ഡബ്ല്യൂഎംഎഫ് സോക്കര്‍ സെവന്‍സ്; മന്‍സൂറാ എഫ്‌സി ജേതാക്കള്‍
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ അല്‍ഖര്‍ജ് സ്‌റ്റേറ്റ് യൂണിറ്റ് കൗണ്‍സില്‍ സോക്കര്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഡബ്ല്യൂഎംഎഫ് ഫെസ്റ്റ്-2022ന്റ ഭാഗമായി അരങ്ങേറിയ മത്സരത്തില്‍ മന്‍സൂറാ എഫ്‌സി ജേതാക്കളായി. നൈറ്റ് റൈഡേഴ്‌സ് അല്‍ഖര്‍ജ് രണ്ടാം സ്ഥാനം നേടി. അല്‍ ഖര്‍ജ് യമാമ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ സൗദി അറേബ്യയിലെ 8 പ്രമുഖ ടീമുകള്‍ പങ്കെടുത്തു. റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രതിനിധി നസീം കാളികാവിന്റെ നേതൃത്വത്തിലുള്ള റഫറിമാര്‍ കളി നിയന്ത്രിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ ഹെന്റി തോമസ് നേതൃത്വം […]













