‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ പ്രവാസി കൂട്ടായ്മകളോട് സ്‌നേഹപൂര്‍വം
റിയാദില്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന ഇരുനൂറിലധികം പ്രവാസി കൂട്ടായ്മകളുണ്ടെന്നാണ് അറിയുന്നത്. കേളി, ഒഐസിസി, കെഎംസിസി, നവോദയ, ഇസ്‌ലാഹി സെന്റര്‍, ആര്‍ഐസിസി, ഐസിഎഫ് തുടങ്ങിയ കൂട്ടായ്മകളുടെ ജില്ലാ, ഏരിയാ, മണ്ഡലം, ശാഖാ കമ്മറ്റികളുടെ എണ്ണം നോക്കിയാല്‍ കൂട്ടായ്മകളുടെ എണ്ണം ഇതിലും കൂടും. ഇതിനു പുറമെയാണ് മുഖ്യധാരാ സംഘടനകളുടെ പൊതുവേദി എന്‍ആര്‍കെ ഫോറം, പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫോര്‍ക്ക എന്നിവ. ഓരോ സംഘടനയും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകളാണ് സമര്‍പ്പിക്കുന്നത്. വ്യത്യസ്ഥ ആശയങ്ങള്‍ പുലര്‍ത്തുന്നവരാണെങ്കിലും പ്രവാസ […]














