Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍

Saudi News

Damam, gulf, Jeddah, Riyad

നിയമ ലംഘനം; ഏഴ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

റിയാദ്: റിക്രൂട്ട്‌മെന്റ് നിയമം ലംഘിച്ച ഏഴ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം. എട്ട് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ നിയമ ലംഘനം കണ്ടെത്തിയതെന്ന് മന്ത്രാലയം തീരുമാനിച്ചു. ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പരിശോധന നടന്നത്. റിക്രൂട്ട്‌മെന്റ് മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. സ്ഥാപനങ്ങളുടെ വിശ്വാസ്യത സുപ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് മേഖലയിലെ ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷണത്തിന് വിധേയമാക്കും. തൊഴിലുടമ-തൊഴിലാളി കരാര്‍ വ്യവസ്ഥ ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. […]

Damam, gulf, Jeddah, Riyad

ഒന്‍പത് മാസത്തിനിടെ 2.15 കോടി ഇ-സേവനം; ലാഭിച്ചത് 55 കോടി പേപ്പര്‍

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ഡിജിറ്റല്‍ പരിവര്‍ത്തനം വഴി പ്രതിവര്‍ഷം 1700 കോടി റിയാല്‍ ലാഭിക്കാന്‍ കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാജ രേഖ നിര്‍മാണം, കരാര്‍ രജിസ്‌ട്രേഷന്‍ എന്നിവയിലെ കൃത്രിമം തടയാന്‍ ഡിജിറ്റലൈസേഷന് കഴിഞ്ഞിട്ടുണ്ട്. ഇടപാടുകാര്‍ക്ക് സമയം അധ്വാനം എന്നിവ ലഘൂകരിക്കാനും സാധിച്ചു. 55.9 കോടി പേപ്പറുകള്‍ ലാഭിച്ചതുവഴി പരിസ്ഥിതിക്കും മികച്ച നേട്ടമാണ്. 35,000 മരങ്ങള്‍ സംരക്ഷിക്കുന്നതിന് സമാനമാണിതെന്നാണ് കണക്കാക്കുന്നത്. 2018-20 കാലയളവില്‍ 50 കോടി കിലോ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാന്‍ ഡിജിറ്റലൈസേഷന് സാധിച്ചു. പേപ്പര്‍

Damam, gulf, Jeddah, Riyad

‘കേളി ദിനം’ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 22-ാം വാര്‍ഷികാഘോഷം ‘കേളി ദിനം 2023’ന്റെ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഓഫീസ് ഉദ്ഘാടനം ചെയ്തു. 2001ല്‍ രൂപീകരിച്ച കേളി കലാസാംസ്‌കാരിക വേദി 2023 ജനുവരിയില്‍ 22 വര്‍ഷം തികയും. പ്രവാസികള്‍ക്ക് താങ്ങും തണലുമായ കേളി, കലാ, കായിക, സാംസ്‌കാരിക, ജീവ കാരുണ്യ രംഗത്തെ റിയാദിലെ നിറ സാന്നിദ്ധ്യമാണ്. എല്ലാ വര്‍ഷവും ആദ്യ വെള്ളിയാഴ്ച വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളോടെ ഏകദിന ആഘോഷ പരിപാടിയായാണ് കേളി

Damam, gulf, Jeddah, Riyad

വിഭാഗിയത: കെഎംസിസി പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

ദുബായ്: കെഎംസിസി പ്രസിഡന്റിനെതിനെതിരെ മാതൃസംഘടനയുടെ അച്ചടക്ക നടപടി. വിഭാഗീയതയെ തുടര്‍ന്നാണ് മുസ്!ലിം ലീഗിന്റെ പോഷക ഘടകമായ കെഎംസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇബ്രാഹിം എളേറ്റിലിനെ സസ്‌പെന്‍!ഡ് ചെയ്തു. മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുളള പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം പറഞ്ഞു ഏളേറ്റിലിനെ മാറ്റി മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ സഹോദരന്‍ പി കെ അന്‍വര്‍ നഹയെ പ്രസിഡന്റാക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താത്പര്യം. സാദിഖലി തങ്ങള്‍

Damam, gulf, Jeddah, Riyad

പരിക്കേറ്റ മലയാളി യുവാവിന് കേളിയുടെ കൈതാങ്ങ്

റിയാദ്: മറുന്നുവെച്ച താക്കോല്‍ മതില്‍ ചാടിക്കടന്ന് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം വേങ്ങര സ്വദേശി ജിനീഷിനെ നാട്ടിലെത്തിച്ചു. കേളി പ്രവര്‍ത്തകര്‍ രണ്ടു മാസം പരിചരിച്ചു വീല്‍ ചെയറില്‍ യാത്ര ചെയ്യാനുളള ആരോഗ്യം വീണ്ടെടുത്തതോടെയാണ് ജിനീഷ് നാട്ടിലേക്ക് മടങ്ങിയത്. നാലു മാസം മുമ്പാണ് ജിനീഷ് ഹൗസ് ഡ്രൈവര്‍ ജോലിക്ക് എക്‌സിറ്റ് 7ല്‍ എത്തിയത്. സ്‌പോണ്‍സര്‍ ഗേറ്റ് പൂട്ടി പുറത്തിറങ്ങിയത്തിന് ശേഷം താക്കോല്‍ അകത്തുവെച്ചു മറന്നു. ഡ്രൈവറായ ജിനീഷിനോട് രണ്ടാള്‍ പൊക്കമുള്ള മതില്‍ ചാടിക്കടന്ന് താക്കോല്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.

