Sauditimesonline

siddiq
മാറ്റത്തിന്റെ പുലരി തേടി കേരളംം; വികസനം മുരടിച്ച 'പിണറായി മോഡലി'ന് അന്ത്യം

Saudi News

Damam, gulf, Jeddah, Riyad

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു; റിയാദിലെത്തിയ മലയാളി എയര്‍പോര്‍ട്ടില്‍ കുടുങ്ങി

റിയാദ്: പാസ്‌പോര്‍ട്ട് ഇല്ലാതെ വിമാനത്തില്‍ നിന്നിറങ്ങിയ മലയാളി യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് കോഴിക്കോട് നിന്നെത്തിയ കാരന്തൂര്‍ ചാലില്‍ മുഹമ്മദ് കുടുങ്ങിയത്. ജൂണ്‍ 16 വെള്ളി രാവിലെ 11:45ന് XY 238 ഫ്‌ളൈ നാസ് എയര്‍ലൈന്‍സില്‍ ഇറങ്ങിയ ഇദ്ദേഹം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് അറിയുന്നത്. യാത്രക്കിടെ പാസ്‌പ്പോര്‍ട്ട് ഇരിപ്പിടത്തിന് മുകളില്‍ ഹാന്‍ഡ് ലഗ്ഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ച ബാഗില്‍ വെച്ചു. പാസ്‌പ്പോര്‍ട്ട് മറ്റൊരു യാത്രക്കാരന്റെ ബാഗില്‍ മാറിവെച്ചതായി സംശയിക്കുന്നു […]

Damam, gulf, Jeddah, Riyad

സിന്ധറ്റിക് റബറില്‍ വിരലടയാളം; അറ്റന്‍ഡന്‍സ് തട്ടിപ്പ് നടത്തിയവര്‍ പിടിയില്‍

കുവൈത് സിറ്റി: ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്ന ഫിംഗര്‍ റീഡിംഗ് മെഷീനുകളില്‍ കൃത്രിമം കാണിച്ചതിന് നാല് പ്രവാസികള്‍ അറസ്റ്റിലായി. കുവൈത്ത് ഓള്‍ഡ് ജഹ്‌റ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തത്. നഴ്‌സിങ് ജീവനക്കാര്‍ക്ക് സിന്ധറ്റിക് റബറില്‍ തയ്യാറാക്കിയ വിരലടയാളം ഉപയോഗിച്ച് വ്യാജമായി അറ്റന്‍ഡന്‍സ് രേഖപ്പെടുത്താന്‍ പ്രവാസികളായ സെക്യൂരിറ്റി ജീവനക്കഇവര്‍ സഹായം നല്‍കി. ഇത് പിടികൂടിയതോടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ അകത്തായത്. നഴ്‌സുമാരില്‍ നിന്ന് പണം വാങ്ങിയാണ് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ വ്യാജ വിരലടയാളം രേഖപ്പെടുത്തിയത്. ജീവനക്കാരില്‍

Damam, gulf, Jeddah, Riyad

‘ലഹരി, ആത്മസംഘര്‍ഷം’ ക്യാമ്പയിന്‍

റിയാദ്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങ് ‘ലഹരി, ആത്മസംഘര്‍ഷം’ എന്ന പ്രമേയത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ബത്ഹ അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തില്‍ ജൂണ്‍ 16 വൈകീട്ട് 7ന് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകര്‍, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, കലാരംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

റിയാദില്‍ മലയാളി കുത്തേറ്റ് മരിച്ചു

റിയാദ്: മലയാളി ഹൗസ് ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. തൃശൂര്‍ പെരിങ്ങൊട്ടുകര കരിപ്പംകളം അഷ്‌റഫ് (43) ആണ് മരിച്ചത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെ അക്രമിയുടെ കുത്തേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം. എക്‌സിറ്റ് നാലിലുളള പാര്‍ക്കില്‍ വിശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് കുത്തേറ്റത്. ഇന്ന് പുലര്‍ച്ചെ സൗദി ജര്‍മന്‍ ആശുപത്രിയിലായിരുന്നു മരണം. ഐസിഎഫ് പ്രവര്‍ത്തകനാണ്.

