സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്തി; ശസ്ത്രക്രിയ വിജയകരം
റിയാദ്: സിറിയന്‍ സയാമീസ് ഇരട്ടകളെ റിയാദില്‍ നടന്ന ശസ്ത്രക്രിയയില്‍ വേര്‍പ്പെടുത്തി. ഇഹ്‌സാന്‍, ബസ്സാം എന്നിവരെയാണ് വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. സൗദി നാഷനല്‍ ഗാര്‍ഡിന്റെ റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിക്ക് കീഴിലെ കുട്ടികള്‍ക്കായുള്ള കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. നെഞ്ചിന്റെ താഴത്തെ ഭാഗം, വയര്‍, കരള്‍, കുടല്‍ എന്നിവ ഒട്ടിചേര്‍ന്ന കുട്ടികളുടെ ശസ്ത്രക്രിയ അഞ്ച് ഘട്ടങ്ങളിലായി ഏഴര മണിക്കൂര്‍ സമയം എടുത്താണ് പൂര്‍ത്തിയാക്കിയത്. ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ 26 അംഗ […]














