Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍

Saudi News

azhchavatam, Damam, gulf, Jeddah, Riyad

ഉയരങ്ങളില്‍ ഇന്ത്യാ-സൗദി സൗഹൃദം

ഒരാഴ്ചക്കിടെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ സൗദിയില്‍ നസ്‌റുദ്ദീന്‍ വി ജെ ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദത്തിന് ചരിത്രപരമായ സ്ഥാനമാണുളളത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ സൗദി അറേബ്യയുമായി മികച്ച ഉഭയകക്ഷി ബന്ധമിണ് കാത്തുസൂക്ഷിക്കുന്നത്. 1955-ല്‍ സൗദി ഭരണാധികാരി സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് 17 ദിവസം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. 1956-ല്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു സൗദി സന്ദര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ധിരാഗാന്ധിയും മന്‍മോഹന്‍ സിംഗും സൗദി അറേബ്യയുമായുളള ഉഭയകക്ഷി ബന്ധം കാത്തു […]

gulf

‘അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം’: കെഎംസിസി രക്തദാനത്തിന് ദശവാര്‍ഷികം

റിയാദ്: സൗദി അറേ്യ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ കെഎംസിസിയുടെ രക്തദാനത്തിന് ദശവാര്‍ഷികം. നാഷണല്‍ കമ്മിറ്റി 2012-ല്‍ ആരംഭിച്ച രക്തദാനത്തില്‍ ഓരോ വര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരകണക്കിന് പേര്‍ പങ്കാളികളായിരുന്നു. ഇത്തവണയും രക്തദാനം വന്‍ വിജയമാക്കാന്‍ വിവിധ ഭാഗങ്ങളില്‍ കെഎംസിസി കമ്മിറ്റികളും പ്രവര്‍ത്തകരും കര്‍മ്മ രംഗത്താണെന്ന് നേതാക്കള്‍ അറിയിച്ചു. ഉപജീവനത്തിനായി കടല്‍ കടന്നെത്തിയ വിദേശി സമൂഹത്തിന് തൊഴിലും അനുബന്ധ സൗകര്യങ്ങളും നല്‍കിയ രാജ്യത്തോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്താന്‍ രാജ്യത്തെമ്പാടുമുള്ള കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനത്തിനുളള ഒരുക്കങ്ങള്‍

Damam, gulf, Jeddah, Riyad

സൗദി ഈവന്റ് ഷോ

റിയാദ്: ദ്വിദിന സൗദി ഈവന്റ് ഷോ റിയാദില്‍ സമാപിച്ചു. രാജ്യത്ത് വരാനിരിക്കുന്ന ഈവന്റുകളുമായി സഹകരിക്കാനും അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനുമാണ് പരിപാടി. ഈവന്റുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന അന്‍പതിലധകം കമ്പനികളാണ് സൗദി ഈവന്റ് ഷോയില്‍ പങ്കെടുത്തത്. പശ്ചിമേഷ്യയിലെ പ്രധാന കമ്പനികളെല്ലാം പ്രദര്‍ശനത്തില്‍ പങ്കാളികളാണ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളാണ് സൗദി വിപണി ലക്ഷ്യമാക്കി പ്രദര്‍ശനത്തിന് എത്തിയവരിലേറെയും. ശീതകാലം ആരംഭിക്കുന്നതോടെ വിനോദ വ്യവസായ മേഖലയില്‍ കൂടുതല്‍ ഈവന്റുകള്‍ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ അരങ്ങേറും. ഇതിന്

Damam, gulf, Jeddah, Riyad

കേളി കുടുംബവേദി ലോഗോ പ്രകാശനം ചെയ്തു

റിയാദ്: പ്രവാസ ലോകത്തെ പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മ കേളി കുടുംബവേദിയുടെ ലോഗോ പ്രകാശനം ചെയ്തു. ഒന്നാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരളസഭാ അംഗവുമായ കെപിഎം സാദിഖ് പ്രകാശനം നിര്‍വഹിച്ചു. ദമാം നവോദയ കുടുംബവേദി പ്രസിഡന്റും ലോക കേരളസഭ അംഗവുമായ നന്ദിനി മോഹന്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ്, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ടി ആര്‍ സുബ്രഹ്മണ്യന്‍, ചന്ദ്രന്‍ തെരുവത്ത്,

Damam, gulf, Jeddah, Riyad

‘ദിശ’ ഓണാഘോഷം

റിയാദ്: സൗദി അറേബ്യയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടന ദിശ ‘ഓണം ഫെസ്റ്റിവല്‍ 2022’ സംഘടിപ്പിച്ചു. റിയാദ് റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കേരള തനിമയില്‍ ഓണാഘോഷം. അത്തപൂക്കളം, ഓണപ്പാട്ട്, തിരുവാതിരകളി, പുലികളി തുടങ്ങി ഗൃഹാതുര സ്മരണ ഉണര്‍ത്തുന്ന കലാ, വിനോദ പരിപാടികള്‍ അരങ്ങേറി. ദിശ പ്രവര്‍ത്തകര്‍ വിഭവ സമൃദമായ ഓണസദ്യയും ഒരുക്കിയിരുന്നു. ആയിരത്തിലധികം പേര്‍ പങ്കെടുത്തു. സോമശേഖര്‍, ഡോ. ഗോകുലകുമാരി, ഡോ.സുന്ദര്‍, പദ്മിനി യു. നായര്‍, കന്ദസ്വാമി എന്നിവര്‍ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.പി. ജയകൃഷ്ണന്‍

gulf

‘മുസരീസ് സ്റ്റാര്‍ നൈറ്റ്’ സെപ്തം. 29 ന്; കൃഷ്ണ പ്രഭയും രഞ്ജിനി ജോസും പങ്കെടുക്കും

