ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ജനുവരി 27ന് ആരംഭിക്കും
റിയാദ്: നാലാമത് ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഈ മാസം റിയാദില്‍ അരങ്ങേറും. 27, 28 തീയതികളില്‍ നടക്കുന്ന സംഗമത്തില്‍ അന്താരാഷ്ട്ര വ്യവസായ രംഗത്തെ പ്രമുഖരും നിക്ഷേപകരും സംബന്ധിക്കും. സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലാണ് ആഗോള നിക്ഷേപ സംഗമം. ദി നിയോ റിനൈസന്‍സ് എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ 2017ലാണ് ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടത്താനിരുന്ന […]