English Edition

Penalties apply to those who travel without a Hajj permit

According to the General Directorate of Public Security, those found guilty of taking undocumented pilgrims to the holy city of Makkah in violation of the Hajj rules and directives face up to six months in prison and fines of up to SR 50,000 for each person taken. The directorate emphasized that as more violators were

English Edition

International Yoga Seminar at Riyadh

Riyadh: On the occasion of International Yoga Day, an International Yoga Seminar will be held at the Indian Embassy Auditorium on June 19, 2023, beginning at 6 p.m. The Honorable Ambassador, HE Dr. Suhel Ajazkhan, will preside over the seminar. The chief guest will be SVYASA University Chancellor Honorable Dr. H. R. Nagendraji, a renowned

Damam, gulf, Jeddah, Riyad

അമേരിക്ക, യൂറോപ്പ് വിസയുളളവര്‍ക്ക് സൗദി ഇ-വിസ

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്നതിന് ഇ-വിസ നടപ്പിലാക്കുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വിസയുളളവര്‍ക്കാണ് ഇ-വിസ വിതരണം ചെയ്യുന്നതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും റസിഡന്റ് വിസയുളളവര്‍ക്കും വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസയുളളവര്‍ക്കുമാണ് സൗദി അറേബ്യ ഇ-വിസ വിതരണം ചെയ്യുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ചുരുങ്ങിയത് ഒരു പ്രാവശ്യം സന്ദര്‍ശനം നടത്തിയവരും കാലാവധിയുളള വിസയുളളവര്‍ക്കുമാണ് ഇ-വിസ ലഭ്യമാക്കുന്നത്. വിസ അപേക്ഷകരുടെ പങ്കാളി, മക്കള്‍ എന്നിവര്‍ക്ക് ഇ-വിസിറ്റ് വിസക്ക് അര്‍ഹതയുണ്ട്. ഇ വിസ

Damam, gulf, Jeddah, Riyad

‘തറവാടി’ന് പുതിയ സാരഥികള്‍

റിയാദ്: തറവാട് കുടുംകൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ കാരണവര്‍ ബിനു ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ജോസഫ് കൈലാത്ത് വരണാധികാരി ആയിരുന്നു. പുതിയ ഭാരവാഹികളായി സോമശേഖര്‍ എസ് (കാരണവര്‍), ഷെറിന്‍ തയ്യില്‍ മുരളി (കാര്യദര്‍ശി), സുധീര്‍ കൃഷ്ണന്‍ (കലാ കായികാദര്‍ശി), ശ്രീലേഷ് പറമ്പന്‍ (ഖജാന്‍ജി), ഷാജഹാന്‍ അഹമ്മദ് ഖാന്‍ (പൊതുസമ്പര്‍ക്കദര്‍ശി) എന്നിവരെ തെരഞ്ഞെടുത്തു. ബിനു ശങ്കരന്‍, ത്യാഗരാജന്‍, ബാബു പൊറ്റക്കാട്, നന്ദു കൊട്ടാരത്ത്, മുഹമ്മദ് റഷീദ്, രമേശ് മാലിമേല്‍ എന്നിവര്‍ പുതിയ ഭരണ

Damam, gulf, Jeddah, Riyad

മയക്കുമരുന്ന് പരിശോധന: സുരക്ഷാ ഭടന് വീരമൃത്യു

റിയാദ്: മയക്കുമരുന്ന് കളളക്കടത്തു സംഘവുമായി നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സൈനികന്‍ വീരമൃത്യു വരിച്ചു. സുരക്ഷാ സേനയിലെ ഭടന്‍ അബ്ദുല്‍ അസീസ് അല്‍ ഫരീഹിനാണ് വീരമൃത്യു. സൗദിയിലെ വടക്ക് ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന റഫ്ഹയിലാണ് മയക്കുമുരുന്നു സംഘവുമായി ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ മയക്കുമരുന്നു സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മയക്കുമരുന്നു ശൃംഖകള്‍ക്കെതിരെ രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് സൗദ് ബിന്‍ നായിഫ് മുന്നറിയിപ്പ് നല്‍കി.