Damam, gulf, Jeddah, Riyad

ഇരുപത്തിനാലിന്റെ നിറവില്‍ നൂപുര നൃത്ത കലാ വിദ്യാലയം

റിയാദ്: നൂപുര നൃത്ത കലാ വിദ്യാലയം 24-ാം വാര്‍ഷികം ആഘോഷിച്ചു. നൃത്തം അഭ്യസിക്കുന്ന പതിനഞ്ച് കുട്ടികളുടെ അരങ്ങേറ്റവും നടന്നു. വിവേക് റ്റി ചാക്കോ നൃത്ത കലാ വിദ്യാലയത്തെ പരിചയപ്പെടുത്തി. റിയാദിലെ കലാ, സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. ഗഫൂര്‍ കൊയിലാണ്ടി, നൗഷാദ് ആലുവ, അലി ആലുവ, അയ്യൂബ് കരിപ്പടന്ന, അബ്ദുള്‍ മജീദ് പൂളക്കാടി, കബീര്‍ പട്ടാമ്പി, പത്മിനി യു നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിയില്‍ ചിത്രകാരന്‍ ഷാജിത് നാരായണനെ പൊന്നാട അണിയിച്ച് ആദരിച്ചു.

Damam, gulf, Jeddah, Riyad

സോഷ്യല്‍ മീഡിയാ പരസ്യം: ലൈസന്‍സ് നേടിയില്ലെങ്കില്‍ 10 മില്യണ്‍ റിയാല്‍ പിഴ

റിയാദ്: വ്യാപാര പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് വ്യക്തികളും സ്ഥാപനങ്ങളും ലൈസന്‍സ് നേടണമെന്ന്് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ. വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം വ്യക്തികളാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ അവര്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് പരസ്യ ധാതാവ് ഉറപ്പുവരുത്തണം. ലൈസന്‍സ് ഇല്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യുട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിന് കമ്മീഷന്റെ മീതാഖ് പ്ലാറ്റ്‌ഫോം വഴി ലൈസന്‍സ് നേടണം. കമ്മീഷന്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

Damam, gulf, Jeddah, Riyad

‘സ്വപ്നങ്ങള്‍ക്കും അപ്പുറം’: റിയാദ് സീസണ്‍ മൂന്നാം എഡിഷന്‍

റിയാദ്: വിനോദ വിരുന്നൊരുക്കി റിയാദ് സീസണ്‍ മൂന്നാം പതിപ്പ് ഒക്‌ടോബര്‍ 21ന് കൊടിയേറും. ‘സ്വപ്നങ്ങള്‍ക്കും അപ്പുറം’ എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടികള്‍. രാജ്യാന്തര സര്‍ക്കസ് കമ്പനി കാനഡയിലെ ‘സെര്‍ക് ഡു സുലൈല്‍’ ഉള്‍പ്പെടെ വന്‍ രിപാടികളോടെയാണ് പരിപാടികളു െടതുടക്കം. അമേരിക്ക, ഫ്രാന്‍സ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്‌പെയിന്‍, ജപ്പാന്‍, മൊറോക്കൊ, മെക്‌സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളുടെ സംസ്‌കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടും. റിയാദ് ബോളിവാര്‍ഡ് ഉള്‍പ്പെടെ 15 സ്ഥലങ്ങളിലാണ് വിവിധ ഈവന്റുകള്‍ ഒരുക്കിയിട്ടുളളതെന്ന് ജനറല്‍

