Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍

Saudi News

Damam, gulf, Jeddah, Riyad

‘ഇസ്‌ലാം: ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’; പ്രചാരണത്തിന് തുടക്കം

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ‘ഇസ്‌ലാം: ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’ കാമ്പയിന്‍ പ്രഖ്യാപനം ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സമൂഹിക ഭദ്രത തര്‍ക്കുംവിധം സ്വതന്ത്ര ചിന്തകളും അധാര്‍മ്മികതയും വ്യാപകമാകുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണ കാമ്പയിന്‍. ലക്ഷ്യബോദ്ധമില്ലാതെ സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന പ്രവണതകളുടെ ദുരന്തങ്ങഫലങ്ങളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. മയക്ക് മരുന്നും ലൈംഗിക അരാചകത്വങ്ങളും ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടക്കം ധാര്‍മ്മിക അതിര്‍വരമ്പുകള്‍ അതിലംഘിക്കുക വഴി നാട് എത്തിച്ചേര്‍ന്ന പ്രതിസന്ധികളില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട് കൊണ്ട് പുതു […]

Damam, gulf, Jeddah, Riyad

റഹീമിന്റെ മോചനത്തിന് ദിയാ ധനം ശേഖരിക്കും; നിയമ സഹായ സമിതി

റിയാദ്: ഭിന്നശേഷിയുളള ബാലന്‍ റിയാദില്‍ മരിച്ച സംഭവത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവാവ് അബ്ദുറഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ റഹിം നിയമ സഹായ മിതിയാണ് ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പ്രവാസി കൂട്ടായ്മകള്‍ യോഗം ചേര്‍ന്നു. ദിയാധനം സ്വീകരിച്ച മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന് മരിച്ച ബാലന്റെ കുടുംബം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇന്ത്യന്‍ എംബസി പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും സുദീര്‍ഘമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മാപ്പ് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. 15 മില്ല്യന്‍

Damam, gulf, Jeddah, Riyad

‘റിസ’ കാമ്പയിന്‍: ലഘുലേഖ പ്രകാശനം ചെയ്തു

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ലഹരി വിരുദ്ധ പരിപാടി ‘റിസ’യുടെ ദശലക്ഷം സന്ദേശ കാമ്പയിന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ മലയാളം, ഇംഗ്‌ളീഷ് ലഘുലേഖകള്‍ റിയാദില്‍ നടന്ന ചടങ്ങില്‍ കേരളാ പൊതുമരാമത്തു വകുപ്പ് മുന്‍ മന്ത്രി ഡോ. എം കെ മുനീര്‍ പ്രകാശനം ചെയ്തു. ലഹരിയ്‌ക്കെതിരെയുളള സുപ്രധാന ചുവടുവെപ്പാണ് റിസ നേതൃത്വം നല്‍കുന്ന പദ്ധതിയെന്ന് എം കെ മുനീര്‍ പറഞ്ഞു. സൗദിയില്‍ മാത്രമല്ല, സമൂഹിക മാധ്യമങ്ങളിലൂടെ മറ്റു രാജ്യങ്ങളിലേക്കും ക്യാമ്പന്‍ സന്ദേശം എത്തിക്കാനുളള ആത്മാര്‍ത്ഥമായ സഹകരണവും വിധേയത്വവും പ്രകടിപ്പിക്കുന്നതായും

Damam, gulf, Jeddah, Riyad

കേളി വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. ബത്ഹ ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. പത്ത്, പന്ത്രണ്ട് ക്ലാസില്‍ നിന്നു ഉപരിപഠനത്തിന് അര്‍ഹരായ കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാര വിതരണം. പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായി, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 181 പേരാണ് പുരസ്‌കാരത്തിന്

Damam, gulf, Jeddah, Riyad

എന്‍ആര്‍കെ ചത്തു; ചക്രശ്വാസം വലിച്ച് ഫോര്‍ക്ക

സൗദി തലസ്ഥാന നഗരിയിലെ പ്രവാസി മലയാളികള്‍ നേതൃത്വം നല്‍കുന്ന മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയാണ് എന്‍ ആര്‍ കെ ഫോറം. പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയാണ് ഫോര്‍ക്ക. രണ്ടു കൂട്ടായ്മകളും പൂര്‍ണമായി നിര്‍ജ്ജീവമാണ്. നേതൃ നിരയില്‍ എത്തിപ്പെടാന്‍ വീറും വാശിയും കാണിച്ച കാലമുണ്ടായിരുന്നു. നേതാക്കള്‍ നാട്ടിലേക്ക് മടങ്ങിയതോടെ ഫോറങ്ങള്‍ക്ക് നാഥനില്ല; ജീവനുമില്ല. പുതുതലമുറയിലേക്ക് ബാറ്റന്‍ കൈമാറാതെ നേതാക്കള്‍ വിമാനം കയറിയതാണ് ഇതിന് കാരണം. അംഗപരിമിതിയുളള ബാലന്‍ അബദ്ധത്തില്‍ മരിച്ച സംഭവത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന് നിയമ സഹായം നല്‍കുന്ന