Damam, gulf, Jeddah, Riyad

മനോഹരന്‍ നെല്ലിക്കലിന്റെ വിയോഗത്തില്‍ അനുശോചനം

റിയാദ്: കേളി ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ മനോഹരന്‍ നെല്ലിക്കലിന്റെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ന്യൂസനയ്യ ദുബായ് മാര്‍ക്കറ്റ് ഓയാസിസ് ഹാളില്‍ നടന്ന യോഗത്തില്‍ ഏരിയ പ്രസിഡണ്ട് നിസാര്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. ഏരിയ സാംസ്‌കാരിക കമ്മറ്റി അംഗം രാജേഷ് ഓണാക്കുന്ന് അനുശോചന കുറിപ്പ് അവതരിപ്പിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹുസൈന്‍ മണക്കാട്, ഏരിയാ ട്രഷറര്‍ ബൈജു ബാലചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിമാരായ തോമസ് ജോയി, താജുദീന്‍, വൈസ് പ്രസിഡണ്ടുമാരായ

Damam, gulf, Jeddah, Riyad

വേനല്‍ അതികഠിനം: ജൂണ്‍ 15 മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതഫ പ്രാബല്യത്തില്‍ വരുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. 2023 സെപ്റ്റംബര്‍ 15 വരെ ഉച്ചക്ക് 12 മുതല്‍ 3 മണി വരെ പുറം ജോലി ചെയ്യുന്നതിനാണ് നിരോധനം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തുമായി ഏകോപനം നടത്തിയാണ് നിരോധനം നടപ്പിലാക്കും. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനാണ് ഉച്ച വിശ്രമ

Damam, gulf, Jeddah, Riyad

മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. റെഡിമെയ്ഡ് ടെക്‌സ്‌റ്റൈത്സ് ഉത്പ്പന്നങ്ങള്‍ നിറച്ച കണ്ടെയ്‌നറില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 4.8 ലക്ഷം ലഹരി ഗുളികളാണ് സൗദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തുത്തത്. വിദഗ്ദമായി കണ്ടെയ്‌നറില്‍ ഒളിപ്പിച്ച ലഹരി വസ്തുക്കള്‍ ജിദ്ദ തുറമുഖത്ത് നടഗിയ സുരക്ഷാ പരിശോധനയിലാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്ത് തടയാന്‍ സൗദി അറേബ്യയിലെ എല്ലാ തുറമുഖങ്ങളിലും കരാതിര്‍ത്തികളിലും ടാക്‌സ് അതോറിറ്റി അത്യാധുനികസ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Damam, gulf, Jeddah, Riyad

കേളി ‘ജീവ സ്പന്ദനം’ സംഘാടക സമിതി രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ‘ജീവ സ്പന്ദനം’ മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു. ആറ് വര്‍ഷമായി തുടരുന്ന ക്യാമ്പിന്റെ വിജയത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കേളി, സൗദി ആരോഗ്യ മന്ത്രാലയം, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവ കൈകോര്‍ത്താണ് ക്യാമ്പ് ഒരുക്കുന്നത്. ജൂണ്‍ 16ന് മലസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ രാവിലെ 9ന് ക്യാമ്പ് ആരംഭിക്കും. വൈകീട്ട് 5 വരെ രക്തം ദാനം ചെയ്യാന്‍ സൗകര്യം ഉണ്ടാകും. ബത്ഹ കേളി ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജോയിന്റ്

Damam, gulf, Jeddah, Riyad

പ്രവാസി വെല്‍ഫെയര്‍ ഏരിയാ സമ്മേളനം

റിയാദ്: പ്രവാസി വെല്‍ഫയര്‍ നസീം, സുലൈ ഏരിയാ സമ്മേളനം നടന്നു. ഏരിയ പ്രസിഡന്റ് ബഷീര്‍ പാണക്കാട് അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫയര്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി അംഗം അംജദ് അലി ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് സഹോദര്യ രാഷ്ട്രീയം എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കുന്നു എന്നതാണ് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസക്തിയെന്ന അദ്ദേഹം പറഞ്ഞു. നസീം, സുലൈ ഏരിയയില്‍ നിന്നു പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ സല്‍വ സഈദ്, സഹ്‌വ സഈദ് എന്നിവരെ ചടങ്ങില്‍

Scroll to Top