സൗദിയില്‍ നീറ്റ് പരീക്ഷാ കേന്ദ്രം: അഭിനന്ദനം അറിയിച്ച് ഡോ. സിദ്ദീഖ് അഹമ്മദ്
ദമ്മാം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷാ കേന്ദ്രം സൗദിയില്‍ അനുവദിച്ചത് പ്രവാസി സമൂഹത്തിന് അനുഗ്രഹമാണെന്ന് പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവും വ്യവസായ പ്രമുഖനുമായ ഡോ. സിദ്ദീഖ് അഹമ്മദ്. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. കേന്ദ്രം അനുവദിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തികളില്‍ പ്രമുഖനാണ് സിദ്ദീഖ് അഹമ്മദ്. കഴിഞ്ഞ വര്‍ഷം കേന്ദ്രം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞില്ല. കേന്ദ്രം അനുവദിക്കുന്നതിന് ഇന്ത്യന്‍ അംബാസഡറുടെ ഇടപെടല്‍ […]












