Sauditimesonline

AIR-INDIA-EXPRESS-1
വിമാന നിരക്ക് കൊള്ളയ്ക്ക് മൂക്കുകയര്‍; പുതിയ ചട്ടങ്ങള്‍ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Saudi News

Damam, gulf, Jeddah, Riyad

മലപ്പുറം ഒഐസിസി അംഗത്വ ക്യാമ്പയിന്‍

റിയാദ്: ഒഐസിസി മലപ്പുറം ജില്ലാ അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. ബത്ഹ സഫാ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീര്‍ പട്ടണത്ത് അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാര്‍ക്കാട് മെമ്പര്‍ഷിപ്പ് അപേക്ഷ സലീം കളക്കരക്ക് നല്‍കി അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദീഖ് കല്ലുപറമ്പന്‍, ജില്ലാ ഭാരവാഹികളായ സമീര്‍ മാളിയേക്കല്‍, വിനീഷ് ഒതായി, സൈനുദ്ധീന്‍, […]

Damam, gulf, Jeddah, Riyad

കൂടുതല്‍ വിദേശ ഉംറ തീര്‍ഥാടകര്‍ എത്തി തുടങ്ങി

റിയാദ്: ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം 85,000 ഉംറ വിസകള്‍ വിതരണം ചെയ്തതായി ഹജ്, ഉംറ സഹ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത്. രണ്ടാഴ്ിക്കിടെയാണ് ഇത്രയും വിസകള്‍ വിതരണം ചെയ്തത്. ഇതില്‍ 25,000 തീര്‍ഥാടകര്‍ സൗദിയില്‍ എത്തിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നുളള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ഹറമിന്റെ ശേഷി മാത്രമാണ് ഉംറ വിസ അനുവദിക്കുന്നത്. ഇഅ്തമര്‍നാ ആപ് ഉപയോഗിച്ച് ഹറമിലെ തിരക്ക് മനസ്സിലാക്കാന്‍ കഴിയും. ഇതിനനുസരിച്ച് ഉംറ പെര്‍മിറ്റിന് ബുക്ക് ചെയ്യാം.

Damam, gulf, Jeddah, Riyad

ഉനൈസയില്‍ എസ്‌ഐസി ഫ്രീഡം സ്‌ക്വയര്‍

ഉനൈസ: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി) ഉനൈസ സെന്‍ട്രല്‍ കമ്മറ്റി ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിച്ചു. ഡോ. സുബൈര്‍ ഹുദവി ചെകന്നൂരിന് സ്വീകരണവും ഒരുക്കി. ‘സമത്വം സ്വാതന്ത്രം സാഹോദര്യം’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടി ദേശിയ ഗാനത്തോടെയാണ് ആരംഭിച്ചത്. പോയ കാലതുടിപ്പുകളെ പുതു തലമുറക്കായി അടയാളപെടുത്തുന്ന ഫ്രീഡം സ്‌ക്കോയറില്‍ സമരത്തിന്റെ മായാത്ത സ്മരണകളാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. ഖുര്‍ത്തുബ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. രാഷ്ട്രനേതാക്കള്‍

Damam, gulf, Jeddah, Riyad

ഹായിലില്‍ മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു

ഹായില്‍: രണ്ട് മാസം മുമ്പ് സൗദി അറേബ്യയിലെ ഹായിലില്‍ മരിച്ച ഉത്തര്‍പ്രദേശ് ലക്‌നൗ സ്വദേശിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. ഇമ്രാന്‍ അലി (28) യുടെ മൃതദേഹമാണ് നാട്ടില്‍ സംസ്‌കരിച്ചത്. ഹായില്‍ സ്വകാര്യ ആശുപതിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ലക്‌നൗ എയര്‍പോര്‍ട്ടില്‍ എസ്ഡിപിഐ ലക്‌നൗ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ റഊഫ് എന്‍ കെ, സോഷ്യല്‍ ഫോറം നോര്‍ത്തേണ്‍

