‘കസ’വിന്റെ ഇശൽ പെയ്തിറങ്ങി; കരഘോഷത്തോടെ കാണികൾ
റിയാദ്: തനതു മാപ്പിളപ്പാട്ട് സംഗീതസ്ത്തിന്റെ ഈണവും താളവും സമ്മാനിച്ച റിയാലിറ്റി ഷോ വേറിട്ട അനുഭവമായി. കസവ് കലാവേദിയാണ് ‘ഇശൽ പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഒരുക്കിയത്. ഇശൽ പെയ്തിറങ്ങിയ ഫൈനൽ റൗണ്ട് മത്സരത്തിൽ ഗ്രാൻഡ് ഫിനാലയിലേക്ക് പത്തുപേരെ തിരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിൽ ആറ് പേരും ജൂനിയർ വിഭാഗത്തിൽ അഞ്ചു പേരും മെഗാ ഫിനാലയിലേക്ക് യോഗ്യത നേടി. ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കസവ് കലാവേദി പ്രസിഡന്റ് സലിം ചാലിയം അധ്യക്ഷത വഹിച്ചു. മാപ്പിള പാട്ട് […]














