Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍

Saudi News

Damam, gulf, Jeddah, Riyad

ഓങ്കോളജി ഇ-പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി അറേബ്യ

റിയാദ്: പശ്ചിമേഷ്യയിലെ പ്രഥമ ഓങ്കോളജി ഇ-പ്ലാറ്റ്‌ഫോം സൗദിയില്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സഹ വെര്‍ച്വല്‍ ആശുപത്രി ആസ്ഥാനം കേന്ദ്രമാക്കിയാണ് ഇ-പ്ലാറ്റ്‌ഫോം ആരംഭിച്ചത്. സൗദി ടെലികോം കമ്പനിയുമായി സഹകരിച്ചാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് മികച്ച സേവനം ലഭ്യമാക്കാന്‍ കഴിയുന്ന ഓങ്കോളജി ഇ-പ്ലാറ്റ്‌ഫോം ആരംഭിച്ചത്. വിഷന്‍ 2030 ന്റെ ഭാഗമായി രോഗികള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ ഇ-പ്ലാറ്റ്‌ഫോമിന് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. ട്യൂമര്‍ ഉള്‍പ്പെടെ രോഗനിര്‍ണയം നടത്തിയവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വിദഗ്ദ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാനുളള സൗദി […]

Damam, gulf, Jeddah, Riyad

സൗദിയില്‍ ഒമിക്രോണ്‍ പുതിയ വകഭേദം കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തിയതായി പബ്‌ളിക് ഹെല്‍ത്ത് അതോറിറ്റി. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയാണ് കൊവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം ഏതാനും പൊസീറ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിക്കുന്ന 75 ശതമാനവും ഒമിക്രോണ്‍ ബിഎ5, ബിഎ2 തുടങ്ങിയ വകഭേദങ്ങളാണ് കണ്ടുവരുന്നത്. ശ്വാസകോശ അസുഖമുളളവര്‍ ജാഗ്രത പാലിക്കണം. രാജ്യത്ത് പലയിടങ്ങളിലും ജലദോഷം, പകര്‍ച്ചപ്പനി എന്നിവ കൂടുതലായി കണ്ടുവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലം തുടങ്ങുന്നതുമാണ്

Damam, gulf, Jeddah, Riyad

ഹുറൂബ്: നാടു വിടാം; സ്‌പോണ്‍സര്‍ഷിപ് മാറാം

റിയാദ്: ഒളിച്ചോടിയതായി (ഹുറൂബ്) തൊഴിലുടമ സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് 60 ദിവസം സമയം അനുവദിക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം. നിലവില്‍ സ്‌പോണ്‍സര്‍ ഹുറൂബ് റിപ്പോര്‍ട്ട് ചെയ്യന്ന സമയം തന്നെ തൊഴിലാളി ഒളിച്ചോടിയതായി രേഖപ്പെടുത്തും. ഇതു ചില തൊഴിലുടമകള്‍ ദുരുപയോഗം ചെയ്യുന്നതായി ചരാതി ഉയര്‍ന്നിരുന്നു . ഈ സാഹചര്യത്തിലാണ് ഹുറൂബ് ചട്ടത്തില്‍ തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്ന വിധം ചട്ടത്തില്‍ ഭേദഗതിവരുത്തിയത്. ഇതോടെ ഹൂറൂബ് റിപ്പോര്‍ട്ട്

Damam, gulf, Jeddah, Riyad

പുസ്തക പുതുമണം പരത്തി ‘ബിബ്ലിയോസ്മിയ’

റിയാദ്: പുസ്തകത്തിന്റെ പുതുമണം പരത്തി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഒരുക്കിയ ‘ബിബ്ലിയോസ്മിയ’ വേറിട്ടനുഭവം സമ്മാനിച്ചു. പുസ്തക പ്രദര്‍ശനം, വില്‍പന, പുസ്തക ചര്‍ച്ച, സാംസ്‌കാരിക സമ്മേളനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി ഒരു ദിവസം നീണ്ടു നിന്ന വൈജ്ഞാനിക മേള ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്. പുസ്തക പ്രദര്‍ശനം വയനാട് മുട്ടില്‍ ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയും വയനാട് ജില്ലാ മുസ്‌ലിം ലീഗ് ട്രഷററുമായ എം എ മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രതിഫലനമാണ് നന്മ, കരുണ,

Damam, gulf, Jeddah, Riyad

‘ആവണി 2022’ ഓണം ആഘോഷിച്ച് കേളി

റിയാദ്: കേളി കലാസംസ്‌കാരിക വേദി മലാസ് ഏരിയ ഓണം ആഘോഷിച്ചു. ‘ആവണി 2022’ എന്ന പേരില്‍ അല്‍അമാക്കാന്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികള്‍. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ കൊണ്ടോട്ടി അണിയിച്ചൊരുക്കിയ നാടകം, സംഗീത ശില്പങ്ങള്‍, കേളി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തനൃത്ത്യങ്ങള്‍, പാട്ടുകള്‍, മിമിക്രി, മാജിക് ഷോ തുടങ്ങിയവ അരങ്ങേറി. 700 പേര്‍ പങ്കെടുത്ത വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ നൗഷാദ് ടി.ബി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മലാസ് ഏരിയ പ്രസിഡന്റ് നൗഫല്‍ പൂവ്വക്കുര്‍ശ്ശി

