ഹാന്‍ഡ് ബാള്‍ പോരാട്ടത്തിന് ദമ്മാല്‍ കൊടിയേറി
റിയാദ്: ലോക ക്ലബ് ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ‘സൂപ്പര്‍ ഗ്ലോബ് സൗദി അറേബ്യ2022’ ആരംഭിച്ചു. ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഖാദി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര കായിക മത്സരങ്ങളുടെയും ഇവന്റുകളുടെയും വിപുലീകരണമാണ് ആഗോള ടൂര്‍ണമൈന്റിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുന്നതെന്ന് സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി മന്ത്രി പറഞ്ഞു. ‘വിഷന്‍ 2030’ ലക്ഷ്യം കൈവരിക്കാന്‍ ഇത്തരം കായിക മത്സരങ്ങള്‍ സഹായിക്കും. ഹാന്‍ഡ്ബാള്‍ കായിക വിനോദത്തിന് വലിയ ജനപ്രീതിയുണ്ട്. സൗദിയില്‍ നിരവധി യുവാക്കള്‍ ഹാന്‍ഡ് ബാള്‍ കളിക്കുന്നുണ്ട്. ആഗോള […]