Damam, gulf, Jeddah, Riyad

റിയാദ് വോളി കാര്‍ണിവല്‍; അറബ്‌കോ ജേതാക്കള്‍

റിയാദ്: സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ‘റിയാദ് വോളി കാര്‍ണിവല്‍’ സംഘടിപ്പിച്ചു. സ്റ്റാര്‍സ് റിയാദും വോളി ഫ്രണ്ട്‌സ് റിയാദും സംയുക്തമായി അല്‍ തര്‍ബിയ സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് വോളിബോള്‍ ടൂര്‍ണമെന്റെ് ഒരുക്കിയത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍നിന്നു എട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. സറ്റാര്‍സ്, അറാബ്‌കോ, ഷക്കര്‍ഗഡ്, ഫ്രണ്ട്‌സ ഓഫ് ദമാം, ഗ്രാം ബ്രസീല്‍, അല്‍ ബാറ്റിന്‍ ജുബൈല്‍, അല്‍ വാദി, ലജന്‍ഡസ് കെ.എസ്.എ എന്നീ ടീമുകളാണ് ഏറ്റുമുട്ടിയത്. സ്റ്റാര്‍സും അറാബ്‌കോയും ഫൈനലില്‍ മാറ്റുരച്ചു. 3-1 ന് അറാബ്‌കൊ ജേതാക്കളായി.

Damam, gulf, Jeddah, Riyad

ഡോ. എം കെ മുനീറിന് റിയാദില്‍ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിഡോ. എം.കെ. മുനീര്‍ എംഎല്‍എയ്ക്ക് റിയാദ്-കൊടുവള്ളി മണ്ഡലം കെഎംസിസി സ്വീകരണം നല്‍കി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഫായിസ് മങ്ങാട് അധ്യക്ഷത വഹിച്ചു.യ കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട് ഉദഘാടനം ചെയ്തു. റിയാദ് കെ എം സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് നജീബ് നെല്ലാങ്കണ്ടി, ജില്ലാ സെക്രട്ടറി ലതീഫ് മടവൂര്‍, ഒലീവ് ബുക്‌സ് എഡിറ്റര്‍ മുഹ്‌സിന്‍ കോട്ടക്കല്‍

Damam, gulf, Jeddah, Riyad

മാധ്യമ പ്രവര്‍ത്തകരുടെ ‘ബുക്‌സ് ബയിംഗ് ചാലഞ്ച്’: ചരിത്രത്തില്‍ ആദ്യമെന്ന് ശിഹാബുദ്ദീന്‍ പൊയിത്തുംകടവ്

റിയാദ്: അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാളം പ്രസാധകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം. ‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ ഏറ്റെടുത്താണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആയിരം റിയാലിന്റെ പുസ്തകം വാങ്ങി. ബുക്ക് ബയിംഗ് ചാലഞ്ച് കഥാകൃത്ത് ഷിഹാബുദ്ദീന്‍ പൊയിത്തുംകടവ് മീഡിയാ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളളിക്ക് പുസ്തകങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. മലയാളം ഭാഷയുടെ ആത്മാവുമായി കടല്‍ കടന്നെത്തിയ പ്രസാധകരെ ചേര്‍ത്തുപിടിച്ച മാധ്യമ പ്രവര്‍ത്തകരുടെ കരുതല്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഷിഹാബുദ്ദീന്‍

Damam, gulf, Jeddah, Riyad

ഗാന്ധിയിലേക്ക് മടങ്ങുക: റിയാദ് ഓ.ഐ.സി.സി

റിയാദ്: ഭാരതീയരെയും രാജ്യത്തെയും സ്വപ്നം കാണാന്‍ പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്നു ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ലെറ്റ് അസ് ടോക്ക് ഓണ്‍ ഗാന്ധി’ ടേബിള്‍ ടേക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും രാഷ്ട്രത്തിനു മാത്രമല്ല ലോകത്തിനു തന്നെ മാതൃകയാണ് മഹാത്മജിയുടെ ജീവിതം. വെറുപ്പിന്റെയും മത ദ്രുവീകരണത്തിന്റെയും കാലഘട്ടത്തില്‍ ഗാന്ധിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രത്യേക പ്രസക്തിയുണ്ട്. ഗാന്ധിയുടെ ദര്‍ശനങ്ങള്‍ മുന്‍ നിര്‍ത്തിമാത്രമേ വര്‍ത്തമാന കാലത്ത് രാജ്യത്തിന് മുന്നോട്ട് പോകാന്‍ സാധിക്കൂകയുളളൂവെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഓ.ഐ.സി.സി