Damam, gulf, Jeddah, Riyad

ജീവന്‍ രക്ഷാ സമിതിക്ക് ഒഐസിസി കൈതാങ്ങ്

കടപ്ര: കടപ്ര ഗ്രാമപഞ്ചായത്ത് ജീവന്‍ രക്ഷാ സമിതി ധന സമാഹരണത്തിലേക്ക് ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി ഒരുലക്ഷം രൂപ സംഭാവന നല്‍കി. പണം ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ക്കും ചികിത്സ നിഷേധിക്കുകയോ ജീവന്‍ നഷ്ടപ്പെടാനോ പാടില്ല. ഇതിന്റെ ഭാഗമാണ് ജീവന്‍ രക്ഷാ പദ്ധതി. കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബ് കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകന് ചെക്ക് കൈമാറി. ഒഐസിസി ഭാരവാഹികളായ സിറാജ് പുറക്കാട്, ഷാജി സോണ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിജി ആര്‍ പണിക്കര്‍,

Damam, gulf, Jeddah, Riyad

‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ ഐ. സി.എഫ്. സ്‌നേഹവിരുന്ന്

അല്‍ ഖുറയ്യാത്ത്: ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ ഐ. സി. എഫ്. സെന്‍ട്രല്‍ കമ്മിറ്റി സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകീര്‍ത്തന സദസ്സ്, കലാപരിപാടികള്‍, ക്വിസ്സ് തുടങ്ങിയ പരിപാടി അരങ്ങേറി. പ്രകീര്‍ത്തന സദസ്സിനു പ്രെസിഡന്റ് മുഹമ്മദലി ദാരിമി, ദഅവാ പ്രെസിഡന്റ് സലിം സഅദി എന്നിവര്‍ നേതൃത്വം നല്‍കി. മദ്‌റസാ വിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും കലാപരിപാടികള്‍ക്ക് മുനീര്‍ മുസ്ലിയാരും ഐ. സി. എഫ്. മദീനാ പ്രൊവിന്‍സ് സഫ്‌വാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ സലാം പടിക്കലും നേതൃത്വം

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad, todays events

സിഐഡി ചമഞ്ഞെത്തിയ സംഘം മലയാളിയെ തട്ടിക്കൊണ്ടുപോയി; സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

റിയാദ്: സൗദിയില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച മലയാളിയെ സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് സിഐഡി ചമഞ്ഞെത്തിയ സംഘം 50,000 റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിലാക്കിയത്. ഒമാന്‍ മിസ്‌വയില്‍ സണ്‍റൈസ് മെഡിക്കല്‍ സെന്റര്‍ നടത്തുന്ന മുഹമ്മദ് അബൂബക്കര്‍ കഴിഞ്ഞ ദിവസമാണ് ബിസിനസ് ആവശ്യാര്‍ഥം റിയാദിലെത്തിയത്. ജുബൈലിലുളള മകളെയും മരുമകനെയും സന്ദര്‍ശിക്കുന്നതിന് റിയാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ദമ്മാമിലേക്ക് പുറപ്പെടുന്നതിന് റെയില്‍വേ സ്‌റ്റേഷനിലേക്കുളള യാത്രയിലാണ് മുഹമ്മദ് അബൂബക്കറിനെ സിഐഡികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അറബ് വേഷധാരികള്‍

Damam, gulf, Jeddah, Riyad

ഉംറ തീര്‍ഥാടകര്‍ക്ക് 20 ലക്ഷം വിസ

റിയാദ്: ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം 20 ലക്ഷം വിസ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം. ഈ വര്‍ഷം ജൂലൈ 30ന്ആണ് സീസണ്‍ ആരംഭിച്ചത്. 176 രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് ഇത്രയും വിസകള്‍ അനുവദിച്ചത്. ഇന്തോനേഷ്യ, ഇറാഖ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചത്. വിദേശ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനം നല്‍കാന്‍ 150 ഉംറ കമ്പനികള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. തീര്‍ഥാടകര്‍ സൗദിയില്‍ എത്തുഞതു മുതല്‍ ഉംറ നിര്‍വഹിച്ച് മടങ്ങുന്നത് വരെ ആവശ്യമായ എല്ലാ സേവനങ്ങളും

Damam, gulf, Jeddah, Riyad

കൊച്ചി കൂട്ടായ്മ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: കൊച്ചി കൂട്ടായ്മ ഇരുപതാം വാര്‍ഷികത്തിന്റെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.ബി ഷാജി, സെക്രട്ടറി റഫീഖ്, ട്രഷറര്‍ അഹ്‌സന്‍ സമദ്, വൈസ് പ്രസിഡന്റ് നദീം, ജോ. സെക്രട്ടറി സാജിദ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് ടാക്, ഹസീബ്, ജലീല്‍ കൊച്ചി, തന്‍വീര്‍, റിയാസ്, ഷാജി, ഹാഫിസ്, സുള്‍ഫിക്കര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജയന്‍ കൊടുങ്ങലൂര്‍, ബിനു കെ

