ജയില്‍ വാസത്തിനിടെ മരണം; മോഹനന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും
റിയാദ്: എട്ട് വര്‍ഷത്തെ ജയില്‍ വാസത്തിനിടെ റിയാദില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. തമിഴ്‌നാട് തഞ്ചാവൂര്‍ തിരുവിലന്തൂര്‍ അളളവര്‍ക്കുള രംഗനാഥന്‍ മോഹന്‍(59)ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ജോലി ചെയ്ത കമ്പനിയില്‍ ഭീമ മായ സംഖ്യ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കമ്പനി നല്‍കിയ പരാതിയിലാണ് രംഗനാഥന്‍ ജയിലിലായത്. 19 വര്‍ഷം ജോലി ചെയ്ത ഓയില്‍ മൊത്ത വിതരണ കമ്പനിയില്‍ സെയിത്സ്മാനായിരുന്നു. കണക്കില്‍ ക്രമക്കേട് ശ്രദ്ധയില്‍ പെട്ട സ്ഥാപനം നടത്തിയ അനേഷണത്തില്‍ ഭീമമായ സംഖ്യയുടെ വ്യത്യാസം കണ്ടെത്തി. കമ്പനി […]














