Sauditimesonline

nissam
റിയാദില്‍ മരിച്ച നിസ്സാമിന്റെ മയ്യിത്ത് നാട്ടില്‍ ഖബറടക്കും

Saudi News

Damam, gulf, Jeddah, Riyad

‘നെയ്പായസം’ വിളമ്പി ബ്ലൂംറീഡ്‌സ്

റിയാദ്: കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിന് റിയാദ് ചില്ലയുടെ ‘ബ്ലൂംറീഡ്‌സ്’പുനരാരംഭിച്ചു. മാധവിക്കുട്ടിയുടെ കഥ ‘നെയ്പായസ’ ത്തിന്റെ ആസ്വാദനം അവതരിപ്പിച്ച് അല്‍ന എലിസബത്ത് ജോഷി ഉദ്ഘാടനം ചെയ്തു. അഖില്‍ ഫൈസല്‍ മോഡറേറ്ററായിരുന്നു. ആര്‍ കെ നാരായണന്റെ നോവല്‍ത്രയങ്ങളിലെ ആദ്യ നോവല്‍ ‘സ്വാമി ആന്‍ഡ് ഫ്രണ്ട്‌സ്’ ഇസ്സ ഫാത്തിമ കുഞ്ചിസ് അവതരിപ്പിച്ചു. മാര്‍ക്കസ് സുസാക് രചിച്ച ‘ദ ബുക്ക് തീഫ്’ നോവലിന്റെ ആസ്വാദനം ഫാത്തിമ സഹ്‌റയും ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവര്‍ന്ന നോവല്‍ ജോഹന്നാ സ്‌പൈറിയുടെ ‘ഹെയ്ദി’ യുടെ വായന […]

Damam, gulf, Jeddah, Riyad

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലുളളവര്‍ക്ക് സൗദിയിലേക്ക് വിലക്ക്

റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. ഫെബ്രുവരി 3 രാത്രി 9 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുക. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പരിഗണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കു പുറമെ ഇന്ത്യക്കു പുറമെ യുഎഇ, അര്‍ജന്റീന, ജര്‍മ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഐര്‍ലന്റ്, പാക്കിസ്ഥാന്‍, യുകെ, തുര്‍ക്കി, ദക്ഷിണ ആഫ്രിക്ക, സ്വീഡന്‍, ഫ്രാന്‍സ്, ലെബനന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ക്കും വിലക്ക്

Damam, gulf, Jeddah, Riyad

തവക്കല്‍നാ ആപ് നിര്‍ബന്ധം; നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി

റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുശക്തമാക്കുന്നതിന്റെ ഭാഗമായി റിയാദിലും തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി. പൊതുയിടങ്ങള്‍, ഷോപ്പിംഗ് മാള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ തവക്കല്‍നാ ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യണമെന്ന് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ പൗരന്‍മാരും ആപ് ഡൗണ്‍ലോഡ് ചെയ്യണം. കൊവിഡ് പ്രോടോകോള്‍ പൂര്‍ണമായും ഉറപ്പുവരുത്തുന്നതിന് പരിശോധന തുടരും. ഇതിനായി പ്രത്യേക ഓഫീസ് തുറക്കും. വിവാഹാഘോഷങ്ങള്‍, അനുശോചന ചടങ്ങുകള്‍, പള്ളികളിലെ നിസ്‌കാരം

Damam, gulf, Jeddah, Riyad

കുതിപ്പിനൊരുങ്ങി റിയാദ് മെട്രോ

റിയാദ്: തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്ന റിയാദ് മെട്രോ ഈ വര്‍ഷം സര്‍വീസ് ആരംഭിക്കും. പരീക്ഷണ ഓട്ടം ആരംഭിച്ച മെട്രോയുടെ അവസാനവട്ട പണികളാണ് ഇപ്പോള്‍ നടക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുളള ആദ്യ ഘട്ടം സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് റിയാദ് റോയല്‍ കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ മെട്രോയാണ് റിയാദില്‍ സജ്ജമാകുന്നത്, 176 കിലോമീറ്ററാണ് ദൈര്‍ഘ്യം. കൊവിഡിനെ തുടര്‍ന്നു നിര്‍മാണത്തില്‍ മന്ദത നേരിട്ടെങ്കിലും ഇപ്പോള്‍ ദ്രുതഗതിയിലായിട്ടുണ്ട്. തലസ്ഥാന നഗരിയുടെ ഭാവിയിലെ വളര്‍ച്ച പരഗണിച്ചാണ് മെട്രോ രൂപകല്പ്പന ചെയ്തിട്ടുളളത്.ജന സാന്ദ്രതയനുസരിച്ച്

