ളോബല്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തും. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഐക്യദാനഢ്യം പ്രഖ്യാപിക്കാനാണ് മണ്ഡല

gulf

നിമിഷ പ്രിയയുടെ മാതാവ് സന്‍അയില്‍; ഇന്ന് ജയലില്‍ കൂടിക്കാഴ്ച

സന്‍അ (യമന്‍): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ നേരിട്ട് കാണാന്‍ അമ്മ പ്രേമകുമാരി സന്‍അയിലെത്തി. നിയമ സഹായം ചെയ്യുന്ന സാമുവല്‍ ജെറോമിനൊപ്പമാണ് സനയില്‍ എത്തിയത്. ഇന്ന് രാവിലെ ജയില്‍ സന്ദര്‍ശിച്ച് നിമിഷ പ്രിയയെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. പങ്കാളിയായ യമന്‍ പൗരനെ കൊന്ന കേസില്‍ നിമിഷ പ്രിയയ്ക്കു മാപ്പ് നേടി മോചിപ്പിക്കുകയാണ് ലക്ഷ്യം. ഗോത്ര വിഭാഗം തലവന്‍മാരുമായി ചര്‍ച്ച നടത്തും. ഇതിന് യെമനില്‍

gulf

സൗദിയില്‍ പ്രവാസിയുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. പ്രതിക്കെതിര പ്രോസിക്യൂഷന്‍ നിരത്തിയ കുറ്റകൃത്യം തെളിഞ്ഞിരുന്നു. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതികളും ശരിവച്ചിരുന്നു. കൊല്ലപ്പെട്ട കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്. സൗദി സ്വദേശിയായ യൂസുഫ് ബിന്‍ ഈസ അല്‍ മുല്ലയെ മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വധശിക്ഷ. രണ്ട് അപ്പീല്‍ കോടതിയിലും

gulf

യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേയ്ക്ക് വിസ നിബന്ധനകളില്‍ ഇളവ്

ദല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിസാ നിബന്ധനകളില്‍ മാറ്റം വരുത്തി യൂറോപ്യന്‍ യൂണിയന്‍. ഇതോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകള്‍ വേഗത്തില്‍ സ്റ്റാമ്പ് ചെയ്തു ലഭിക്കും. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും കുടിയേറ്റ യാത്രകളില്‍ ഉണ്ടാക്കിയ പുതിയ കരാര്‍ പ്രകാരമാണ് വിസ നിബന്ധനകളില്‍ ഇളവ് വരുത്തിയതെന്ന് യൂറോപ്യന്‍ യൂനിയന്‍ വ്യക്തമാക്കി. അമേരിക്ക, യുകെ വിസിറ്റിംഗ് വിസയുളള ഇന്ത്യക്കാര്‍ക്കു ഷെങ്കന്‍ വിസകള്‍ ലഭിക്കുന്നതിന് നിരവധി കടമ്പകളാണ് നിലവിലുളളത്. നിബന്ധനകളില്‍ ഇളവു വരുത്തിയതോടെ അതിവേഗം യൂറോപ്യന്‍ യൂനിയന്‍

Damam, gulf

വിഭാഗീയത അന്ത്യം കുറിയ്ക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണം

ദമാം: അരക്ഷിതത്വവും ആശങ്കയും നിറഞ്ഞ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തിന് അന്ത്യം കുറിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് ദമാം മീഡിയ ഫോറം സംഘടിപ്പിച്ച ടേബിള്‍ ടോക്ക്. ‘ജനാധിപത്യം വിധി പറയുമ്പോള്‍’ എന്ന വിഷയത്തില്‍ ദമാം റോസ് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നീതിന്യായ വ്യവസ്ഥയും നിയമ നിര്‍മാണസഭകളും വിവിധ അന്വേഷണ ഏജന്‍സികളും ഭരണകൂടത്തിന് വിധേയപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ

Damam, gulf

അപരര്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെ തെരഞ്ഞെടുക്കണം: ജിഎസ് പ്രദീപ്

റിയാദ്: ജനങ്ങള്‍ക്കുവേണ്ടി ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നു ഡോ. ജിഎസ് പ്രദീപ്. അതുകൊണ്ടുതന്നെ ഒരോരുത്തരും വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണം. അപരര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയുന്നവര്‍ വേണം തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും അദ്ദേഹം റിയാദില്‍ പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദി നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ വിലക്കെടുക്കപ്പെട്ട കാലത്ത് ഓരോ മനുഷ്യനും സ്വയം മാധ്യമം ആകുകയും ആ മധ്യമങ്ങളോരോന്നും സ്വയം പ്രതിരോധം തീര്‍ക്കുകയും ചെയ്യേണ്ട അനിവാര്യതയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഗംഗയിലേക്ക് വലിച്ചെറിയപ്പെട്ട

gulf, Riyad

ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്; വിവേകത്തോടെ വോട്ട് രേഖപ്പെടുത്തണം