Damam, gulf, Jeddah, Riyad

വിനോദ വിരുന്നിന് വര്‍ണവെളിച്ചവും താളപ്പെരുക്കവും; റിയാദ് സീസണ്‍ കൊടിയേറി

റിയാദ്: വിനോദ വിരുന്നൊരുക്കി റിയാദ് സീസണ്‍ മൂന്നാം പതിപ്പിന്് കൊടിയേറി. ‘സ്വപ്നങ്ങള്‍ക്കും അപ്പുറം’ എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടികള്‍. രാജ്യാന്തര സര്‍ക്കസ് കമ്പനി കാനഡയിലെ ‘സെര്‍ക് ഡു സുലൈല്‍’ ഉള്‍പ്പെടെ വന്‍ അഭ്യാസ പ്രകടനങ്ങളോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. അമേരിക്ക, ഫ്രാന്‍സ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്‌പെയിന്‍, ജപ്പാന്‍, മൊറോക്കൊ, മെക്‌സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളുടെ സംസ്‌കാരിക വൈവിധ്യങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. റിയാദ് ബോളിവാര്‍ഡ് ഉള്‍പ്പെടെ 15 സ്ഥലങ്ങളില്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ അരങ്ങേറുമെന്ന്

Damam, gulf, Jeddah, Riyad

36 വര്‍ഷം പ്രവാസം; സൈഫുദ്ദീന്‍ വിളക്കേഴം മടങ്ങുന്നു

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹെര്‍ഫി ഫുഡ് സര്‍വീസ് കമ്പനി ഉദ്യോഗസ്ഥന്‍ സൈഫുദ്ധീന്‍ വിളക്കേഴത്തിന് സഹ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 1986 ല്‍ സൗദിയില്‍ സെയില്‍സ്മാനായി ജോലിയില്‍ പ്രവേശിച്ച സൈഫുദ്ധീന്‍ ഇതേ കമ്പനിയില്‍ 36 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഹെര്‍ഫി സപ്പോര്‍ട്ട് സര്‍വീസ് വിഭാഗം സൂപ്പര്‍വൈസറാണ്. ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ്. സാമൂഹിക, സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ്. ഹെര്‍ഫി വില്ല 15ല്‍ കൂടിയ യാത്രയയപ്പില്‍ മുഹമ്മദ്

Damam, gulf, Jeddah, Riyad

ദിശ സംസ്‌കൃതോത്സവം 2022

റിയാദ്: സൗദി അറേബ്യയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ സംസ്‌കൃതോത്സവം-2022 സംഘടിപ്പിച്ചു. റിയാദ് ഇന്ത്യന്‍ എംബസി മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന ഉത്സവം എംബസി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ചറല്‍ സെക്കന്റ് സെക്രട്ടറി മോയിന്‍ അക്തര്‍ ഉദ്ഘാടനം ചെയ്തു. സംസ്‌കൃതം അനായാസം പഠിക്കാന്‍ കഴിയുന്ന ഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണം. സംസ്‌കൃതോത്സവം സൗദി അറേബ്യയില്‍ ആദ്യമാണെന്നും മോയിന്‍ അക്തര്‍ വ്യക്തമാക്കി. . ആഘോഷങ്ങളുടെ ഭാഗമായി നാടകങ്ങള്‍, അഭിനയ ഗീതം, പ്രഭാഷണം, പ്രച്ഛന്നവേഷം തുടങ്ങിയ കലാപരിപാടികള്‍

Damam, gulf, Jeddah, Riyad

‘റണ്‍ ജിദ്ദ റണ്‍’ ഡിസംബര്‍ 10ന്

റിയാദ്: സൗദി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ശീതകാല ഹാഫ് മാരത്തണ്‍ ഡിസംബര്‍ 10ന് ജിദ്ദയില്‍ അരങ്ങേറും. ‘റണ്‍ ജിദ്ദ റണ്‍’ എന്ന പേരില്‍ നടക്കുന്ന കൂട്ടയോട്ടത്തില്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കും. മൂന്ന് വിഭാഗങ്ങളിലായി മത്സരം അരങ്ങേറും. 21 കിലോമീറ്റര്‍, 17 വയസ്സിന് മുകളിലുള്ളവര്‍ക്ക് 10 കിലോമീറ്റര്‍, കുട്ടികള്‍ക്കും തുടക്കക്കാര്‍ക്കും നാല് കിലോമീറ്റര്‍ എന്നിങ്ങനെയാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. എല്ലാവര്‍ക്കും പ്രാപ്യമായ, മുഴുവന്‍ സമൂഹത്തെയും കേന്ദ്രീകരിച്ചുള്ള പരിപാടി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി സ്‌പോര്‍ട്‌സ് ഫോര്‍

Scroll to Top