Damam, gulf, Jeddah, Riyad

ഭിന്നിച്ചു നിന്നുള്ള പ്രതിരോധങ്ങള്‍ ഫലപ്രദമാവില്ല: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: രാഷ്ട്രീയത്തിന് അതീതമായ ശാക്തീകരണത്തിലൂടെ മാത്രമെ സംഘപരിവാര ഫാസിസം പ്രതിരോധിക്കാന്‍ കഴിയുകയുളളൂവെന്ന് അന്‍സില്‍ മൗലവി. ഭിന്നിച്ചു നിന്നുള്ള പ്രതിരോധങ്ങള്‍ ഫലപ്രദമാവില്ല. ലക്ഷ്യബോധമുളള പൗരസമൂഹത്തിന് മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടിത്തുവാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച ‘ശാക്തീകരണത്തിനായി ഒന്നിക്കുക’ അംഗത്വ കാമ്പയിന്റെ ഭാഗമായി ഷിഫ ബ്ലോക്ക് പുതിയ പ്രവര്‍ത്തകര്‍ക്കു ഒരുക്കിയ സ്വികരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാസിസത്തിന്റെ കടന്നുകയറ്റം ഇന്ത്യയുടെമഹത്തായ ജനാധിപത്യത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നെതെന്ന് യോഗം ഉദ്ഘാടനം ചെയ്ത സോഷ്യല്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ ശൈത്യം കനക്കുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ശീതകാറ്റും ആലിപ്പഴ വര്‍ഷവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. റിയാദ് നഗരത്തില്‍ ഇന്നലെ രാത്രി എട്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില. രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ സാമാന്യം ശക്തമായ ശീതകാറ്റ് ഈ ആഴ്ച അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ കാറ്റു വീശാനും മഴ പെയ്യാനും സാധ്യതയുണ്ട്. ദമ്മാം, റിയാദ് പ്രവിശ്യകളില്‍ ഏതാനും ദിവസം മഴ തുടരും. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അറാര്‍, റഫ്അ എന്നിവിടങ്ങളില്‍ ശക്തമായ ശീതകാലാവസ്ഥ അനുഭവപ്പെടും. തുറൈഫില്‍

Damam, gulf, Jeddah, Riyad

അതിരു സംരക്ഷിക്കുന്ന സൈനികര്‍ക്കു തുല്യമാണ് കതിരു കാക്കുന്ന കര്‍ഷകര്‍: മനുഷ്യ ജാലിക

ബുറൈദ: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ് ഐ സി) ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി ‘മനുഷ്യജാലിക’ എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തിലാണ് കൂട്ടായ്മ ഒരുക്കിയത്. അതിരു സംരക്ഷിക്കുന്ന സൈനികര്‍ക്കു തുല്യമാണ് കതിരു കാക്കുന്ന കര്‍ഷകര്‍. രാജ്യം ഭരിക്കുന്ന ഭരണകൂടങ്ങളുടെ കൈയ്യിലെ കളിപ്പാവകകളായി രാജ്യത്തെ ജനങ്ങളെ കാണരുതെന്ന് മനുഷ്യജാലിക ആവശ്യപ്പെട്ടു. ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരതയാണ്. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണമെന്നും മനുഷ്യജാലിക ആഹ്വാനം ചെയ്തു. പരിപാടി അബ്ദുസമദ് വേങ്ങുര്‍ ഉദ്ഘടനം ചെയ്തു.