Damam, gulf, Jeddah, Riyad

അമിത വിമാന ടിക്കറ്റ് നിരക്ക്; കേന്ദ്രം ഇടപെടണം: കേളി ഏരിയ സമ്മേളനം

റിയാദ്: ഗള്‍ഫ് സെക്ടറിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് തുടരുന്ന വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നാലിരട്ടിവരെയാണ് നിരക്ക് കൂട്ടിയത്. അവധി കഴിഞ്ഞ് ഗള്‍ഫ് നാടുകളിലെ സ്‌കൂള്‍ തുറക്കുന്നത് ചൂഷണണ ചെയ്യുന്നത് തടയണമെന്നും സമ്മേളനം പ്രമേയത്തില്‍ വ്യക്തമാക്കി. കേളി പതിനൊന്നാം കേന്ദ്ര സമേളനത്തിന്റെ മുന്നോടിയായി ഏരിയയുടെ അഞ്ചാമത് സമ്മേളനം ജ്യോതി പ്രകാശ് നഗറില്‍ നടന്നു. പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി

gulf

തീവ്രവാദ കേസില്‍ പ്രതിയായ സൗദി പൗരന്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച്

സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തീവ്രവാദ കേസില്‍ പ്രതിയായ സൗദി പൗരന്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ആത്മഹത്യചെയ്തു.
#terrorism
#saudinews
#benami

Damam, gulf, Jeddah, Riyad

തൊഴില്‍ ഉള്‍ക്കാഴ്ച: അഭിരുചി അറിയാം; അവസരങ്ങളും

റിയാദ്: ഗ്രന്ഥകാരന്‍ കുഞ്ചു സി. നായരുടെ പുതിയ രചന പ്രകാശനത്തിനൊരുങ്ങുന്നു. An insight into your Career: Know your Choice; Grow Your Chance എന്ന പുസ്തകം അടുത്തമാസം പുറത്തിറങ്ങും. ഹൈസ്‌കൂള്‍ മുതല്‍ ബിരുദ തലം വരെയുളള വിദ്യാര്‍ത്ഥികള്‍ക്കു തൊഴില്‍, അഭിരുചി, അവസരം എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഗ്രന്ധത്തിന്റെ ഉളളടക്കം. നേരത്തെ An insight into your thoughts എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച കുഞ്ചു സി നായര്‍ സാമ്പത്തിക വിദഗ്ദനും സാമൂഹിക പ്രവര്‍ത്തകനുമാണ്. ജീവിത വിജയത്തിന്

Damam, gulf, Jeddah, Riyad

റിയാദില്‍ ബെനാമി റെയ്ഡ്: ഓടിയൊളിച്ചവര്‍ക്കെതിരെ നടപടി

റിയാദ്: ബെനാമി സംരംഭകരെ കണ്ടെത്താന്‍ റിയാദില്‍ നന്നെ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ദേശീയ ബെനാമി വിരുദ്ധ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യത്ത് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടി വിവിധ സംരംഭങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ വിശകലനം ചെയ്ത് ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സംശയമുളള സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. പരിശോധന നടന്ന ചില സ്ഥാപനങ്ങള്‍ ബെനാമിയാണെന്ന് വ്യക്തമായതായി പരിശോധനാ സംഘം അറിയിച്ചു. ബെനാമി വിരുദ്ധ നിയമ പ്രകാരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. അതിനിടെ പരിശോധന

Damam, gulf, Jeddah, Riyad

അറസ്റ്റിനിടെ തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചു

റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തീവ്രവാദ കേസില്‍ പ്രതിയായ സൗദി പൗരന്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ആത്മഹത്യചെയ്തു. വിവിധ കേസുകളില്‍ പ്രതിയായ അബ്ദുല്ല ബിന്‍ സൈദ് അബ്ദുറഹ്മാന്‍ അല്‍ ശഹരിയാണ് തക്ഷണം മരിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദയിലെ അല്‍സമീര്‍ പരിസരത്ത് രാത്രി പത്തിനാണ് ഇയാളെ കണ്ടെത്തിയത്. പ്രദേശത്ത സുരക്ഷാ ഭടന്‍മാരെ വിന്യസിച്ചതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ഇതിനിടെയാണ്ഇയാള്‍ അരയില്‍ ധരിച്ച ബെല്‍റ്റില്‍ സൂക്ഷിച്ച സ്‌ഫോടക