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ട് നഷ്ടപ്പെടരുതെന്ന് ഒഐസിസി ഗ്‌ളോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടുതന്നെ ഓരോ വോട്ടും വിവേകത്തോടെ രേഖപ്പെടുത്തണം. വോട്ട് ചെയ്യാന്‍ കഴിയാത്ത പ്രവാസികള്‍ കുടുംബാംഗങ്ങളുടെ വോട്ട് ഐക്യമുന്നണിയ്ക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുണ്‍ണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ, കൊല്ല ജില്ലാ റിയാദ് ഒഐസിസി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നാഷണല്‍

interview

ജീനിയസ് വീട്ടമ്മ നിവ്യ സിംനേഷ്

റിയാദ്: പിഎസ്‌സി പരിശീലന കരുത്തിലാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജിഎസ് പ്രദീപ് നയിച്ച ‘റിയാദ് ജീനിയസ്-2024’ ഫൈനല്‍ റൗണ്ടില്‍ കിരീടം നേടാന്‍ സഹായിച്ചതെന്ന് റിയാദില്‍ വീട്ടമ്മയായ നിവ്യ സിംനേഷ്. കണ്ണൂര്‍ തലശ്ശേരി വടക്കുമ്പാട് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ സുദിനം വീട്ടില്‍ ടികെ ദിനേശന്‍, കെ സുഷമ ദമ്പതികളുടെ മകളാണ്. എട്ട് വര്‍ഷമായി ജീവിത പങ്കാളിയായ സിംനേഷിനൊപ്പം റിയാദിലാണ് താമസം. ബിടെക് ബിരുദ ധാരിയാണ്. പഠനകാലത്ത് നിരവധി ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ജിഎസ് പ്രദീപിനൊപ്പം മെഗാ ഷോയില്‍ ആദ്യമായാണ്

gulf, Riyad

അറിവുത്സവത്തില്‍ നിവ്യ സിംനേഷിന് ‘റിയാദ് ജീനിയസ്’ കിരീടം

റിയാദ്: അറിവുത്സവത്തിന്റെ പൂരത്തിനൊടുവില്‍ അഞ്ച് പുരുഷ കേസരികളെ മുട്ടുകുത്തിച്ച് കണ്ണൂര്‍ സ്വദേശിനി നിവ്യ സിംനേഷ് ‘റിയാദ് ജീനിയസ്-2024’ കിരീടം നേടി. ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് നയിച്ച പരിപാടിയിലാണ് റിയാദില്‍ പ്രവാസിയായ നിവ്യയുടെ നേട്ടം. കേളി കലാസാംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലാസ് ലുലു റൂഫ് അരീനയില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിര്‍ത്തി നടന്ന പരിപാടിയില്‍ 357 പേര്‍ ആദ്യ റൗണ്ടില്‍ മാറ്റുരച്ചു. 16 ചോദ്യങ്ങളില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് നേടിയ ആറുപേരാണ് ഫൈനല്‍

gulf, saudi

സൗദിയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ഏപ്രില്‍ 22ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ പൊടിക്കാറ്റും ശക്തമായ മഴയ്ക്കും സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്‍കി. അല്‍ ബാഹ, റിയാദ് പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകില്ല. മറ്റു പ്രവിശ്യകളില്‍ ആലിപ്പഴ വര്‍ഷം, പേമാരി, പൊടിക്കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നു. മഴക്കാലത്ത് സുരക്ഷിതമായ സ്ഥലങ്ങളില്‍ കഴിയണമെന്നും ചതുപ്പുകള്‍, താഴ്‌വരകള്‍, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവ ഒഴിവാക്കാനും സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു. ജലാശയങ്ങളില്‍ നീന്തരുതെന്നും മാധ്യമങ്ങളിലും സാമൂഹിക

azhchavatam

ആലപ്പുഴ-കൊല്ലം യുഡിഎഫ്‌ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന്

റിയാദ്: ആലപ്പുഴ, കൊല്ലം ജില്ലാ യുഡിഎഫ്‌ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. റിയാദ് ബത്ഹ ഒഐസിസി ആസ്ഥാനമായ സബര്‍മതിയില്‍ രാത്രി 9നാണ് കണ്‍വന്‍ഷന്‍. കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍കെ പ്രേമചന്ദ്രന്‍ തുടങ്ങി യുഡിഎഫ് സാരഥികളുടെ വിജയത്തിന് പ്രവാസി കുടുംബാംഗങ്ങളുടെ വോട്ട് ഉറപ്പാക്കുന്നതിനാണ് കണ്‍വന്‍ഷന്‍. ഒഐസിസി റിയാദ് ആലപ്പുഴ, കൊല്ലം നേതാക്കളും സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളും കണ്‍വന്‍ഷനില്‍  പങ്കെടുക്കുമെന്ന് ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അറിയിച്ചു.

Scroll to Top