Damam, gulf, Jeddah, Riyad

റീഎന്‍ട്രി വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പ്രവേശനം മൂന്നുവര്‍ഷത്തിന് ശേഷം

റിയാദ്: സൗദിയില്‍ നിന്നു എക്‌സിറ്റ്-റീഎന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ വിസ കാലാവധി തീരുന്നതിനു മുമ്പ് രാജ്യത്ത് മടങ്ങിയെത്തണമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ്. കാലാവധി കഴിഞ്ഞ എക്‌സിറ്റ്-റീഎന്‍ട്രി വിസയുളളവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്ത് പ്രവേശനം മൂന്നുവര്‍ഷത്തിന് ശേഷം മാത്രമേ അനുവദിക്കുകയുളളൂവെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. എന്നാല്‍ റീ എന്‍ട്രി വിസയില്‍ ജോലി ചെയ്തിരുന്ന തൊഴിലുടമ അനുവദിക്കുന്ന പുതിയ വിസയില്‍ മടങ്ങിവരുന്നതിന് വിലക്ക് ബാധകമല്ലെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര വ്യോമഗതാഗതം മെയ് 17 മുതല്‍: സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയില്‍ അന്താരാഷ്ട്ര വ്യോമ ഗതാഗതം മെയ് 17 മുതല്‍ മാത്രമേ പുനരാരംഭിക്കുകയുളളൂവെന്ന് ആഭ്യന്തര മന്ത്രാലയം. വാക്‌സിന്‍ വിതരണം വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് 31ന് വ്യോമ ഗതാഗതം ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര വ്യേമാ ഗതാഗതം പുനരാരംഭിക്കാനുളള തീയതി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, കൊവിഡ് വാക്‌സിന്‍ വിതരണം വൈകുകയും ചെയ്തിരുന്നു. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദരും ഉള്‍പ്പെടുന്ന

Damam, gulf, Jeddah, Riyad

ഒ ഐ സി സി റിപ്പബ്ലിക് ദിനാഘോഷം

റിയാദ്: ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കര്‍ഷകരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയുന്ന കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് കുഞ്ഞി കുമ്പള പറഞ്ഞു. മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു. പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു.സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനി കടവ്, അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, സജി കായംകുളം, ജില്ലാ പ്രസിഡന്റുമാരായ സുരേഷ് ശങ്കര്‍, സജീര്‍

Damam, gulf, Jeddah, Riyad

‘പ്രവാസി’ റിപ്പബ്ലിക് ദിന സംഗമം

റിയാദ്: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി സാംസ്‌കാരിക വേദി റിപ്പബ്ലിക് ദിന സംഗമം. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഗണേശ് വടേരി മുഖ്യ പ്രഭാഷണം നടത്തി. പൗരത്വ നിയമം, കാര്‍ഷിക ബില്‍, മനുഷ്യ വിരുദ്ധ നിയമങ്ങള്‍, സാമ്പത്തിക സംവരണം എന്നിവ ആവശ്യമായ ചര്‍ച്ചകള്‍ ഇല്ലാതെ ഏകാധിപത്യ നടപടികളിലൂടെയാണ് ഭരണകൂടം പാസ്സാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കുന്നതിന് ഭരണഘടനാ സ്ഥാപനങ്ങളും ഭരണാധികാരികളും നേതൃത്വം നല്‍കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍

Damam, gulf, Jeddah, Riyad

പുതുവര്‍ഷത്തില്‍ ‘ചില്ല’യുടെ ‘എന്റെ വായന’

റിയാദ്: ചില്ല സര്‍ഗവേദി ‘എന്റെ വായന’ വെര്‍ച്വല്‍ പരിപാടിയായി സംഘടിപ്പിച്ചു. കെ.സച്ചിദാനന്ദന്‍ രചിച്ച ‘ഗാന്ധി’ നാടകത്തിന്റെ വായനാനുഭവം സതീഷ് കുമാര്‍ വളവില്‍ പങ്കുവെച്ചു. ടീസ്റ്റ സെറ്റല്‍വാദിന്റെ ‘ബിയോണ്ട് ഡൗട്ട്’ സുരേഷ് ലാല്‍ അവതരിപ്പിച്ചു. ഗാന്ധിയെ അന്യവല്‍ക്കരിക്കുകയും ഗോഡ്‌സെയെ പൂജിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ആധിപത്യം കാണിക്കുന്ന വര്‍ത്തമാന കാലത്ത് രണ്ടു കൃതികളും പ്രസക്തമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അമൃത സുരേഷ് ‘വെന്‍ ഐ ഹിറ്റ് യു’ എന്ന നോവലിന്റെ വായനാനുഭവം അവതരിപ്പിച്ചു. മീന കന്തസാമിയുടെ നോവല്‍ ആത്മകഥയുടെ അംശങ്ങള്‍