Damam, gulf, Jeddah, Riyad

റിയാദ് ഒഐസിസി അംഗത്വ വിതണം

റിയാദ്: ഒഐസിസി റിയാദ് റീജണല്‍ കമ്മറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം. ബത്ത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ കമ്മറ്റി ആക്റ്റിംങ്ങ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് മുതിര്‍ന്ന കോണഗ്രസ് പ്രവര്‍ത്തകന്‍ രാജു തൃശൂരിന്ന് ആദ്യ അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു. റിയാദിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവത്തകരെയും ഒഐസിസിയുടെ കീഴില്‍ കൊണ്ടുവരികയും അതുവഴി പ്രവാസലോകത്തും നാട്ടിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തി പ്പെടുത്തുന്നതിന് ചിട്ടയായ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ് അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ്

Damam, gulf, Jeddah, Riyad

സൗദി വിസ സ്റ്റാമ്പിംഗ്; കെ-റെയില്‍ പ്രക്ഷോഭകര്‍ക്ക് കുരുക്ക്

റിയാദ്: സൗദി തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് (പിസിസി) നിര്‍ബന്ധമാക്കി. മുംബൈ സൗദി കോണ്‍സുലേറ്റ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതോടെ, പൗരത്വ സമരം, കെ-റെയില്‍ പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്ത നൂറുകണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താനുളള മോഹത്തിന് കനത്ത തിരിച്ചടിയായി. ആഗസ്ത് 22 മുതല്‍ തൊഴില്‍ വിസ സ്റ്റാമ്പിംഗിന് സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. അല്ലാത്തവ നിരസിക്കുമെന്നും കോണ്‍സുലേറ്റ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ദല്‍ഹിയിലെ സൗദി എംബസിയില്‍

Damam, gulf, Jeddah, Riyad

40 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് സൗദിയ

റിയാദ്: സൗദി ദേശീയ വിമാന കമ്പനി സൗദിയ നിരക്കിളവ് പ്രഖ്യാപിച്ചു. അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് 40 ശതമാനം വരെയാണ് ടിക്കറ്റില്‍ ഇളവ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ 15 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുന്നത്. ആഗസ്ത് 12 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. സെപ്തംബര്‍ 23ന് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. ഇതിനു പുറമെ സൗദി ടൂറിസം അതോറിറ്റിയുടെ വേനല്‍കാല

Damam, gulf, Jeddah, Riyad

ഇന്ത്യയുടെ ഉറപ്പ്; സൗദിയില്‍ ബസുമതി ക്ഷാമം ഉണ്ടാവില്ല

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുളള ഇന്ത്യന്‍ ബസുമതി അരിക്ക് ക്ഷാമം നേരിടില്ലെന്ന് ഉത്്പ്പാദകര്‍ ഉറപ്പുനല്‍കിയതായി സൗദി ചേംബേഴ്‌സ്. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ അനുഭവപ്പെട്ട വരള്‍ച്ച കാര്‍ഷിക വിളകളുടെ ഉത്പ്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരണം. ഇന്ത്യയിലെ കര്‍ഷകരും കയറ്റുമതിക്കാരും സൗദി അറേബ്യ ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളിലെ അരി ഇറക്കുമതിക്കാര്‍ക്ക് അരിയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിലെ നാഷണല്‍ കമ്മിറ്റി ഫോര്‍ ഫുഡ് സപ്ലൈ ആന്റ് കാറ്ററിംഗ് പ്രസിഡന്റ് അബ്ദുല്ല ബല്‍ശറഫ് പറഞ്ഞു.

Scroll to Top