റിയാദ്: തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ നിവാസികളുടെ റിയാദ് കൂട്ടായ്മ കൊടുങ്ങല്ലൂര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ) ‘മുസരീസ് സ്റ്റാര്‍ നൈറ്റ്-2022’ സെപ്തംബര്‍ 29ന് നടക്കും. വൈകീട്ട് 5 മുതല്‍ അല്‍ ഹയര്‍ അല്‍ ഒവൈദ ഫാമിലെ തുറന്ന വേദിയില്‍ അരങ്ങേറും. കേരളത്തില്‍ നിന്നുളള അഞ്ച് കലാകാരന്‍മാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പിന്നണി ഗായിക രഞ്ജിനി ജോസ്, ചലചിത്രതാരവും നര്‍ത്തകിയുമായ കൃഷ്ണ പ്രഭ, നാടന്‍ പാട്ടുകളില്‍ ശ്രദ്ധേയയായ പ്രസീത ചാലക്കുടി, മനോജ്, ഗായകന്‍ ശ്യാം എന്നിവര്‍

Damam, gulf, Jeddah, Riyad

ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്ത് ‘ഡിസ്‌കവര്‍ ഇന്ത്യ ക്വിസ്സ് മത്‌സരം’

റിയാദ്: ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ‘ഡിസ്‌കവര്‍ ഇന്ത്യ ക്വിസ്സ് നൈറ്റ്-2022 എന്ന പേരില്‍ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. വര്‍ത്തമാന രാഷ്ട്രീയ കാലത്ത് പ്രസക്തമായ രാജ്യത്തിന്റെ ചരിത്രം സത്യസന്ധമായി പഠിക്കാനും പരിശോധിക്കാനും പ്രേരിപ്പിക്കുന്നതിനാണ് മത്സരം സംഘടിപ്പിച്ചത്. അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന മത്‌സരത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ നസ്‌റുദ്ദീന്‍ വി. ജെ മത്സരം നിയന്ത്രിച്ചു. അബ്ദുല്‍ ബഷീര്‍ കരുനാഗപ്പള്ളി ഒന്നാം സ്ഥാനം നേടി. ഷാഫി മാസ്റ്റര്‍ രണ്ടാം സ്ഥാനവും യൂനസ് മൂന്നാം സ്ഥാനവും

Damam, gulf, Jeddah, Riyad

മുറബ്ബ ലുലു ഹൈപ്പറില്‍ ‘ഇന്ത്യന്‍ ഉത്സവ്’

റിയാദ്: ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള ‘ഇന്ത്യന്‍ ഉത്സവ്’ കേന്ദ്ര വ്യവസായ, വാണിജ്യ, ടെക്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. റിയാദ് മുറബ്ബ അവ്യന്യൂ മാളില്‍ ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം പ്രദര്‍ശിപ്പിച്ച മേള റിയാദ് മുറബ്ബ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് ഒരുക്കിയത്. അടുത്ത വര്‍ഷം ഇന്ത്യന്‍ ധാന്യം തിനയുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ വിവിധ തരം തിനകള്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു.

Damam, gulf, Jeddah, Riyad

‘ഇത് നമ്മുടെ ഭവനം’: ദേശീയ ദിനാഘോഷം തുടങ്ങി

ഷിബു ഉസ്മാന്‍ റിയാദ്: ‘ഇത് നമ്മുടെ ഭവനം’ എന്ന പ്രമേയത്തില്‍ 92-ാമത് ദേശീയദിനാഘോഷങ്ങള്‍ തുടങ്ങിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. സെപ്തംബര്‍ 26 വരെ ഒന്‍പത് ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറും. വ്യോമ, നാവിക, സൈനിക പ്രദര്‍ശനങ്ങള്‍, കരിമരുന്നു പ്രയോഗങ്ങള്‍, പ്രദര്‍ശനങ്ങള്‍, സംഗീത പരിപാടികള്‍, ‘സര്‍ക്യു ഡു സോലെ’ പോല മികച്ച നിലവാരമുളള കലാ വിനോദ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആഘോഷ പരിപാടികള്‍. 14 നഗരങ്ങളില്‍ റോയല്‍ സൗദി എയര്‍ഫോഴ്‌സ് അതിശയിപ്പിക്കുന്ന എയര്‍ ഷോ നടത്തും.

Damam, gulf, Jeddah, Riyad

ബിജു വെറ്റിലപ്പാറ അനുസ്മരണവും പൊതുയോഗവും

റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ പ്രവര്‍ത്തക സമിതി അംഗം ബിജു വെറ്റിലപ്പാറയുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. ബിജു വെറ്റിലപ്പാറയുടെ വിയോഗം സംഘടനയ്ക്ക് കനത്ത നഷ്ടമാണെന്ന് ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട് പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും മുന്‍പന്തിയില്‍ നിന്ന നിസ്വാര്‍ത്ഥ പ്രവര്‍ത്തകനായിരുന്നു ബിജു വെറ്റിലപ്പാറ എന്ന് പ്രസിഡന്റ് അഫ്‌സല്‍ മുല്ലപ്പള്ളിയും അനുസ്മരിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ കുപ്പം, ട്രഷറര്‍ ഹാസിഫ് കളത്തില്‍, ജോയിന്‍ സെക്രട്ടറി നിഷാന്ത് കോട്ടക്കല്‍, മുസ്തഫ ആതവനാട് എന്നിവര്‍ പ്രസംഗിച്ചു. പ്രവാസി സാമൂഹിക കൂട്ടായ്മ

Scroll to Top