Damam, gulf, Jeddah, Riyad

സ്ട്രിംഗ് ആര്‍ട്ടില്‍ വിരിഞ്ഞത് രാജാവും കിരീടാവകാശിയും

നസ്‌റുദ്ദീന്‍ വി ജെആണിയും നൂലും ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് രൂപം നല്‍കുന്ന കലയാണ് സ്ട്രിംഗ് ആര്‍ട്ട്. സാധാരണ ജിയോമെട്രിക് പാറ്റേണ്‍ ചിത്രങ്ങളാണ് സ്ട്രിംഗ് ആര്‍ട്ടിസ്റ്റുകള്‍ രൂപകല്പന ചെയ്യുന്നത്. എന്നാല്‍ രൂപവും ഭാവവും ചോരാതെ സൗദി ഭരണാധികാരികളുടെ ചിത്രം തീര്‍ത്തിരിക്കുകയാണ് റിയാദില്‍ പ്രവാസിയായ ഷാജിത്ത് നാരായണന്‍. ചിത്ര രചനക്ക് ഇരുപതിലധികം ശൈലികള്‍ പ്രചാരത്തിലുണ്ട്. വര്‍ണങ്ങളില്‍ വിരിയുന്ന ദൃശ്യങ്ങള്‍ വിവിധ പ്രതലങ്ങളില്‍ ബ്രഷ് ഉപയോഗിച്ചാണ് പലരും ചിത്രങ്ങള്‍ രചിക്കുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമാണ് സ്ട്രിംഗ് ആര്‍ട്ട്. ഗണിതശാസ്ത്ര ആശയങ്ങള്‍ കുട്ടികള്‍ക്ക്

Damam, gulf, Jeddah, Riyad

കേളി 22-ാം വാര്‍ഷികാഘോഷം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി 22-ാം വാര്‍ഷികം ആഘോഷിക്കുന്നു. ‘കേളിദിനം-2023’ എന്ന പേരില്‍ നടക്കുന്ന പരിപാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Damam, gulf, Jeddah, Riyad

റഹിം നിയമ സഹായ സമിതി യോഗം ഒക്‌ടോ. 14ന് റിയാദില്‍

റിയാദ്: ഭിന്നശേഷിയുളള ബാലന്‍ റിയാദില്‍ മരിച്ച സംഭവത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവാവ് അബ്ദുറഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം. ഇതിന്റെ ഭാഗമായി പ്രവാസി കൂട്ടായ്മകളുടെ യോഗം ഒക്‌ടോബര്‍ 14 വെളളി വൈകീട്ട് 7ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ റഹിം നിയമ സഹായ സമിതിയാണ് 33 കോടി രൂപ ദിയാ ധനം സമാഹരിക്കാന്‍ നേതൃത്വം നല്‍കുന്നത്. ദിയാധനം സ്വീകരിച്ച മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന് മരിച്ച ബാലന്റെ കുടുംബം നേരത്തെ

Damam, gulf, Jeddah, Riyad

അണിഞ്ഞൊരുങ്ങി ദരിയ; പൈതൃകപ്പെരുമയില്‍ രണ്ടാം സീസണ്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി പൈതൃകപ്പെരുമ പകരാന്‍ അണിഞ്ഞൊരുങ്ങി ദരിയ്യ. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ ദരിയ്യ നഗരില്‍ അരങ്ങേറുന്ന ‘ദരിയ രണ്ടാം സീസണ്‍’ ഒക്‌ടോബര്‍ 20ന് കൊടിയേറും. കലാ, കായികാ സാംസ്‌കാരിക പരിപാടികളേടെ സീസണ്‍ ആരംഭിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. നാല് മാസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഫെബ്രുവരി 22ന് അവസാനിക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള കലാകാരന്‍മാരും കായിക പ്രതിഭകളും പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള സഞ്ചാരികള്‍ ദിരിയ സീസണ്‍ ആസ്വദിക്കാന്‍ സൗദിയിലെത്തും. സൗദിയുടെ

Damam, gulf, Jeddah, Riyad

കൊച്ചി കൂട്ടായ്മയ്ക്ക് പുതിയ സാരഥികള്‍

റിയാദ്: കൊച്ചി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ഇരുപതാം വാര്‍ഷിക ജനറല്‍ ബോഡി യോഗം 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രഥമ എക്‌സിക്യൂട്ടീവ് യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ ബി ഷാജി (പ്രസിഡന്റ്), റഫീഖ് (ജനറല്‍ സെക്രട്ടറി), അഹ്‌സന്‍ സമദ് (ട്രഷറര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. നദീം സേട്ട് (വൈസ് പ്രസിഡന്റ്), സാജിദ് (ജോയിന്‍ സെക്രട്ടറി), ഹസീബ് (ഇവന്റ് കണ്‍ട്രോളര്‍), അഷ്‌റഫ് (ചാരിറ്റി ), തന്‍വീര്‍ (എംഎസ്എഫ്),

Damam, gulf, Jeddah, Riyad

‘കേളി മെഗാ ക്രിക്കറ്റ്’ സംഘാടക സമിതി രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം ആരംഭിക്കും. ‘കേളി മെഗാ ക്രിക്കറ്റ് 2022’ ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ആകര്‍ഷകമായ സമ്മാനത്തുകയും ഉപഹാരങ്ങളും വിജയികള്‍ക്ക് സമ്മാനിക്കും. റിയാദ് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമുള്ള ടീമുകളായിരിക്കും മാറ്റുരയ്ക്കുക. മുന്‍ വര്‍ഷങ്ങളില്‍ കേളി നടത്തിയ വോളീബോള്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ റിയാദിലെ പ്രവാസി സമൂഹം ആവേശപൂര്‍വ്വം ഏറ്റെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ്. ബത്ഹ ക്ലാസ്സിക് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി

Scroll to Top