Damam, gulf, Jeddah, Riyad

കോടിയേരിയുടെ നിര്യാണത്തില്‍ കേളി അനുശോചനം

റിയാദ്: സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന മുന്‍ സെക്രട്ടറി, മുന്‍ അഭ്യന്തര മന്ത്രി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ കേളി കലാ സാംസ്‌കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. റിയാദ് ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെഎംസിസി സെന്‍ട്രല്‍ സെക്രട്ടറി

Damam, gulf, Jeddah, Riyad

പ്രവാചക സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം: ദഅവ സംഗമം

റിയാദ്: മാനവര്‍ക്ക് മാതൃകയായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതാണ് യഥാര്‍ത്ഥ പ്രവാചക സ്‌നേഹമെന്ന് ആര്‍.ഐ.സി.സി ദഅവ വിങ്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്ന ആധുനിക സാഹചര്യത്തില്‍ പ്രവാചക ജീവിതത്തെ സമൂഹത്തിന് പരിചയപ്പെടുത്താനും പ്രവാചക ജീവിത സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുവാനും ശ്രമിക്കുകയെന്നതാണ് യഥാര്‍ത്ഥ പ്രവാചകസ്‌നേഹികള്‍ ചെയ്യേണ്ടത്. മറിച്ച് പ്രവാചകരോ അനുചരന്മാരോ ഇസ്‌ലാമിക ലോകത്തെ പണ്ഡിത സ്രേഷ്ടരോ പഠിപ്പിക്കാത്ത നബിദിനം ആഘോഷിക്കുകയല്ല വേണ്ടത്. നബിദിനാഘോഷം പ്രവാചകചര്യയല്ല. ജന്മ ചരമ ദിനങ്ങള്‍ ഇസ്‌ലാമിക

Damam, gulf, Jeddah, Riyad

‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ ഏറ്റെടുക്കും: മീഡിയാ ഫോറം

റിയാദ്: അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാളം പ്രസാധകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം. ഇതിന്റെ ഭാഗമായി ‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളളി അറിയിച്ചു. വായനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് മലയാളം ഉള്‍പ്പെടെയുളള പ്രസിദ്ധീകരണങ്ങള്‍ പ്രവാസി സമൂഹത്തെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിനാണ് ചാലഞ്ചില്‍ പങ്കാളികളാകുന്നത്. മീഡിയാ ഫോറം ലൈബ്രറിയിലേക്ക് 500 റിയാലിന്റെ പുസ്തകങ്ങള്‍ വാങ്ങും. ഒക്‌ടോബര്‍ 5ന് വൈകീട്ട് 8.30ന് മീഡിയാ ഫോറം പ്രവര്‍ത്തകരും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയില്‍ പുസ്തക

Damam, gulf, Jeddah, Riyad

റിഫ ലീഗ് ഒക്‌ടോ. 7ന് തുടക്കം

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ)യില്‍ രജിസ്റ്റര്‍ ചെയ്ത 32 ടീമുകളില്‍ ‘സി’ ഡിവിഷന്‍ ലീഗ് തുടങ്ങുന്നു. ഇതോടെ 6 മാസം റിയാദിലെ കാല്‍പ്പന്തു പ്രേമികള്‍ക്കു ഉത്സവകാലമാകും. 8 ടീമുകള്‍ മത്സരിക്കും. റിയാദ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി, പി.എസ്. വി, പ്രവാസി എഫ് സി, ഷൂട്ടേഴ്‌സ് കേരള, റെഡ് സ്റ്റാര്‍എഫ് സി, മാര്‍ക്ക്എഫ് സി, മന്‍സൂര്‍ റബീഅ എഫ് സി, അറേബ്യന്‍ ചാലജേഴ്‌സ് എഫ് സി എന്നി ടീമുകളാണ് മാറ്റുരക്കുക. ഓരോ ടീമിനും ഗ്രൂപ്പിലെ എല്ലാ

Damam, gulf, Jeddah, Riyad

സത്യാനന്തരകാലത്ത് പ്രണയവും മനുഷ്യനും ഇല്ലാതായി: ശിഹാബുദ്ദീന്‍ പൊയിത്തുംകടവ്

റിയാദ്: എഴുത്തുകാരനും പ്രഭാഷകനുമായ ജോസഫ് അതിരുങ്കലിന്റെ ഗ്രിഗര്‍ സാംസയുടെ കാമുകി പ്രകാശനം ചെയ്തു. കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയിത്തുംകടവ് ചില്ല സര്‍ഗ വേദി പ്രതിനിധി സുരേഷ് ലാലിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാള വിഭാഗത്തില്‍ ശ്രദ്ധ നേടിയ കഥാ സമാഹാരമാണ് ഇത്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് സ്റ്റാളില്‍ നടന്ന പരിപാടിയില്‍ ഡോ. കെ ആര്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. കമ്പോളവത്ക്കരണവും ആത്യന്തികമായി ലാഭം മാത്രം ഒരു സത്യമായി

Scroll to Top