Damam, gulf, Jeddah, Riyad

ഇസ്‌ലാഹി സെന്റര്‍ പാരന്റിംഗ് വര്‍ക് ഷോപ്പ് ജനുവരി 30ന്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പാരന്റിംഗ് വര്‍ക് ഷോപ് സംഘടിപ്പിക്കുന്നു. ജനുവരി 30 ശനി സൗദി സമയം വൈകുന്നേരം 6ന് സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും. കുട്ടികളുടെ പരിചരണ രീതിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, വ്യത്യസ്ത പ്രായങ്ങളില്‍ മാനസിക, ശാരീരിക ഘടകങ്ങളില്‍ കുട്ടികള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, സ്വഭാവ സംസ്‌കരണത്തില്‍ രക്ഷിതാക്കള്‍ ഉണ്ടാക്കുന്ന സ്വാധീനം എന്നിവ ചര്‍ച്ച ചെയ്യും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. മുഹമ്മദ് ഷാന്‍, കൗണ്‍സലിംഗ് വിദഗ്ധന്‍ റഫീഖ് കൊടിയത്തൂര്‍, ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍

literature

കൊവിഡ്

കവിത | അബ്ദുല്‍ ജബ്ബാര്‍, ദമ്മാം മര്‍ത്യന്നശാന്തിതന്‍വിത്തെറിഞ്ഞിന്നൊരുസൂക്ഷ്മാണു ഭൂമിയെകൈക്കലാക്കി.ഹേതുവുംകേട്ടറവുമിന്നോളമില്ല ജീവിക്കുവാനും പെരുകുവാനുംമാനവ മേനിയെ തന്നെ വേണംതന്നെ പേറിയോരുംപിന്നെ കൂട്ടുകാരും ശേഷംനാട്ടുകാരുമെനിക്കാതിഥേയര്‍. നിത്യമെന്നോണമെന്‍വര്‍ഗമിരട്ടിച്ചുപാരിതിലാകെപരത്തി വിട്ടു തന്നെ വെല്ലാനിനീഭൂമിയിലാരുമൊട്ടില്ലെന്നഹന്തക്ക് ശമനമായി.. ജാതീമതങ്ങളുംനാരീപുരുഷരുംദേശാന്തരങ്ങളുംപ്രായവ്യത്യാസവുംഒന്നുമില്ലാതെപടര്‍ന്നുകേറി കണ്ടകൂട്ടങ്ങളൊക്കെയുംകൂട്ടിലായി. കൈപിടിക്കാന്‍കണ്ടൊരാലിംഗനത്തിനുംസംശയാലുക്കളായി മാറിനിന്നു.കൂട്ടുകാരും വീട്ടുകാരുംദൂരെ ദൂരെ വിട്ടുനിന്നു. സോപ്പിട്ടുരച്ചു കൈകള്‍ കഴുകിസാനിറ്റൈസര്‍ തുള്ളിയും തടവിവായും മൂക്കും മറക്കാതെനടക്കുവാനുള്ളനുവാദംതടഞ്ഞു വച്ചു. രോഗങ്ങളൊക്കെയുംഊതിയും കൊട്ടിയും നൂലില്‍കുരുക്കിയും വാണിരുന്നോര്‍ആലിംഗനംകൊണ്ടനുഗ്രഹിക്കുന്നവരൊക്കെയുംവാതിലടച്ചുകൂടി. ആഘോഷമൊക്കെയുംആടിത്തിമര്‍പ്പുകളെല്ലാംശുഷ്‌കമായിട്ടൊതുങ്ങി.യാത്രകളൊക്കെയുംമാറ്റിവച്ചിട്ടൊട്ടകന്നുനടക്കുവാന്‍ ശീലമായി. ഭിഷഗ്വരര്‍, ശാസ്ത്രഗവേഷകര്‍,പിന്നെഔഷധോല്പാദകര്‍ ലോകമാകെഎന്നെ തളക്കുവാന്‍ആയുധങ്ങള്‍ തേടിഒത്തുകൂടി പിന്നെ ചര്‍ച്ചയായി. ഒട്ടുനാള്‍ നീങ്ങി ഇഴഞ്ഞിപ്പുറംപൊട്ടി വിരിഞ്ഞു പ്രതീക്ഷാങ്കുരംകുത്തിവച്ചിട്ടൊതുക്കാനാകുമെന്നുള്ളവൃത്താന്തമെറെ പരന്നിടുമ്പോള്‍. ആശ്വസിക്കാം

Scroll to Top