ദശീയ ദിനത്തില്‍ രക്തം ദാനം നല്‍കി റിയാദ് കെഎംസിസി
റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തദാനം നിര്‍വഹിച്ചു. സൗദി ദേശീയ ദിനത്തിന്റെ ഭാഗമായിരുന്നു രക്തദാന ക്യാമ്പ്. മുന്നൂറ് യൂനിറ്റ് രക്തം ദാനം ചെയ്തു. കെഎംസിസി നാഷ്ണല്‍ കമ്മറ്റിയുടെ ആഹ്വാനപ്രകാരമാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് നാഷണല്‍ കമ്മിറ്റി ആക്റ്റിങ്ങ് പ്രിസിഡന്റ് അശ്‌റഫ് വെങ്ങാട് ഉദ്ഘാടനം ചെയ്തു. ജലീല്‍ തിരൂര്‍, യു പി മുസ്ഥഫ, സിദ്ദീഖ് തുവ്വൂര്‍, റഹ്മത്ത് അശ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി പി മുസ്ഥഫ, കബീര്‍ […]














