സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു
റിയാദ്: കൊവിഡ് കാലത്ത് സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന 9 ലക്ഷം വിദേശികള്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ജനസംഖ്യയില്‍ 2.6 ശതമാനം കുറവ് രേഖപ്പെടുത്തിയതായും ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറി വ്യക്തമാക്കി. 2020ല്‍ സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മൂന്നര കോടി ജനങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പകുതിയോടെ രാജ്യത്തെ ജനസംഖ്യ 3.41 കോടിയായി കുറഞ്ഞു. വിദേശ തൊഴിലാളികളുടെ എണ്ണം 2.6 ശതമാനം കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡിനെ തുടര്‍ന്ന് […]














