സംഗീതം പെയ്തിറങ്ങിയ ഷിഫ മലയാളി സമാജം കേരളോത്സവം
റിയാദ്: ഷിഫ മലയാളി സമാജം പതിനഞ്ചാമത് വാര്‍ഷികം ‘കേരളോത്സവം’ എന്ന പേരില്‍ ആഘോഷിച്ചു. അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. 15 വര്‍ഷത്തിനിടെ സമാജം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നര കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു. ഭവനരഹിതരായ മൂന്ന് അംഗങ്ങള്‍ക്ക് തണല്‍ ഭവന പദ്ധതിയിലൂടെ മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. മരിച്ച അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് കുടുംബ സഹായം, പെന്‍ഷന്‍ […]














